ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള: പ്ര​ശാ​ന്തി​ന് നേ​രി​ട്ട് പ​ങ്കെ​ന്ന് എ​സ്‌​ഐ​ടി ക​ണ്ടെ​ത്ത​ല്‍

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സി​ല്‍ മു​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്തി​ന് നേ​രി​ട്ട് പ​ങ്കു​ണ്ടെ​ന്ന് എ​സ്‌​ഐ​ടി​യു​ടെ ക​ണ്ടെ​ത്ത​ല്‍. 2019 ലെ ​ബോ​ര്‍​ഡി​ന്‍റെ കാ​ല​ത്ത് ന​ട​ന്ന സ്വ​ര്‍​ണ​ക​വ​ര്‍​ച്ച മ​റ​ച്ച് വ​യ്ക്കാ​നാ​ണ് ദ്വാ​ര​പാ​ല​ക ശി​ല്‍​പ്പ പാ​ളി​ക​ള്‍ 2025 ല്‍ ​സ്വ​ര്‍​ണം പൂ​ശാ​ന്‍ ചെ​ന്നൈ​യി​ലേ​ക്ക് കൊ​ണ്ടുപോ​യ​ത്.

നേ​ര​ത്തെ ന​ട​ന്ന ക​വ​ര്‍​ച്ച മൂ​ടിവ​യ്ക്കാ​ന്‍ പ്ര​ശാ​ന്തും കൂ​ടിച്ചേ​ര്‍​ന്ന് ഗൂഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നാ​ണ് എ​സ്‌​ഐ​ടി കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്.

പ്ര​ശാ​ന്ത് ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റാ​യി​രി​ക്കു​ന്ന കാ​ല​യ​ള​വി​ല്‍ തി​രു​വാ​ഭ​ര​ണ ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന റ​ജി​ലാ​ല്‍ ദ്വാ​ര​പാ​ല​ക ശി​ല്‍​പ്പ പാ​ളി​ക​ള്‍ സ്വ​ര്‍​ണം പൂ​ശാ​ന്‍ ചെ​ന്നൈ​യി​ലെ സ്മാ​ര്‍​ട്ട് ക്രി​യേ​ഷ​ന്‍​സി​ല്‍ സൗ​ക​ര്യ​മി​ല്ലെ​ന്നും പാ​ളി​യി​ലെ ക​ള​ര്‍ മാ​റി​യ​തി​ന് പ​ര​മ്പ​രാ​ഗ​ത​മാ​യ രീ​തി​യി​ല്‍ സ്വ​ര്‍​ണം പൂ​ശി​യാ​ല്‍ മ​തി​യെ​ന്നാ​യി​രു​ന്നു ദേ​വ​സ്വം സെ​ക്ര​ട്ട​റി​ക്ക് റ​ജി​ലാ​ല്‍ ആ​ദ്യം റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​ത്.

എ​ന്നാ​ല്‍ പ്ര​ശാ​ന്ത് സ​മ്മ​ര്‍​ദം ചെ​ലു​ത്തി റി​പ്പോ​ര്‍​ട്ട് മാ​റ്റി​ച്ചു​വെ​ന്ന് റ​ജി​ലാ​ല്‍ എ​സ്‌​ഐ​ടി​യ്ക്ക് മൊ​ഴി ന​ല്‍​കി​യി​രു​ന്നു.

Related posts

Leave a Comment