മോ​ഹ​ങ്ങ​ൾ​ക്ക് നി​റ​ച്ചാ​ർ​ത്താ​യി… അ​മ്മ​ക്കി​ളി കൂ​ട്ടി​ൽ പൊ​ന്ന​മ്മ അ​മ്മ​യ്ക്ക് ഇ​നി സു​ര​ക്ഷി​ത ജീ​വി​തം

ചാ​ത്ത​ന്നൂ​ർ: അ​മ്മ​ക്കി​ളി​ക്കൂ​ട് ഒ​രു​ങ്ങി വാ​സ്തു ക​ർ​മം ശ​നി​യാ​ഴ്ച. മ​ഴ​യും വെ​യി​ലു​മേ​ൽ​ക്കാ​തെ, കാ​ലാ​വ​സ്ഥ​യു​ടെ ക​ഠി​ന​ത​ക​ളെ ആ​ശ​ങ്ക​യോ​ടെ നോ​ക്കി​യി​രി​ക്കാ​തെ പൊ​ന്ന​മ്മ അ​മ്മ എ​ന്ന വ​യോ​ധി​ക​യ്ക്ക് ഇ​നി സ്വ​സ്ഥ​മാ​യി ജീ​വി​ക്കാം. അ​ട​ച്ചു​റ​പ്പു​ള്ള വീ​ടെ​ന്ന സ്വ​പ്നം സാ​ക്ഷാ​ത്ക്ക​രി​ക്ക​പ്പെ​ടു​ന്നു. പൊ​ന്ന​മ്മ അ​മ്മ​യു​ടെ സ്വ​പ്ന​ങ്ങ​ൾ​ക്കും അ​പ്പു​റ​ത്തു​ള്ള ഒ​രു വീ​ട് – അ​മ്മ​ക്കി​ളി​ക്കൂ​ട്. വാ​സ്തു ക​ർ​മ​ത്തി​ന് മു​മ്പ് ഒ​രു ച​ട​ങ്ങ്. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും ദേ​ശ​വാ​സി​ക​ളും ഒ​രു ചേ​രു​ന്ന അ​സു​ല​ഭ നി​മി​ഷ​ങ്ങ​ൾ…

ചി​റ​ക്ക​ര ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ഒ​മ്പ​താം വാ​ർ​ഡാ​യ ഇ​ട​വ​ട്ടം സ്വ​ദേ​ശി​നി​യാ​ണ് വാ​യാ​ധി​ക​യാ​യ പൊ​ന്ന​മ്മ അ​മ്മ. മ​രം ക​യ​റ്റ തൊ​ഴി​ലാ​ളി​യാ​യ ഭ​ർ​ത്താ​വ് ശ്രീ​ക​ണ്ഠ​ന് പ്രാ​യാ​ധി​ക്യ​വും രോ​ഗ​ങ്ങ​ളും നി​മി​ത്തം ജോ​ലി​ചെ​യ്യാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ഒ​രു മ​ക​നും ഭാ​ര്യ​യും അ​വ​രു​ടെ ര​ണ്ട് കു​ഞ്ഞു മ​ക്ക​ളും പൊ​ന്ന​മ്മ അ​മ്മ​യ്ക്ക് ഒ​പ്പ​മാ​ണ്താ​മ​സം. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ മ​ക​ന് സ്ഥി​ര​മാ​യി ജോ​ലി കി​ട്ടാ​റു​മി​ല്ല. ദാ​രി​ദ്ര്യ​വും പ​രി​വ​ട്ട​വു​മാ​യി ക​ഴി​യു​ന്ന കു​ടും​ബം.

ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭു​ര​ഹി​ത – ഭ​വ​ന ര​ഹി​ത​ർ​ക്ക് വീ​ടു​വ​യ്ക്കാ​നാ​യി വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് അ​നു​വ​ദി​ച്ചു​ന​ല്കി​യ ഒ​രു തു​ണ്ട് ഭൂ​മി​യാ​ണ് സ്വ​ന്ത​മാ​യി​ട്ടു​ള്ള​ത്. അ​തി​ൽ ക​ട്ട കെ​ട്ടി​യ ഒ​രു അ​ടു​ക്ക​ള​യും ടി​ൻ ഷീ​റ്റു​ക​ൾ​കൊ​ണ്ടും ടാ​ർ പാ​ളി​ൻ കൊ​ണ്ടും മ​റ​ച്ച ഓ​ല മേ​ഞ്ഞ കൊ​ച്ചു കൂ​ടി​ലു​മാ​യി​രു​ന്നു. വെ​യി​ലും മ​ഴ​യു​മേ​റ്റ്, കാ​റ്റ​ടി​ച്ചാ​ൽ നി​ലം പ​തി​ക്കാ​വു​ന്ന യാ​തൊ​രു സു​ര​ക്ഷി​ത​ത്വ​വു​മി​ല്ലാ​ത്ത ജീ​വി​ത​മാ​യി​രു​ന്നു. ഇ​പ്പോ​ൾ ആ ​കു​ടി​ലി​ന് പ​ക​രം അ​ട​ച്ചു​റ​പ്പു​ള്ള എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളു​മു​ള്ള ഒ​രു വീ​ട് ഉ​യ​ർ​ന്നി​രി​ക്കു​ന്നു.

