ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ൽ യാ​ത്ര​ക്കാ​ർ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി; ര​ണ്ടു​പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്

മും​ബൈ: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ൽ യാ​ത്ര​ക്കാ​ർ ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ടു​പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. പ​രേ​ൽ-​അം​ബ​ർ​നാ​ഥ് ലോ​ക്ക​ൽ ട്രെ​യി​നി​ന്‍റെ ല​ഗേ​ജ് കോ​ച്ചി​ൽ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ 12:30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ട​യി​ൽ ര​ണ്ട് യാ​ത്ര​ക്കാ​ർ ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​കു​ക​യും, ഇ​ത് പി​ന്നീ​ട് ക​ടു​ത്ത അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഘ​ർ​ഷ​ത്തി​ൽ ഇ​രു​വ​ർ​ക്കും ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ട്രെ​യി​ൻ ക​ല്യാ​ൺ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​പ്പോ​ൾ ആ​ർ​പി​എ​ഫും ഗ​വ​ൺ​മെ​ന്‍റ് റെ​യി​ൽ​വേ പോ​ലീ​സും ല​ഗേ​ജ് കോ​ച്ചി​ലേ​ക്ക് എ​ത്തി. ത​മ്മി​ല​ടി​ച്ച ര​ണ്ട് പേ​രെ​യും ശാ​ന്ത​രാ​ക്കി. പ​രി​ക്കേ​റ്റ ഇ​രു​വ​ർ​ക്കും ഉ​ട​ൻ ത​ന്നെ പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കി. പി​ന്നീ​ട് സ്ട്രെ​ച്ച​റു​ക​ളെ​ത്തി​ച്ച് ആം​ബു​ല​ൻ​സി​ൽ രു​ക്മാ​ഭാ​യ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു. ഇ​തി​ൽ ഒ​രാ​ളു​ടെ ത​ല​യ്ക്കേ​റ്റ പ​രി​ക്ക് അ​തീ​വ ഗു​രു​ത​ര​മാ​ണ്. ഇ​യാ​ളെ പി​ന്നീ​ട് സ​യ​ൺ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ഇ​ടി​വ​ള ഉ​പ​യോ​ഗി​ച്ചാ​ണ് ആ​ക്ര​മ​ണ​മെ​ന്നാ​ണ് വി​വ​രം. റെ​യി​ൽ​വേ പോ​ലീ​സ് ന​ട​ത്തി​യ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​രു​വ​രു​ടെ​യും കൈ​യി​ൽ ആ​യു​ധ​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് ക​ണ്ടെ​ത്തി. വ​ഴ​ക്കി​നി​ട​യി​ൽ ഒ​രാ​ളു​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന വ​ലി​യ ഇ​രു​മ്പ് കൈ​വ​ള മ​റ്റേ​യാ​ളു​ടെ ത​ല​യി​ൽ ആ​ഞ്ഞ​ടി​ച്ച​താ​ണ് ഗു​രു​ത​ര പ​രി​ക്കി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ക​ല്യാ​ൺ റെ​യി​ൽ​വേ പോ​ലീ​സ് കേ​സെ​ടു​ത്ത് നി​യ​മ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment