യു​എ​സ് ഇ​റാ​ൻ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്നു:​ആ​ക്ര​മ​ണ​ത്തി​ൽ നാ​ല് മ​ര​ണം

ടെ​ഹ്റാ​ൻ: പ​ശ്ചി​മേ​ഷ്യ​യി​ൽ അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ലു​ള്ള സൈ​നി​ക സം​ഘ​ർ​ഷം വീ​ണ്ടും രൂ​ക്ഷ​മാ​കു​ന്നു. ഇ​റാ​ന്‍റെ തെ​ക്ക​ൻ തീ​ര​ദേ​ശ മേ​ഖ​ല​ക​ൾ ല​ക്ഷ്യ​മി​ട്ട് അ​മേ​രി​ക്ക ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ഒ​രു കു​ട്ടി​യ​ട​ക്കം നാ​ല് സാ​ധാ​ര​ണ​ക്കാ​ർ കൊ​ല്ല​പ്പെ​ടു​ക​യും അ​മ്പ​തോ​ളം പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഇ​തി​ന് തി​രി​ച്ച​ടി​യാ​യി ജോ​ർ​ദാ​നി​ലെ​യും ഇ​റാ​ഖി​ലെ​യും അ​മേ​രി​ക്ക​ൻ വ്യോ​മ-​സൈ​നി​ക താ​വ​ള​ങ്ങ​ൾ​ക്ക് നേ​രെ ഇ​റാ​ൻ ശ​ക്ത​മാ​യ മി​സൈ​ൽ-​ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി.

ഹോ​ർ​മൂ​സ് ക​ട​ലി​ടു​ക്കി​ലെ ക​പ്പ​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്നാ​രോ​പി​ച്ച് യു​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് ആ​ണ് ഇ​റാ​നി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. അ​സ​ലൂ​യേ, ബ​ന്ദ​ർ അ​ബ്ബാ​സ്, ചാ​ബ​ഹാ​ർ, സി​റി​ക് തു​ട​ങ്ങി​യ പ്ര​വി​ശ്യ​ക​ളി​ൽ ശ​ക്ത​മാ​യ സ്ഫോ​ട​ന​ങ്ങ​ളു​ണ്ടാ​യി.​സി​റി​ക്കി​ൽ വി​വാ​ഹാ​ഘോ​ഷം ന​ട​ന്നു​കൊ​ണ്ടി​രു​ന്ന വീ​ടി​ന് മു​ക​ളി​ലേ​ക്ക് മി​സൈ​ൽ അ​വ​ശി​ഷ്ട​ങ്ങ​ൾ പ​തി​ച്ചാ​ണ് കു​ട്ടി​യ​ട​ക്കം നാ​ല് പേ​ർ കൊ​ല്ല​പ്പെ​ട്ട​ത്. റെ​ഡ് ക്ര​സ​ന്‍റ് സം​ഘ​ങ്ങ​ൾ ഇ​വി​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്.

അ​മേ​രി​ക്ക​ൻ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ ഇ​സ്‌​ലാ​മി​ക് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് കോ​ർ​പ്സ് തി​രി​ച്ച​ടി ആ​രം​ഭി​ച്ചു. ജോ​ർ​ദാ​നി​ലെ പ്രി​ൻ​സ് ഹ​സ​ൻ വ്യോ​മ​താ​വ​ള​ത്തി​നും യു​എ​സ് മ​റൈ​ൻ കേ​ന്ദ്ര​ത്തി​നും നേ​രെ ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ൾ അ​യ​ച്ച​താ​യി ഇ​റാ​ൻ അ​വ​കാ​ശ​പ്പെ​ട്ടു.

വ​ട​ക്ക​ൻ ഇ​റാ​ഖി​ലെ എ​ർ​ബി​ലി​ലു​ള്ള യു​എ​സ് കേ​ന്ദ്ര​ങ്ങ​ൾ​ക്ക് നേ​രെ ഡ്രോ​ൺ-​മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി. അ​മേ​രി​ക്ക​യു​ടെ നി​രീ​ക്ഷ​ണ ബ​ലൂ​ൺ നി​യ​ന്ത്ര​ണ സം​വി​ധാ​ന​വും ഇ​ന്ധ​ന ടാ​ങ്കു​ക​ളും സാ​ങ്കേ​തി​ക ഗോ​ഡൗ​ണു​ക​ളും ത​ക​ർ​ത്ത​താ​യി ഇ​റാ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

അ​മേ​രി​ക്ക​യ്ക്ക് മ​റ​ക്കാ​നാ​കാ​ത്ത പാ​ഠ​ങ്ങ​ൾ ക​രു​തി​വെ​ച്ചി​ട്ടു​ണ്ടെ​ന്ന് ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് മു​ജ്ത​ബ ഖ​മ​ന​യ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഇ​റാ​ൻ അ​യ​ച്ച ഡ്രോ​ണു​ക​ൾ ത​ട​ഞ്ഞ​താ​യി ബ​ഹ്‌​റൈ​ൻ വ്യ​ക്ത​മാ​ക്കി. വ്യോ​മാ​ക്ര​മ​ണ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ജ​ന​ങ്ങ​ളോ​ട് സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റാ​ൻ ബ​ഹ്‌​റൈ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

അ​തി​നി​ടെ, ഇ​റാ​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് കൂ​ടു​ത​ൽ തി​രി​ച്ച​ടി​ക​ളു​ണ്ടാ​യാ​ൽ അ​തി​ശ​ക്ത​മാ​യ സൈ​നി​ക ന​ട​പ​ടി നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Related posts

Leave a Comment