ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രേ ഒ​റ്റ​ക്കെ​ട്ടാ​യി പോ​രാ​ട​ണ​മെ​ന്ന് ന​രേ​ന്ദ്ര മോ​ദി

ബി​ഷ്‌​കെ​ക്: ഭീ​ക​ര​വാ​ദ​ത്തെ​യും അ​തി​നു​ള്ള സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ളെ​യും പൂ​ര്‍​ണ​മാ​യി തു​ട​ച്ചു​നീ​ക്കാ​ന്‍ ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. കി​ര്‍​ഗി​സ്ഥാ​ന്‍ ത​ല​സ്ഥാ​ന​മാ​യ ബി​ഷ്‌​കെ​ക്കി​ല്‍ ന​ട​ന്ന വാ​ര്‍​ഷി​ക ഷാ​ങ്ഹാ​യ് സ​ഹ​ക​ര​ണ സം​ഘ​ട​ന (എ​സ്‌​സി​ഒ) ഉ​ച്ച​കോ​ടി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രേ​യു​ള്ള പോ​രാ​ട്ട​ത്തി​ല്‍ ഇ​ര​ട്ട​ത്താ​പ്പി​നു സ്ഥാ​ന​മു​ണ്ടാ​ക​രു​ത്. ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ ‘ആ​ക‌്ഷ​ന്‍-​റി​യാ‌​ക‌്ഷ​ന്‍’​രീ​തി​യി​ല്‍ മാ​ത്രം ഒ​തു​ങ്ങി​നി​ല്‍​ക്കാ​നാ​കി​ല്ല. ഭീ​ക​ര​വാ​ദ ഫ​ണ്ടിം​ഗ്, റി​ക്രൂ​ട്ട്മെ​ന്‍റ്, തീ​വ്ര​വാ​ദ പ്ര​ചാ​ര​ണം, സു​ര​ക്ഷി​ത താ​വ​ള​ങ്ങ​ള്‍ എ​ന്നി​വ​യു​ള്‍​പ്പെ​ടെ ത​ക​ര്‍​ക്ക​ണം.

പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ര്‍​ഷ​ങ്ങ​ള്‍ ആ​ഗോ​ള ഊ​ര്‍​ജ സു​ര​ക്ഷ​യെ​യും സ​മു​ദ്ര​വ്യാ​പാ​ര​ത്തെ​യും സാ​ര​മാ​യി ബാ​ധി​ക്കു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ മോ​ദി, യു​ദ്ധ​ത്തി​ലൂ​ടെ ഒ​രു പ്ര​ശ്‌​ന​ത്തി​നും ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം ക​ണ്ടെ​ത്താ​നാ​കി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി.

ചൈ​ന​യു​ടെ ബി​ആ​ര്‍​ഐ പ​ദ്ധ​തി​യെ പ​രോ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ചു​കൊ​ണ്ട്, അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കു​മ്പോ​ള്‍ രാ​ജ്യ​ങ്ങ​ളു​ടെ പ​ര​മാ​ധി​കാ​ര​വും പ്ര​ദേ​ശി​ക അ​ഖ​ണ്ഡ​ത​യും മാ​നി​ക്ക​ണ​മെ​ന്ന് മോ​ദി ഓ​ര്‍​മി​പ്പി​ച്ചു. പാ​ക്കി​സ്ഥാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ഷ​രീ​ഫ്, ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ന്‍​പി​ങ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍.

Related posts

Leave a Comment