ച​രി​ത്രം മ​റ​ക്കാ​ന്‍ ഞ​ങ്ങ​ള്‍ ത​യാ​റ​ല്ല… മു​ഖ്യ​മ​ന്ത്രി-​കെ​എ​സ്‌​യു പോ​ര് അ​വ​സാ​നി​ക്കു​ന്നി​ല്ല;​എ​റ​ണാ​കു​ളം ഡി​സി​സി ഓ​ഫീ​സി​ന് മു​ന്നി​ല്‍ ബാ​ന​ർ

കൊ​ച്ചി: കോ​ണ്‍​ഗ്ര​സി​ല്‍ വീ​ണ്ടും ബാ​ന​ര്‍ യു​ദ്ധം. ഗ​വ​ണ്‍​മെ​ന്‍റ് പ്ലീ​ഡ​ര്‍ നി​യ​മ​ന വി​വാ​ദ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നും കെ​എ​സ്‌​യു ത​മ്മി​ല്‍ ത​ര്‍​ക്കം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ എ​റ​ണാ​കു​ളം ഡി​സി​സി ഓ​ഫീ​സി​ന് മു​ന്നി​ല്‍ അ​ലോ​ഷ്യ​സ് സേ​വ്യ​റെ പി​ന്തു​ണ​ച്ചു​കൊ​ണ്ട് പോ​സ്റ്റ​ര്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു.
‘കെ​എ​സ്‌​യു​ക്കാ​രെ ത​ല്ലി​ച്ച​ത​ച്ച​വ​രു​ടെ നി​യ​മ​ന​ത്തി​ല്‍ കെ​എ​സ്‌​യു​വി​ന് കാ​ര്യ​മു​ണ്ട്.

ച​രി​ത്രം മ​റ​ക്കാ​ന്‍ ഞ​ങ്ങ​ള്‍ ത​യ്യാ​റ​ല്ല… നി​ങ്ങ​ളെ അ​നു​വ​ദി​ക്കു​ക​യു​മി​ല്ല…’ എ​ന്നെ​ഴു​തി​യ പോ​സ്റ്റ​ര്‍ ആ​ണ് എ​റ​ണാ​കു​ളം ഡി​സി​സി ഓ​ഫീ​സി​ന് മു​ന്നി​ലു​ള്ള ഒ​രു ബ​സ് സ്റ്റോ​പ്പി​ന് മു​ക​ളി​ല്‍ പ​തി​ച്ചി​രു​ന്ന​ത്. ‘കെ​എ​സ്‌​യു എ​റ​ണാ​കു​ളം എ​സി’ എ​ന്ന പേ​രി​ല്‍ ‘ജ​നാ​ധി​പ​ത്യ ബോ​ധ​ത്തോ​ടെ’ എ​ന്ന വാ​ച​ക​ത്തോ​ടെ​യാ​ണ് പോ​സ്റ്റ​ര്‍ അ​വ​സാ​നി​ക്കു​ന്ന​ത്.

ഇ​ന്ന​ലെ രാ​ത്രി​യാ​ണ് അ​ലോ​ഷ്യ​സ് സേ​വ്യ​റെ പി​ന്തു​ണ​ച്ചു​കൊ​ണ്ട് അ​സം​ബ്ലി ഭാ​ര​വാ​ഹി​ക​ളാ​യ ബ​സി​ല്‍ സ​മാ​ന്‍, ഋ​തു​പ​ര്‍​ണ​ദേ​വ് എ​ന്നി​വ​ര്‍ പോ​സ്റ്റ​ര്‍ പ​തി​ച്ച​ത്. എ​ന്നാ​ല്‍ പു​ല​ര്‍​ച്ചെ ഒ​രു വി​ഭാ​ഗം കെ​എ​സ്‌​യു​ക്കാ​ര്‍ പോ​സ്റ്റ​ര്‍ നീ​ക്കം ചെ​യ്തു.പ്ലീ​ഡ​ര്‍ നി​യ​മ​ന വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കി​ട​യി​ലും ഭി​ന്ന​ത തു​ട​രു​ക​യാ​ണ്.

മു​ഖ്യ​മ​ന്ത്രി​യെ അ​നു​കൂ​ലി​ച്ചും അ​ലോ​ഷ്യ​സ് സേ​വ്യ​റെ അ​നു​കൂ​ലി​ച്ചും മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ അ​ട​ക്കം പ​ല​രും രം​ഗ​ത്തു വ​രു​ന്നു​ണ്ട്. ഇ​ന്ന​ലെ എ​റ​ണാ​കു​ളം തേ​വ​ര​യി​ല്‍ മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ല്‍ അ​ദ്ദേ​ഹ​ത്തെ കാ​ണാ​നാ​യി അ​ലോ​ഷ്യ​സ് സേ​വ്യ​ര്‍ കാ​ത്തു നി​ന്നു​വെ​ങ്കി​ലും അ​ദ്ദേ​ഹം മു​ഖം കൊ​ടു​ക്കാ​തെ മ​ട​ങ്ങി​യി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ സ​ര്‍​ക്കാ​രി​നെ തി​രു​ത്താ​ന്‍ ശ്ര​മി​ച്ച​ത് തെ​റ്റാ​ണെ​ങ്കി​ല്‍ അ​ത് ആ​വ​ര്‍​ത്തി​ക്കു​മെ​ന്ന് അ​ലോ​ഷ്യ​സ് പ്ര​തി​ക​രി​ച്ചി​രു​ന്നു. പ്ലീ​ഡ​ര്‍ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ​എ​സ്‌​യു നേ​ര​ത്തെ ത​ന്നെ സ​ര്‍​ക്കാ​രി​നെ​തി​രെ രൂ​ക്ഷ​മാ​യ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​തി​ന് മ​റു​പ​ടി​യാ​യി മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ കെ​എ​സ്‌​യു​വി​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

കെ​എ​സ്‌​യു ആ​രാ​ണ് ഈ ​വി​ഷ​യ​ത്തി​ല്‍ നി​ല​പാ​ട് പ​റ​യാ​ന്‍ എ​ന്ന് മു​ഖ്യ​മ​ന്ത്രി വി​മ​ര്‍​ശി​ച്ചി​രു​ന്നു. പു​തി​യ​താ​യി നി​യ​മി​ച്ച ഗ​വ​ണ്‍​മെ​ന്‍റ് പ്ലീ​ഡ​ര്‍​മാ​രി​ല്‍ ഒ​രാ​ള്‍ മു​ന്‍ എ​സ്എ​ഫ്‌​ഐ​ക്കാ​ര​നും മ​റ്റൊ​രാ​ള്‍ മു​ന്‍ എ​ബി​വി​പി​ക്കാ​ര​നു​മാ​ണെ​ന്ന് ആ​രോ​പി​ച്ച് കോ​ണ്‍​ഗ്ര​സി​ല്‍ ഭി​ന്ന​ത തു​ട​രു​ക​യാ​ണ്.‍

Related posts

Leave a Comment