മരുന്നുകൾ മൈഗ്രേനു കാരണമാകുമോ?

ചി​ല മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗം മൈ​ഗ്രേ​നു കാ​ര​ണ​മാ​കു​ന്നു​ണ്ട്. ഗ​ർ​ഭ​നി​രോ​ധ​ന ഗു​ളി​ക​ക​ൾ, പ്ര​ഷ​ർ കു​റ​യ്ക്കു​ന്ന മ​രു​ന്നു​ക​ൾ, ഹൃ​ദ്രോ​ഗി​ക​ളു​പ​യോ​ഗി​ക്കു​ന്ന നൈ​ട്രേ​റ്റു​ക​ൾ ഇ​വ അ​വ​യി​ൽ ചി​ല​തു​മാ​ത്രം. ഏ​തു മ​രു​ന്ന് ക​ഴി​ക്കു​ന്പോ​ഴാ​ണ് ത​ല​വേ​ദ​ന​യു​ണ്ടാ​കു​ന്ന​ത് എ​ന്നു മ​ന​സി​ലാ​ക്കി അ​വ ഒ​ഴി​വാ​ക്കു​ക.

ഹൃ​ദ്രോ​ഗ ചി​കി​ത്സ​യി​ലെ പ്ര​ധാ​ന മ​രു​ന്നാ​യ ’നൈ​ട്രേ​റ്റ്’ ചി​ല​രി​ൽ ശ​ക്ത​മാ​യ ത​ല​വേ​ദ​ന​യു​ണ്ടാ​ക്കു​ന്നു. ത​ല​യി​ലെ ര​ക്ത​ക്കു​ഴ​ലു​ക​ൾ വി​ക​സി​ക്കു​ന്ന​തു​മൂ​ല​മാ​ണ് ഇ​തു സം​ഭ​വി​ക്കു​ന്ന​തും. ത​ല​യു​ടെ അ​മി​ത​ഭാ​ര​വും ത​ല​ക​റ​ക്കം തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ളും ഇ​തോ​ട​നു​ബ​ന്ധി​ച്ചു​ണ്ടാ​കു​ന്നു. വേ​ഗ​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കു​ന്ന ’നൈ​ട്രേ​റ്റു’​ക​ളാ​ണ് ഈ ​വി​ധം ത​ല​വേ​ദ​ന​യു​ണ്ടാ​ക്കു​ന്ന​ത്. ഇ​തി​നു പ​രി​ഹാ​രം സാ​വ​ധാ​നം അ​ലി​ഞ്ഞു ചേ​രു​ന്ന ’നൈ​ട്രേ​റ്റ് മി​ശ്രി​ത​ങ്ങ​ൾ’​ത​ന്നെ. ചി​ല​പ്പോ​ൾ മ​രു​ന്ന് ഒ​ട്ടും ത​ന്നെ രോ​ഗി​ക്ക് പി​ടി​ച്ചി​ല്ലെ​ന്നു വ​രും. അ​പ്പോ​ൾ അ​വ പൂ​ർ​ണ​മാ​യി നി​ർ​ത്തു​ക​ത​ന്നെ വേ​ണം.
ഗ​ർ​ഭ നി​രോ​ധ​ന ഗു​ളി​ക​ക​ൾ പ​തി​വാ​യി ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന മി​ക്ക​വ​രി​ലും ത​ല​വേ​ദ​ന സാ​ധാ​ര​ണ​യാ​യി ക​ണ്ടു​വ​രു​ന്നു​ണ്ട്. ഇ​തി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ഈ​സ്ട്ര​ജ​ൻ ഹോ​ർ​മോ​ണാ​ണ് കാ​ര​ണ​ക്കാ​ര​ൻ. പ്ര​ത്യേ​കി​ച്ചും ഈ​സ്ട്ര​ജ​ൻ ഹോ​ർ​മോ​ണി​ന്‍റെ ഡോ​സി​ലു​ള്ള ഏ​റ്റ​ക്കു​റി​ച്ചി​ലു​ക​ളാ​ണ് പ്ര​ധാ​ന ഹേ​തു.

