തൃശൂർ ചാവക്കാട് സ്വദേശി. ജാഫർ അലി (33)യെയാണ് കടവന്ത്ര ഇൻസ്പെക്ടർ ആർ. വിനോദ്, എസ്ഐ ആർ. ഹരികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
തൃശൂര്‍ സ്വദേശി ഫാത്തിമ നൗഫ(23)യുടെ പരാതിയിലാണ് നടപടി.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ ജാഫർ അലിക്കൊപ്പമായിരുന്നു ഏറെ നാളായി യുവതി താമസം. യുവതിക്കൊപ്പം താമസിക്കുന്ന സമയത്തുതന്നെ ഇയാൾ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും അതിൽ കുട്ടി ജനിച്ചക്കുകയും ചെയ്തിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം യുവതി പ്രതിയുടെ സ്വഭാവ ദൂഷ്യം ചോദ്യം ചെയ്തതിന്റെ വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലിസ് പറഞ്ഞു. എളംകുളത്തെ വാടക അപ്പാര്‍ട്ട്മെന്റില്‍ ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി.
പ്രകോപിതനായ ജാഫര്‍ അലി ചില്ല് സ്പ്രേ കുപ്പികൊണ്ട് യുവതിയുടെ തലയ്ക്കടിച്ചു. യുവതിയുടെ തലയില്‍ 12 ഓളം തുന്നിക്കെട്ടലുണ്ട്.
