ആ​ണ്‍​സു​ഹൃ​ത്തി​ന് മൂ​ന്നാ​മ​തൊ​രു കാ​മു​കി​യും കൂ​ട്ടി​യും കൂ​ടി; ചോ​ദ്യം ചെ​യ്ത യു​വ​തി​യു​ടെ ത​ല അ​ടി​ച്ചു പൊ​ട്ടി​ച്ചു; ​യു​വാ​വ് പി​ടി​യി​ൽ

തൃ​ശൂ​ർ ചാ​വ​ക്കാ​ട് സ്വ​ദേ​ശി. ജാ​ഫ​ർ അ​ലി (33)യെ​യാ​ണ് ക​ട​വ​ന്ത്ര ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. വി​നോ​ദ്, എ​സ്ഐ ആ​ർ. ഹ​രി​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.
തൃ​ശൂ​ര്‍ സ്വ​ദേ​ശി ഫാ​ത്തി​മ നൗ​ഫ(23)​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

ഇ​ക്ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. വി​വാ​ഹി​ത​നും ഒ​രു കു​ട്ടി​യു​ടെ പി​താ​വു​മാ​യ ജാ​ഫ​ർ അ​ലി​ക്കൊ​പ്പ​മാ​യി​രു​ന്നു ഏ​റെ നാ​ളാ​യി യു​വ​തി താ​മ​സം. യു​വ​തി​ക്കൊ​പ്പം താ​മ​സി​ക്കു​ന്ന സ​മ​യ​ത്തു​ത​ന്നെ ഇ​യാ​ൾ മ​റ്റൊ​രു സ്ത്രീ​യെ വി​വാ​ഹം ക​ഴി​ക്കു​ക​യും അ​തി​ൽ കു​ട്ടി ജ​നി​ച്ച​ക്കു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം യു​വ​തി പ്ര​തി​യു​ടെ സ്വ​ഭാ​വ ദൂ​ഷ്യം ചോ​ദ്യം ചെ​യ്ത​തി​ന്‍റെ വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. എ​ളം​കു​ള​ത്തെ വാ​ട​ക അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ല്‍ ഇ​രു​വ​രും ത​മ്മി​ല്‍ വാ​ക്കു ത​ര്‍​ക്ക​മു​ണ്ടാ​യി.

പ്ര​കോ​പി​ത​നാ​യ ജാ​ഫ​ര്‍ അ​ലി ചി​ല്ല് സ്‌​പ്രേ കു​പ്പി​കൊ​ണ്ട് യു​വ​തി​യു​ടെ ത​ല​യ്ക്ക​ടി​ച്ചു. യു​വ​തി​യു​ടെ ത​ല​യി​ല്‍ 12 ഓ​ളം തു​ന്നി​ക്കെ​ട്ട​ലു​ണ്ട്.

Related posts

Leave a Comment