വേ​ദ​ന​സം​ഹാ​രി​ക​ൾ പ​തി​വാ​ക്കി​യാ​ൽ

 വേ​ദ​ന​സം​ഹാ​രി​ക​ളെ​ല്ലാം​ത​ന്നെ താ​ത്കാ​ലി​ക ആ​ശ്വാ​സ​ത്തി​നു​വേ​ണ്ടി മാ​ത്ര​മേ ഉ​പ​ക​രി​ക്കു​ക​യു​ള്ളൂ. ത​ല​വേ​ദ​ന​യു​ടെ മൂ​ല​കാ​ര​ണം തി​രി​ച്ച​റി​ഞ്ഞ് ചി​കി​ത്സാ​വി​ധേ​യ​മാ​കാ​ത്തി​ട​ത്തോ​ളം ഇ​ത്ത​രം സം​ഹാ​രി​ക​ളു​ടെ ഉ​പ​യോ​ഗം കു​റ​യു​ന്പോ​ൾ മൈ​ഗ്രേ​ൻ വീ​ണ്ടും പ്ര​ക​ട​മാ​കും. ചി​ല​പ്പോ​ൾ ശ​ക്ത​മാ​യ ’റീ​ബൗ​ണ്ട് ഹെ​ഡ്എ​യ്ക്’  ഉ​ണ്ടാ​കും. ചി​ല ആ​ന്‍റി ബ​യോ​ട്ടി​ക്ക് മ​രു​ന്നു​ക​ൾ ത​ല​വേ​ദ​ന​യു​ണ്ടാ​ക്കും.

ത​ല​വേ​ദ​ന​യ്ക്കാ​യി പ​ല​രും കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന പാ​ര​സെ​റ്റാ​മോ​ൾ ഗു​ളി​ക​ക​ളു​ടെ ദു​ർ​വി​നി​യോ​ഗം വൃ​ക്ക​ക​ളി​ൽ അ​പ​ച​യം ഉ​ണ്ടാ​ക്കാ​റു​ണ്ട്. ഫെ​നാ​സെ​റ്റി​ൻ കി​ഡ്നി എ​ന്ന് ഈ ​വൃ​ക്ക​രോ​ഗ​ത്തെ വി​ളി​ക്കു​ന്നു.
ത​ല​വേ​ദ​ന​യു​ണ്ടാ​കു​ന്പോ​ൾ കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന മ​റ്റൊ​ന്നാ​ണ് വി​വി​ധ ബാ​മു​ക​ൾ നെ​റ്റി​യി​ൽ പു​ര​ട്ടു​ക എ​ന്ന​ത്. ബാം ​പു​ര​ട്ടു​ന്പോ​ൾ ആ ​ഭാ​ഗ​ത്ത് അ​നു​ഭ​വ​പ്പെ​ടു​ന്ന ക​ടു​ത്ത നീ​റ്റ​ലും മ​റ്റും കാ​ര​ണം മൈ​ഗ്രേ​ൻ കു​റ​ഞ്ഞു​വെ​ന്നു തോ​ന്നാ​റു​ണ്ട്. ’കൗ​ണ്ട​ർ ഇ​റി​റ്റ​ന്‍റ്’ പ്ര​യോ​ഗ​ത്തി​ലൂ​ടെ​യാ​ണ് ഈ ​ആ​ശ്വാ​സം ല​ഭി​ക്കു​ന്ന​തും. താ​ത്കാ​ലി​ക ആ​ശ്വാ​സം മാ​ത്ര​മാ​ണ് ബാ​മി​ൽ നി​ന്ന് ല​ഭി​ക്കു​ന്നത്.

വി​വ​ര​ങ്ങ​ൾ – ഡോ. ​ശു​ഭ ജോ​ർ​ജ് ത​യ്യി​ൽ MBBS, MIHS, MNHF(USA),
ഹെ​ഡ് എ​യ്ക് സ്പെ​ഷ​ലി​സ്റ്റ്, കൊ​ച്ചി.

Related posts

Leave a Comment