ബിഷ്കെക്: ഭീകരവാദത്തെയും അതിനുള്ള സാമ്പത്തിക സഹായങ്ങളെയും പൂര്‍ണമായി തുടച്ചുനീക്കാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷ്കെക്കില്‍ നടന്ന വാര്‍ഷിക ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) ഉച്ചകോടിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരവാദത്തിനെതിരേയുള്ള പോരാട്ടത്തില്‍ ഇരട്ടത്താപ്പിനു സ്ഥാനമുണ്ടാകരുത്. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ‘ആക്ഷന്‍-റിയാക്ഷന്’രീതിയില്‍ മാത്രം ഒതുങ്ങിനില്ക്കാനാകില്ല. ഭീകരവാദ ഫണ്ടിംഗ്, റിക്രൂട്ട്മെന്റ്, തീവ്രവാദ പ്രചാരണം, സുരക്ഷിത താവളങ്ങള്‍ എന്നിവയുള്‍പ്പെടെ തകര്‍ക്കണം.
പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ ആഗോള ഊര്‍ജ സുരക്ഷയെയും സമുദ്രവ്യാപാരത്തെയും സാരമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ മോദി, യുദ്ധത്തിലൂടെ ഒരു പ്രശ്നത്തിനും ശാശ്വതമായ പരിഹാരം കണ്ടെത്താനാകില്ലെന്നും വ്യക്തമാക്കി.
ചൈനയുടെ ബിആര്‍ഐ പദ്ധതിയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട്, അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ രാജ്യങ്ങളുടെ പരമാധികാരവും പ്രദേശിക അഖണ്ഡതയും മാനിക്കണമെന്ന് മോദി ഓര്‍മിപ്പിച്ചു. പാക്കിസ്ഥാന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ്, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശങ്ങള്‍.
