വ​ലി​യ മ​ന​സാ​ണ് നി​ങ്ങ​ൾ​ക്ക്… സ​ഹ​പാ​ഠി​യു​ടെ കു​ടും​ബ​ത്തി​ന് ഭ​വ​നം നി​ർ​മി​ച്ചു​ന​ൽ​കി 1984-ലെ ​പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ; ഒ​രു കൈ ​സ​ഹാ​യം അ​ധ്യാ​പ​ക​രു​ടെ വ​ക​യും

ക​ടു​ത്തു​രു​ത്തി: എ​സ്എ​സ്എ​ല്‍​സി ബാ​ച്ചി​ന്‍റെ കൂ​ട്ടാ​യ്മ സ​ഹ​പാ​ഠി​യു​ടെ കു​ടും​ബ​ത്തി​ന് ഭ​വ​നം നി​ര്‍​മി​ച്ചു ന​ല്‍​കി. മാ​ഞ്ഞൂ​ര്‍ വി​കെ​വി​എം എ​ന്‍​എ​സ്എ​സ് ഹൈ​സ്‌​കൂ​ളി​ലെ 1984 എ​സ്എ​സ്എ​ല്‍​സി ബാ​ച്ച് വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും ചേ​ര്‍​ന്ന് രൂ​പീ​ക​രി​ച്ച കൂ​ട്ടാ​യ്മ​യാ​യ “തി​രി​കെ’ ആ​ണ് ത​ങ്ങ​ളു​ടെ സ​ഹ​പാ​ഠി​യാ​യി​രു​ന്ന ത​ട്ടാ​പ​റ​മ്പി​ല്‍ പ​രേ​ത​നാ​യ സു​രേ​ഷ് ബാ​ബു​വി​ന്‍റെ കു​ടും​ബ​ത്തി​ന് വീ​ട് നി​ര്‍​മി​ച്ചു ന​ല്‍​കി​യ​ത്.

വീ​ടി​ന്‍റെ താ​ക്കോ​ല്‍ ദാ​നം ഇ​ന്ന​ലെ ന​ട​ന്നു. കോ​വി​ഡ് കാ​ല​ത്താ​ണ് സു​രേ​ഷ് ബാ​ബു​വി​ന്‍റെ മ​ര​ണം. അ​തോ​ടെ സാ​മ്പ​ത്തി​ക​മാ​യി പ്ര​തി​സ​ന്ധി​യി​ലാ​യി സു​രേ​ഷി​ന്‍റെ കു​ടും​ബം. ഭാ​ര്യ ബി​ന്ദു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി ചെ​യ്താ​ണ് കു​ടും​ബം പു​ല​ര്‍​ത്തു​ന്ന​ത്. മ​ക​ന്‍ അ​ഭി​ഷേ​ക് പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​യാ​ണ്. മൂ​ന്ന് വ​ര്‍​ഷം മു​മ്പാ​ണ് സ്‌​കൂ​ളി​ലെ 1984 എ​സ്എ​സ്എ​ല്‍​സി ബാ​ച്ച് വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും ചേ​ര്‍​ന്ന് “തി​രി​കെ’ എ​ന്ന പേ​രി​ല്‍ കൂ​ട്ടാ​യ്മ രൂ​പീ​ക​രി​ക്കു​ന്ന​ത്.

തു​ട​ര്‍​ന്ന് ഏ​ല്ലാ​വ​ര്‍​ഷ​വും ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു ഈ ​കൂ​ട്ടാ​യ്മ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​മാ​യി ഒ​രു​മി​ച്ചു കൂ​ടി​യി​രു​ന്നു. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ജോ​ലി​ക്കാ​യി പോ​യി​ട്ടു​ള്ള​വ​ര്‍ ഉ​ള്‍​പ്പെ​ടെ സു​ഹൃ​ത്തു​ക്ക​ളെ​ല്ലാം ആ​കു​ന്ന​തു​പോ​ലെ ഭ​വ​ന​നി​ര്‍​മാ​ണ​ത്തി​ല്‍ ഭാ​ഗ​ഭാ​ക്കു​ക​ളാ​യി. അ​ധ്യാ​പ​ക​രും പ​റ്റു​ന്ന​തു​പോ​ലെ സ​ഹാ​യി​ച്ചു. 600 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ര്‍​ണ​മു​ള്ള മു​ഴു​വ​ന്‍ പ​ണി​ക​ളും പൂ​ര്‍​ത്തി​യാ​ക്കി​യാ​ണ് വീ​ട് കൈ​മാ​റി​യ​ത്.

Related posts

Leave a Comment