കൊച്ചി: ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഫെമ നിയമപ്രകാരം കേസെടുത്തു. വിദേശത്തേക്ക് കോടിക്കണക്കിന് രൂപ അയച്ചതിൽ ചട്ടലംഘനം നടന്നിട്ടുണ്ടെന്ന സംശയത്തെ തുടർന്നാണ് ഈ നടപടി. മെസിയെ കേരളത്തിലേക്ക് ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട സ്പോൺസർഷിപ്പ് കരാറുകളും വിദേശത്തേക്ക് പണം കൈമാറിയതിന്റെ രേഖകളും ഇഡി ഇതിനോടകം പരിശോധനയ്ക്കായി പിടിച്ചെടുത്തിട്ടുണ്ട്. കേസിന്റെ ഭാഗമായി കൂടുതൽ തെളിവുകൾ ഹാജരാക്കാൻ ബന്ധപ്പെട്ട കക്ഷികൾക്ക് നിർദ്ദേശം നൽകിയിട്ടുമുണ്ട്. സർക്കാരിന്റെ കൈവശമുള്ള അനുബന്ധ രേഖകൾ തേടി ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ജിഎസ്ടി വകുപ്പിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിരുന്നു. ഏകദേശം 126 കോടി രൂപയാണ് ഈ ഇടപാടിന്റെ പേരിൽ വിദേശത്തേക്ക് കടത്തിയത് എന്നാണ് ഇഡിയുടെ പ്രാരംഭ വിലയിരുത്തൽ. ഇത്രയും വലിയ തുക വിദേശത്തേക്ക് അയച്ചത് എങ്ങനെയെന്നും, പണത്തിന്റെ യഥാർഥ ഉറവിടം എന്താണെന്നും, ഔദ്യോഗിക…
Read MoreDay: August 28, 2026
മുൻ വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയ്ൽ പുതുപ്പള്ളിയിൽ: വരവേൽപ്പ് നൽകാൻ നാട് ഒരുങ്ങി
കോട്ടയം: മുൻ വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ൽ പുതുപ്പള്ളി സന്ദർശിക്കാനെത്തുന്നു. 30-ന് രാവിലെ പത്തിന് എത്തുന്ന താരത്തിന് ഉജ്ജ്വല സ്വീകരണം നൽകാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ചാണ്ടി ഉമ്മൻ എം.എൽഎ വ്യക്തമാക്കി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന അർപ്പിച്ച ശേഷം ജോർജിയൻ പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന പൊതുസേവന ചടങ്ങിൽ താരം പങ്കെടുക്കും. പുതുപ്പള്ളിയുടെ തനതായ പൈതൃകം വിളിച്ചോതുന്ന കഥകളി, പുലികളി, കൂടിയാട്ടം, കളരിപ്പയറ്റ്, തിരുവാതിര, കൂത്ത്, പഞ്ചാരിമേളം തുടങ്ങിയ പതിനൊന്ന് കലാരൂപങ്ങളുടെ അകമ്പടിയോടെയാകും ഗെയ്ലിന് സ്വീകരണം ഒരുക്കുന്നത്. തുടർന്ന് പുതുപ്പള്ളി പൈതൃക സാംസ്കാരിക സമിതിയുടെ ലോഗോ പ്രകാശനവും വിദ്യാർഥികളുമായുള്ള സംവാദവും നടക്കും. ഇതിനു പുറമെ, വെണ്ണിമലയിൽ നിർദ്ദിഷ്ട അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയത്തിനായി പരിഗണിക്കുന്ന പ്രദേശവും ക്രിസ് ഗെയ്ൽ സന്ദർശിക്കും.
Read Moreനേപ്പാളിൽ മിന്നൽ പ്രളയം: സിംഗപ്പൂർ സ്വദേശികളായ ഇന്ത്യൻ ദമ്പതികളെ കാണാതായി; ആപ്പിളിന്റെയും ഹുവാവെയുടെയും സഹായം തേടി മക്കൾ,സമൂഹ മാധ്യമങ്ങളിൽ വീഡിയോ വൈറൽ
നേപ്പാളിലുണ്ടായ വിനാശകരമായ മിന്നൽ പ്രളയത്തിൽപ്പെട്ട് സിംഗപ്പൂർ പൗരന്മാരായ ഇന്ത്യൻ വംശജരായ ദമ്പതികളെ കാണാതായി. കൈലാസ യാത്രയ്ക്കായി നേപ്പാളിലെത്തിയ ജൂബിയൻ, സുമീത് എന്നിവരെയാണ് കഴിഞ്ഞ 48 മണിക്കൂറായി ബന്ധപ്പെടാൻ സാധിക്കാത്തത്. ടിബറ്റ് അതിർത്തി ലക്ഷ്യമാക്കി നീങ്ങുന്നതിനിടയിലാണ് പ്രളയദുരന്തം ഉണ്ടാകുന്നതെന്ന് ഇവരുടെ മക്കളായ കർണികയും തനിഷയും വ്യക്തമാക്കി. രക്ഷിതാക്കളെ കണ്ടെത്താൻ ദുരന്തനിവാരണ സേനയെ സഹായിക്കുന്നതിനായി ആപ്പിൾ, ഹുവാവെ എന്നീ ടെക് കമ്പനികളുടെ സഹായം തേടിയിരിക്കുകയാണ് മക്കൾ. കാണാതാകുമ്പോൾ മാതാപിതാക്കൾ ധരിച്ചിരുന്ന സ്മാർട്ട് വാച്ചുകളിൽ നിന്നുള്ള ലൊക്കേഷൻ വിവരങ്ങൾ ലഭ്യമാക്കണമെന്നാണ് ഇവരുടെ അടിയന്തര അഭ്യർഥന. സിംഗപ്പൂർ എംബസിയും ഹൈക്കമ്മീഷനും നിരന്തരം വിവരങ്ങൾ പങ്കുവെക്കുന്നുണ്ടെങ്കിലും കൂടുതൽ സഹായം ആവശ്യമുണ്ടെന്ന് കുടുംബം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വൈകാരികമായ വീഡിയോയിൽ പറയുന്നു.
Read More