വ​യോ​ധി​ക​യു​ടെ മോ​ഹ​ങ്ങ​ൾ​ക്ക് നി​റ​ച്ചാ​ർ​ത്താ​യി – അ​മ്മ​ക്കി​ളി​ക്കൂ​ട്.ഹൈ​ന്ദ​വ വി​ശ്വാ​സ​ത്തി​ൽ സൃ​ഷ്ടി , സ്ഥി​തി, സം​ഹാ​ര​മൂ​ർ​ത്തി​ക​ളാ​യ മൂ​ന്ന് ദേ​വ​ന്മാ​ർ​ക്കാ​ണ് പ്രാ​മു​ഖ്യം. ബ്ര​ഹ്മാ​വ് സൃ​ഷ്ടി​യു​ടെ​യും വി​ഷ്ണു സ്ഥി​തി​യു​ടെ​യും മ​ഹേ​ശ്വ​ര​ൻ സം​ഹാ​ര​ത്തി​ന്‍റെ​യും മൂ​ർ​ത്തി​ക​ളാ​ന്നെ​ന്നാ​ണ് സ​ങ്ക​ല്പം. ഇ​തി​ൽ സ്ഥി​തി​യു​ടെ ദേ​വ​നാ​യ വി​ഷ്ണു​വി​ന്‍റെ അ​വ​താ​ര​മാ​യാ​ണ് യു​വാ​വാ​യ വി​ഷ്ണു പൊ​ന്ന​മ്മ അ​മ്മ​യു​ടെ മു​ന്നി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. പൊ​ന്ന​മ്മ അ​മ്മ​യു​ടെ ദു​രി​ത ക​ഥ നേ​രി​ട്ട് ക​ണ്ട​റി​ഞ്ഞ വി​ഷ്ണു എ​ന്ന പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ അ​വ​രു​ടെ ദു​രി​ത​ങ്ങ​ൾ​ക്ക് ത​ന്നാ​ൽ ക​ഴി​യു​ന്ന ത​ര​ത്തി​ൽ അ​റു​തി വ​രു​ത്താ​ൻ തീ​രു​മാ​നി​ച്ചു. സാ​മൂ​ഹ്യ സേ​വ​ന പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി ഈ ​വ​യോ​ധി​ക​യേ​യും അ​വ​രു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി. അ​തി​ന്‍റെ സാ​ക്ഷാ​ത്ക്കാ​ര​മാ​ണ് ഈ ​പു​തി​യ വീ​ട് – അ​മ്മ​ക്കി​ളി​ക്കൂ​ട്.

അ​ഭി​ഭാ​ഷ​ക​നെ​ന്നാ​ൽ അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്ക് നീ​തി​യും ന്യാ​യ​വും നേ​ടി കൊ​ടു​ക്കു​ക മാ​ത്ര​മ​ല്ല എ​ന്ന് വി​ശ്വ​സി​ക്കു​ന്ന​യാ​ളാ​ണ് വി​ഷ്ണു എ​ന്ന നി​യ​മ ബി​രു​ദ​ധാ​രി. അ​വ​ശ​ത​യും ക​ഷ്ട​ത​യും അ​നു​ഭ​വി​ക്കു​ന്ന​വ​രു​ടെ​ക​ണ്ണീ​രൊ​പ്പു​ക കൂ​ടി​യാ​ണ് ജീ​വി​ത ധ​ർ​മ​മെ​ന്ന് യു​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ ചാ​ത്ത​ന്നൂ​ർ ബ്ലോ​ക്ക് ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട​റി​യാ​യ ഈ ​യു​വാ​വ് വി​ശ്വ​സി​ക്കു​ന്നു. സാ​മൂ​ഹ്യ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​ക്കു​ന്ന​തി​ന് അ​ദ്ദേ​ഹം ചെ​യ​ർ​മാ​നാ​യി ഒ​രു സം​ഘ​ട​ന രൂ​പീ​ക​രി​ച്ചു. മ​ദ​ർ ലൗ ​ഫൗ​ണ്ടേ​ഷ​ൻ. സേ​വ​ന താ​ല്പ​ര്യ​മു​ള്ള പൊ​തു​മ​ന​സ്ക​രെ ചേ​ർ​ത്തു കൊ​ണ്ടു​ള്ള​താ​ണ് മ​ദ​ർ ലൗ ​ഫൗ​ണ്ടേ​ഷ​ൻ.(​അ​മ്മ​മാ​രെ സ്നേ​ഹി​ക്കു​ന്ന​വ​രു​ടെ സം​ഘ​ട​ന).

