തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന് നേരിട്ട് പങ്കുണ്ടെന്ന് എസ്ഐടിയുടെ കണ്ടെത്തല്‍. 2019 ലെ ബോര്‍ഡിന്റെ കാലത്ത് നടന്ന സ്വര്‍ണകവര്‍ച്ച മറച്ച് വയ്ക്കാനാണ് ദ്വാരപാലക ശില്‍പ്പ പാളികള്‍ 2025 ല്‍ സ്വര്‍ണം പൂശാന്‍ ചെന്നൈയിലേക്ക് കൊണ്ടുപോയത്.
നേരത്തെ നടന്ന കവര്‍ച്ച മൂടിവയ്ക്കാന്‍ പ്രശാന്തും കൂടിച്ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് എസ്ഐടി കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പ്രശാന്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരിക്കുന്ന കാലയളവില്‍ തിരുവാഭരണ കമ്മീഷണറായിരുന്ന റജിലാല്‍ ദ്വാരപാലക ശില്‍പ്പ പാളികള്‍ സ്വര്‍ണം പൂശാന്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ സൗകര്യമില്ലെന്നും പാളിയിലെ കളര്‍ മാറിയതിന് പരമ്പരാഗതമായ രീതിയില്‍ സ്വര്‍ണം പൂശിയാല്‍ മതിയെന്നായിരുന്നു ദേവസ്വം സെക്രട്ടറിക്ക് റജിലാല്‍ ആദ്യം റിപ്പോര്‍ട്ട് നല്‍കിയത്.
എന്നാല്‍ പ്രശാന്ത് സമ്മര്‍ദം ചെലുത്തി റിപ്പോര്‍ട്ട് മാറ്റിച്ചുവെന്ന് റജിലാല്‍ എസ്ഐടിയ്ക്ക് മൊഴി നല്‍കിയിരുന്നു.
