മ​നു​ഷ്യ​സ്നേ​ഹി​യാ​യി​രു​ന്ന മ​ഹാ​നാ​യി​രു​ന്നു ഖ​ത്ത​ർ ഷെ​യ്ഖ്: പാ​റ​യ്ക്ക​ൽ അ​ബ്ദു​ള്ള എം​എ​ൽ​എ

തി​രു​വ​ന​ന്ത​പു​രം: മ​നു​ഷ്യ​സ്നേ​ഹി​യാ​യ ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം മ​ൺ​മ​റ​ഞ്ഞ ഖ​ത്ത​ർ മു​ൻ രാ​ജാ​വ് അ​മീ​ർ ഷെ​യ്ഖ് ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ അ​ൽ​ഥാ​നി​യെ​ന്ന് പാ​റ​യ്ക്ക​ൽ അ​ബ്ദു​ള്ള എം​എ​ൽ​എ.അ​മീ​റി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ഇ​ൻ​ഡോ – ഖ​ത്ത​ർ ഫ്ര​ണ്ട്ഷി​പ്പ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബോ​ബ​ൻ പ്ലാ​സ ഹോ​ട്ട​ൽ ഹാ​ളി​ൽ ചേ​ർ​ന്ന സം​ഗ​മം ഉ​ദ്ഘാ​ട​നം ടെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ബ്ദു​ള്ള എം​എ​ൽ​എ.

ഭ​ര​ണ​ത്തി​ലി​രു​ന്ന് ഐ​തി​ഹാ​സി​ക​മാ​യ വി​ജ​യം വ​ഹി​ച്ചു കൊ​ണ്ടി​രി​ക്കു​ക ത​ന്നെ അ​ടു​ത്ത ഭ​ര​ണാ​ധി​കാ​രി​യെ അ​വ​രോ​ധി​ച രാ​ജാ​വാ​യി​രു​ന്നു അ​ദ്ദേ​ഹം. ഭ​ര​ണ പ​ങ്കാ​ളി​ത്ത സാ​ര​ഥി​യാ​യി​രു​ന്ന ത​ന്‍റെ പ്രി​യ​പ്പെ​ട്ട മ​ക​ൻ ഷെ​യ്ഖ് ത​മീം ഹ​മ​ദ് അ​ൽ​താ​നി രാ​ജാ​വാ​ക്കി. പ്ര​കൃ​തി ക​നി​ഞ്ഞ് അ​നു​ഗ്ര​ഹി​ച്ച ഖ​ത്ത​ർ ഭൂ​മി​യി​ൽ നി​ന്നും വാ​ത​ക​ങ്ങ​ൾ ശേ​ഖ​രി​ച്ച് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ​ക്ക് ക​യ​റ്റി അ​യ​ച്ചു സ​മ്പ​ന്ന​ത​യു​ടെ മ​ടി​ത്ത​ട്ടി​ലാ​ക്കി​യ ഖ​ത്ത​റി​ന്‍റെ പിതാവാ​ണ് ഹ​മ​ദ് ബി​ൻ അ​മീ​ർ. പ്ര​വാ​സി​ക​ളെ സ്വ​ദേ​ശി​ക​ളെ​ക്കാ​ൾ രാ​ജാ​വ് സ്നേ​ഹി​ച്ചി​രു​ന്നു. ഇ​തി​ഹാ​സ​ങ്ങ​ളി​ൽ ച​രി​ത്രം സൃ​ഷ്ടി​ച്ചു​കൊ​ണ്ടാ​ണ് ലോ​ക ഫു​ട്ബോ​ളി​ന് ആ​തി​ഥേ​യ​ത്വം ഏ​റ്റെ​ടു​ത്ത് വ​മ്പി​ച്ച വി​ജ​യ​മാ​ക്കി​യ​ത്.

കിം​സ് ഡ​യ​റ​ക്ട​ർ ഇ.​എം. ന​ജീ​ബി​ന്‍റെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി മു​ര​ളീ​ധ​ര​ൻ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി​പി​ഐ നേ​താ​വ് പ​ന്ന്യ​ന്‍ ര​വീ​ന്ദ്ര​ൻ എ​ക്സ് എം ​പി, പ്ര​വാ​സി ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ പ്ര​സി​ഡ​ന്‍റ് ് പ്ര​വാ​സി ബ​ന്ധു ഡോ. ​എ​സ് അ​ഹ​മ്മ​ദ്, അ​ഖി​ല കേ​ര​ള ല​ത്തീ​ൻ ക​ത്തോ​ലി​ക്ക ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ഡോ. ​ഫ്രാ​ൻ​സി​സ് ആ​ൽ​ബ​ർ​ട്ട് അ​സീ​സി, ഐ ​എ​ൻ​ടി​സി ക​ൺ​വീ​ന​ർ ചാ​ല സു​ലൈ​മാ​ൻ, മ​ന​സ് സെ​ക്ര​ട്ട​റി ബാ​ബു ജോ​സ​ഫ് ജോ​ൺ, ഇ​ന്‍​ഡോ- അ​റ​ബ് ഫ്ര​ണ്ട്ഷി​പ്പ് സെ​ന്‍റ​ർ ചീ​ഫ് കോ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ് ബ​ഷീ​ർ ബാ​ബു, പ​ത്ത​നാ​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ അ​ഡ്വ. കാ​ര്യ​റ ന​സീ​ർ, മു​സ്ലിം ലീ​ഗ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ്  എ.​ആ​ർ.​എം. അ​ബ്ദു​ൽ ഹാ​ദി അ​ല്ലാ​മ, മാ​പ്പി​ള ക​ലാ സാ​ഹി​ത്യ സം​ഘം ചെ​യ​ർ​പേ​ഴ്സ​ൺ എം.​എ​സ്. ആ​തി​ര, പ്ര​വാ​സി ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ്് നെ​ല്ല​നാ​ട് ഷാ​ജ​ഹാ​ൻ, സ്നേ​ഹ സാ​ന്ദ്രം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഷീ​ജ സാ​ന്ദ്ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​ണ്ഡി​ത ശ്രേ​ഷ്ഠ​ൻ കെ ​പി അ​ഹ​മ്മ​ദ് മൗ​ല​വി അ​വ​ർ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക പ്രാ​ർ​ഥ​ന ന​ട​ത്തി. ഫോ​റം ജോ​യി​ന്‍റ്് സെ​ക്ര​ട്ട​റി ക​ലാ​പ്രേ​മി മാ​ഹീ​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു. മു​സ്ലിം ജ​മാ​അ​ത്ത് കൗ​ൺ​സി​ൽ യൂ​ത്ത് വിം​ഗ് ക​ൺ​വീ​ന​ർ ആ​സി​ഫ് മു​ഹ​മ്മ​ദ് കൃ​ത​ജ്ഞ രേ​ഖ​പ്പെ​ടു​ത്തി.

Related posts

Leave a Comment