തെന്നിന്ത്യൻ സൂപ്പർ താരം യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ ‘ടോക്സിക്’ തിയറ്ററുകളിൽ പ്രദർശനം തുടരുന്നു. ചിത്രം ആഗോള ബോക്സ് ഓഫീസില്‍ 150 കോടി രൂപ നേടിയിരിക്കുന്നതായി ഔദ്യോഗിക റിപ്പോര്‍ട്ടില്‍ പറയുന്നു.
രണ്ടാം ദിനം പിന്നിടുമ്പോള്‍ 192.10 കോടി രൂപയാണ് ടോക്സിക് നേടിയിരിക്കുന്നത്. കന്നഡ, ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം തുടങ്ങി വിവിധ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്.
നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് തുടങ്ങിയ പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. രാജീവ് രവിയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
അധികാരം കൈമാറി വരുന്ന അപകടകരമായ ഒരു പശ്ചാത്തലത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ക്രൈം, കുടുംബം, വിശ്വസ്തത, വഞ്ചന എന്നിവ പ്രമേയമാകുന്ന ഈ ഗ്യാങ്സ്റ്റർ ഡ്രാമ കെവിഎൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും ബാനറിൽ വെങ്കട് കെ. നാരായണയും യാഷും ചേർന്നാണ് നിർമിച്ചിരിക്കുന്നത്.