കു​ട്ടി​ക്കാ​ല​ത്തെ സാ​മൂ​ഹി​ക​സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ട് ആ​ഭി​മു​ഖ്യം പു​ല​ർ​ത്തി​യി​രു​ന്നു. ചാ​ത്ത​ന്നൂ​ർ മാ​മ്പ​ള്ളി​കു​ന്നം ശ്യാം ​ഭ​വ​നി​ൽ ശ്യാം​കു​മാ​റി​ന്റെ​യും ജ​യ​കു​മാ​രി​യു​ടെ​യും മ​ക​നാ​യ വി​ഷ്ണു ശ്യാം ​വ​ള​ർ​ന്നു വ​രു​ന്തോ​റും സാ​മൂ​ഹി​ക-​സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ടു​ള്ള താ​ല്പ​ര്യം വ​ർ​ധി​ച്ചു വ​ന്ന​തേ​യു​ള്ളൂ. ഇ​തി​ന് ശ​ക്തി​യും ഊ​ർ​ജ​വും പ​ക​രാ​നാ​ണ് മ​ദ​ർ ലൗ ​ഫൗ​ണ്ടേ​ഷ​ൻ രൂ​പീ​ക​രി​ച്ച​ത്. ഭാ​ര്യ ഗോ​പി​ക​യും ഭ​ർ​ത്താ​വി​ന്‍റെ സാ​മൂ​ഹ്യ​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പി​ന്തു​ണ ന​ല്കു​ന്നു​ണ്ട്.

കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ സ​ഹാ​യം ന​ൽ​കു​ക, സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക, സൗ​ജ​ന്യ​മാ​യി തി​മി​ര ശ​സ്ത്ര​ക്രി​യ​ക​ൾ ന​ട​ത്തി കൊ​ടു​ക്കു​ക തു​ട​ങ്ങി​യ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ദ​ർ ലൗ ​ഫൗ​ണ്ടേ​ഷ​ൻ ന​ട​ത്തു​ന്നു​ണ്ട്. സാ​മൂ​ഹി​ക സേ​വ​ന പ്ര​വ​ർ​ത്ത​ന​ത്തി​നി​ട​യി​ലാ​ണ് പൊ​ന്ന​മ്മ അ​മ്മ എ​ന്ന വ​യോ​ധി​ക​യെ പ​രി​ച​യ​പ്പെ​ടു​ന്ന​തും അ​വ​രു​ടെ ദു​രി​ത പൂ​ർ​ണ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ അ​റി​യു​ന്ന​തും. അ​വ​ർ​ക്ക് ഒ​രു വീ​ട് നി​ർ​മാ​ച്ചു ന​ല്ക​ണ​മെ​ന്ന വി​ഷ്ണു ശ്യാ​മി​ന്റെ അ​ഭി​പ്രാ​യ​ത്തോ​ട് ഫൗ​ണ്ടേ​ഷ​ൻ അം​ഗ​ങ്ങ​ൾ യോ​ജി​ക്കു​ക​യും പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്യു​ക​യും ചെ​യ്തു.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യും മ​ദ​ർ ല​വ് ഫൗ​ണ്ടേ​ഷ​നോ​ട് കൈ​കോ​ർ​ത്തു. ഇ​തോ​ടെ പൊ​ന്ന​മ്മ അ​മ്മ​യു​ടെ തു​ണ്ട് ഭൂ​മി​യി​ൽ വീ​ട് നി​ർ​മ്മാ​ണം സ​ജീ​വ​മാ​യി. ര​ണ്ട് അ​റ്റാ​ച്ച്‌​ഡ് കി​ട​ക്ക മു​റി​ക​ൾ, അ​ടു​ക്ക​ള, ഹാ​ൾ, സി​റ്റൗ​ട്ട് തു​ട​ങ്ങി എ​ല്ലാ വി​ധ സൗ​ക​ര്യ​ങ്ങ​ളു​മു​ള്ള വീ​ട് ഒ​രു​ങ്ങി. ഏ​ഴ് ല​ക്ഷ​ത്തോ​ളം രൂ​പ ചി​ല​വാ​ക്കി​യാ​ണ് ഈ ​വീ​ട് നി​ർ​മ്മി​ച്ച​ത്.

ചി​റ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ഇ​ട​വ​ട്ടം വാ​ർ​ഡി​ലെ അ​മ്മ​ക്കി​ളി​കൂ​ട്ടി​ൽ ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ദേ​ശ​വാ​സി​ക​ളു​ടെ​യും സം​ഗ​മ​ത്തി​ൽ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി അ​മ്മ​ക്കി​ളി​ക്കൂ​ടി​ന്‍റെ താ​ക്കോ​ൽ ദാ​ന ക​ർ​മ്മം നി​ർ​വ​ഹി​ക്കും. പൊ​ന്ന​മ്മ അ​മ്മ വീ​ടി​ന്‍റെ താ​ക്കോ​ൽ ഏ​റ്റു​വാ​ങ്ങും. എ​ല്ലാ വ​ർ​ഷ​വും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന അ​മ്മ​മാ​ർ​ക്കാ​യി ഓ​രോ അ​മ്മ​ക്കി​ളി​ക്കൂ​ടു​ക​ൾ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ​യും മ​ദ​ർ ലൗ ​ഫൗ​ണ്ടേ​ഷ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ച്ചു ന​ല്കാ​നാ​ണ് പ​ദ്ധ​തി​യെ​ന്ന് വി​ഷ്ണു ശ്യാം ​പ​റ​ഞ്ഞു.

Related posts

Leave a Comment