കാ​ത്തി​രു​ന്ന് കി​ട്ടി​യ ക​ൺ​മ​ണി..! 200 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം കു​ടും​ബ​ത്തി​ലൊ​രു പെ​ൺ​കു​ഞ്ഞ്; ര​ഥ​ത്തി​ൽ ആ​ന​യി​ച്ച് വ​ര​വേ​റ്റ് കു​ടും​ബം, ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ൽ

നാ​ല് ത​ല​മു​റ​ക​ൾ​ക്ക് അ​ഥ​വാ ഏ​ക​ദേ​ശം 200 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം കു​ടും​ബ​ത്തി​ൽ പി​റ​ന്ന പെ​ൺ​കു​ഞ്ഞി​നെ രാ​ജ​കീ​യ​മാ​യി വ​ര​വേ​റ്റ് മ​ഹാ​രാ​ഷ്ട്ര​യി​ലെ ബീ​ഡി​ൽ നി​ന്നു​ള്ള കു​ടും​ബം. ആ​ശു​പ​ത്രി​യി​ൽ നി​ന്നും വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ ‘ഗാ​ർ​ഗി’ എ​ന്ന ന​വ​ജാ​ത​ശി​ശു​വി​നെ​യും അ​മ്മ​യെ​യും കു​തി​ര​ര​ഥ​ത്തി​ലാ​ണ് ദ​ഹി​ഫാ​ലെ കു​ടും​ബം ആ​ന​യി​ച്ച​ത്.

മേ​ള​വാ​ദ്യ​ങ്ങ​ളു​ടെ​യും നൃ​ത്ത​ത്തി​ന്‍റെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​യി​രു​ന്നു ആ​ഘോ​ഷം.​ത​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ൽ ക​ഴി​ഞ്ഞ 200 വ​ർ​ഷ​മാ​യി ഒ​രു പെ​ൺ​കു​ഞ്ഞ് ജ​നി​ച്ചി​രു​ന്നി​ല്ലെ​ന്നും ആ ​സ​ങ്ക​ട​മാ​ണ് ഗാ​ർ​ഗി​യു​ടെ വ​ര​വോ​ടെ മാ​റി​യ​തെ​ന്നും മു​ത്ത​ശ്ശ​ൻ ലിം​ബാ​ജി ദ​ഹി​ഫാ​ലെ ക​ണ്ണീ​രോ​ടെ പ​റ​ഞ്ഞു.

വീ​ട്ടി​ലേ​ക്ക് മ​ഹാ​ല​ക്ഷ്മി വ​ന്നെ​ത്തി​യ സ​ന്തോ​ഷ​ത്തി​ലാ​ണ് ത​ങ്ങ​ളെ​ന്ന് കു​ഞ്ഞി​ന്‍റെ മു​ത്ത​ശ്ശി സു​രേ​ഖ ദ​ഹി​ഫാ​ലെ പ്ര​തി​ക​രി​ച്ചു. ആ​ശു​പ​ത്രി​യി​ൽ വെ​ച്ച് ത​ന്നെ കു​ഞ്ഞി​ന് ഗം​ഭീ​ര വ​ര​വേ​ൽ​പ്പ് ന​ൽ​കാ​ൻ കു​ടും​ബം തീ​രു​മാ​നി​ച്ചി​രു​ന്നു.

ആ​ൺ​കു​ട്ടി​ക​ൾ വേ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന ലോ​ക​ത്ത് പെ​ൺ​കു​ഞ്ഞി​ന്‍റെ പി​താ​വാ​കു​ന്ന​ത് പ്ര​ത്യേ​ക സ​ന്തോ​ഷ​മാ​ണെ​ന്നും, ത​ന്‍റെ മ​ക​ളെ ഒ​രു പൂ​വു​പോ​ലെ വ​ള​ർ​ത്തു​മെ​ന്നും ഗാ​ർ​ഗി​യു​ടെ പി​താ​വ് പ​റ​ഞ്ഞു.

പെ​ൺ​കു​ട്ടി​ക​ളു​ടെ ജ​ന​ന​ത്തെ ഇ​ന്നും മ​ടി​യോ​ടെ കാ​ണു​ന്ന സ​മൂ​ഹ​ത്തി​ന് ദ​ഹി​ഫാ​ലെ കു​ടും​ബ​ത്തി​ന്‍റെ ഈ ​ആ​ഘോ​ഷം വ​ലി​യൊ​രു പോ​സി​റ്റീ​വ് സ​ന്ദേ​ശ​മാ​ണ് ന​ൽ​കു​ന്ന​തെ​ന്ന് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

 

 

 

Related posts

Leave a Comment