എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത സം​ഭ​വം; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

കോ​ട്ട​യം: ബാ​ര്‍ ഉ​ട​മ​ക​ളി​ല്‍ നി​ന്നും മാ​സ​പ്പ​ടി വാ​ങ്ങി​യ സം​ഭ​വ​ത്തി​ല്‍ കോ​ട്ട​യം എ​ക്‌​സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ ഉ​ള്‍​പ്പെ​ടെ ഏ​ഴു ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത സം​ഭ​വ​ത്തി​ല്‍ എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ സീ​റാം സാം​ബ​ശി​വ​റാ​വു വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കോ​ട്ട​യം എ​ക്‌​സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ അ​ശോ​ക് കു​മാ​ര്‍, പ്രി​വ​ന്റീ​വ് ഓ​ഫീ​സ​ര്‍​മാ​രാ​യ എം. ​മാ​നു​വ​ല്‍, ലാ​ലു ത​ങ്ക​ച്ച​ന്‍, പ്ര​വീ​ണ്‍ ശി​വാ​ന​ന്ദ്, ടി. ​സ​ന്തോ​ഷ്, കെ. ​ഷൈ​ജു, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ എ.​എ​സ്. വി​ശാ​ഖ് എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്.

അ​ശോ​ക് കു​മാ​ര്‍ പ​ണം വാ​ങ്ങു​ന്ന​തി​ന്റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു. മാ​സ​പ്പ​ടി ഇ​ട​പാ​ടി​ല്‍ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​റെ സ​ഹാ​യി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ആ​റു ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.ബാ​ര്‍ ഉ​ട​മ​ക​ളു​മാ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടി​ന്റെ​യും ഒ​ത്താ​ശ​യു​ടെ​യും തെ​ളി​വു​ക​ള്‍ എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ സീ​റാം സാം​ബ​ശി​വ​റാ​വു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു.

ബാ​റു​ക​ള്‍ നേ​ര​ത്തെ തു​റ​ക്കാ​നും രാ​ത്രി വൈ​കി അ​ട​യ്ക്കാ​നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ മൗ​നാ​നു​മ​തി ന​ല്‍​കി​യ​താ​യാ​ണ് ക​ണ്ടെ​ത്ത​ല്‍. ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​റു​ടെ അ​നു​മ​തി​യി​ല്ലാ​തെ ബാ​റു​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്ത​രു​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്ന​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ബാ​റു​ക​ള്‍​ക്ക് വ​ഴി​വി​ട്ട സ​ഹാ​യ​ങ്ങ​ള്‍ ന​ല്‍​കി​യ​തി​നു പ​ക​ര​മാ​യി ബാ​ര്‍ ഉ​ട​മ​ക​ള്‍ അ​ശോ​ക് കു​മാ​റി​ന് മാ​സ​പ്പ​ടി​യാ​യി പ​ണം ന​ല്‍​കി​യി​രു​ന്നു.

കോ​ട്ട​യം മേ​ഖ​ല​യി​ലെ 27 ബാ​ര്‍ ഉ​ട​മ​ക​ളു​മാ​യി അ​ശോ​ക് കു​മാ​ര്‍ ന​ട​ത്തി​യ പ​ണ​മി​ട​പാ​ടു​ക​ളു​ടെ രേ​ഖ​ക​ളും പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി. യൂ​ണി​ഫോം ധ​രി​ക്കാ​തെ ബാ​റി​ലെ​ത്തി പ​ണം വാ​ങ്ങു​ന്ന​തി​ന്റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment