വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ൽ കു​ടു​ങ്ങി​യ യു​വാ​വി​ന് സാ​ഹ​സി​ക ര​ക്ഷാ​ദൗ​ത്യം: വൈ​റ​ലായി നേ​പ്പാ​ൾ സൈ​ന്യ​ത്തി​ന്‍റെ വീ​ഡി​യോ

നേ​പ്പാ​ളി​ലു​ണ്ടാ​യ രൂ​ക്ഷ​മാ​യ മി​ന്ന​ൽ​പ്ര​ള​യ​ത്തി​നി​ടെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ൽ കു​ടു​ങ്ങി​യ യു​വാ​വി​നെ നേ​പ്പാ​ൾ സൈ​ന്യം ഹെ​ലി​കോ​പ്റ്റ​ർ ഉ​പ​യോ​ഗി​ച്ച് ര​ക്ഷ​പ്പെ​ടു​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ ആ​ണി​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

“പ്ര​ള​യ​ബാ​ധി​ത​രെ ര​ക്ഷി​ക്കു​ന്ന നേ​പ്പാ​ൾ സൈ​ന്യം. എ​ല്ലാ​വ​രും അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്കു​ക​യും സു​ര​ക്ഷി​ത​രാ​യി​രി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ന്നു. പ്ര​തി​സ​ന്ധി എ​വി​ടെ​യു​ണ്ടോ അ​വി​ടെ നേ​പ്പാ​ൾ സൈ​ന്യ​മു​ണ്ട്.” എ​ന്ന കു​റി​പ്പോ​ടെ സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ നേ​പ്പാ​ൾ സൈ​ന്യം എ​ക്സി​ൽ പ​ങ്കു​വ​ച്ചു.

കു​ത്തി​യൊ​ഴു​കു​ന്ന പ്ര​ള​യ​ജ​ലം കെ​ട്ടി​ട​ത്തെ പൂ​ർ​ണ​മാ​യും ചു​റ്റി​യ​തോ​ടെ യു​വാ​വ് വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​മാ​കെ പ്ര​ള​യ​ജ​ലം നി​റ​ഞ്ഞ​തും അ​തി​ലൂ​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ ഒ​ഴു​കി​പ്പോ​കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം. ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രു​ടെ ഹെ​ലി​കോ​പ്റ്റ​ർ സ​മീ​പ​ത്തേ​ക്ക് എ​ത്തു​ന്ന​തി​നി​ടെ യു​വാ​വ് ത​ന്‍റെ ടി-​ഷ​ർ​ട്ട് വീ​ശി ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രു​ടെ ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തും കാ​ണാം.

ഹെ​ലി​കോ​പ്റ്റ​ർ കൃ​ത്യ​മാ​യ സ്ഥാ​ന​ത്ത് എ​ത്തി​യ​തോ​ടെ ര​ക്ഷാ​സം​ഘ​ത്തി​ലെ ഒ​രാ​ൾ യു​വാ​വി​ന്‍റെ അ​ടു​ത്തേ​ക്ക് കൈ ​നീ​ട്ടി അ​ദ്ദേ​ഹ​ത്തെ സു​ര​ക്ഷി​ത​മാ​യി ഹെ​ലി​കോ​പ്റ്റ​റി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. പെ​ട്ടെ​ന്നു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ ഒ​റ്റ​പ്പെ​ട്ടു​പോ​യ​വ​രി​ലേ​ക്ക് എ​ത്തി​ച്ചേ​രാ​ൻ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ നേ​രി​ട്ട ക​ഠി​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളാ​ണ് വീ​ഡി​യോ​യി​ലൂ​ടെ ന​മു​ക്ക് കാ​ണാ​ൻ സാ​ധി​ക്കു​ന്ന​ത്.

 

Related posts

Leave a Comment