കു​ത്തി​യൊ​ലി​ച്ച വെ​ള്ള​പ്പൊ​ക്ക​ത്തി​നു ന​ടു​വി​ലും പ്ര​കൃ​തി​യെ വെ​ല്ലു​വി​ളി​ച്ച് ത​ക​രാ​തെ ത​ല​യു​യ​ർ​ത്തി നി​ന്ന ‘അ​ദ്ഭു​ത വീ​ട്’; യാ​ഥാ​ർ​ഥ്യം പ‍​ക്ഷേ ഇ​താ​ണ്

കാ​ഠ്മ​ണ്ഡു: പ്ര​കൃ​തി​യു​ടെ സ​ർ​വ​സം​ഹാ​ര താ​ണ്ഡ​വ​ത്തി​നു മു​ന്നി​ൽ വീ​ടു​ക​ളും വാ​ഹ​ന​ങ്ങ​ളും പാ​ല​ങ്ങ​ളും ത​ക​ർ​ന്ന​ടി​ഞ്ഞ​പ്പോ​ൾ നേ​പ്പാ​ളി​ലെ ത്രി​ശൂ​ലി ന​ദീ​തീ​ര​ത്ത് ഒ​രു വീ​ട് മാ​ത്രം ഉ​റ​ച്ചു​നി​ന്നു. നു​വാ​കോ​ട്ട് ജി​ല്ല​യി​ലെ ഡു​ങ്കെ ബ​സാ​റി​ലെ പ്ര​കാ​ശ് എ​ന്ന വ്യ​ക്തി​യു​ടെ 40 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള, പ​ച്ച​നി​റ​മ​ടി​ച്ച നാ​ലു​നി​ല വീ​ടാ​ണ് പ്ര​ള​യ​ത്തെ അ​തി​ജീ​വി​ച്ച് വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ച്ച​ത്. ദു​ര​ന്ത​ത്തി​ൽ പ്ര​ദേ​ശ​ത്തെ മ​റ്റെ​ല്ലാ കെ​ട്ടി​ട​ങ്ങ​ളും ഒ​ലി​ച്ചു​പോ​യ​പ്പോ​ഴും ആ​റ് കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ജീ​വ​നാ​ണ് ഈ ​വീ​ട് കാ​ത്ത​ത്.

ക​ഴി​ഞ്ഞ 26നു​ണ്ടാ​യ മി​ന്ന​ൽ പ്ര​ള​യ​ത്തി​ൽ ത്രി​ശൂ​ലി ന​ദി​യി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്ന​തോ​ടെ പ്ര​കാ​ശും കു​ടും​ബ​വും വീ​ടി​ന്‍റെ ഏ​റ്റ​വും മു​ക​ളി​ല​ത്തെ നി​ല​യി​ലേ​ക്കു മാ​റി. താ​ഴ​ത്തെ നി​ല​യി​ലു​ണ്ടാ​യി​രു​ന്ന ക​ട​യും സാ​ധ​ന​ങ്ങ​ളും വാ​ഹ​ന​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ഒ​ലി​ച്ചു​പോ​യെ​ങ്കി​ലും കെ​ട്ടി​ട​ത്തി​ന്‍റെ പ്ര​ധാ​ന ഘ​ട​ന​യ്ക്കു യാ​തൊ​രു കേ​ടു​പാ​ടും സം​ഭ​വി​ച്ചി​ല്ല.

പ​ല​രും ഇ​തി​നെ ഒ​രു ‘അ​ത്ഭു​തം’ എ​ന്നു വി​ളി​ക്കു​മ്പോ​ഴും കൃ​ത്യ​മാ​യ നി​ർ​മാ​ണ​രീ​തി​യും ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ പ്ര​ത്യേ​ക​ത​ക​ളു​മാ​ണ് വീ​ടി​നെ ര​ക്ഷി​ച്ച​തെ​ന്ന് കെ​ട്ടി​ട​നി​ർ​മാ​ണ വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

താ​നു​ൾ​പ്പെ​ടെ ആ​റു പേ​രാ​ണ് ആ ​സ​മ​യ​ത്ത് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നും ഒ​രു മ​ക​ൻ സ്‌​കൂ​ളി​ലാ​യി​രു​ന്ന​തി​നാ​ൽ ര​ക്ഷ​പ്പെ​ട്ടെ​ന്നും പ്ര​കാ​ശ് പ​റ​ഞ്ഞു. വീ​ടി​ന്‍റെ താ​ഴ​ത്തെ നി​ല പ്ര​കാ​ശി​ന്‍റെ ക​ട​യി​ലെ സാ​ധ​ന​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന ഗോ​ഡൗ​ണാ​യി​ട്ടാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.

പ്ര​ള​യ​ത്തി​ൽ വ​ൻ​തോ​തി​ലു​ള്ള സാ​ധ​ന​സാ​മ​ഗ്രി​ക​ൾ ന​ശി​ക്കു​ക​യും ര​ണ്ട് കാ​റു​ക​ളും ബൈ​ക്കു​ക​ളും സ്കൂ​ട്ട​റു​ക​ളും ഒ​ലി​ച്ചു​പോ​കു​ക​യും ചെ​യ്തു. എ​ന്നി​രു​ന്നാ​ലും, ഈ ​പ്ര​ള​യ​ത്തി​ൽ ത​ന്‍റെ വീ​ട് ത​ക​രാ​തെ പി​ടി​ച്ചു​നി​ന്ന​ത് കേ​വ​ലം യാ​ദൃ​ശ്ചി​ക​മ​ല്ലെ​ന്നാ​ണ് പ്ര​കാ​ശ് വി​ശ്വ​സി​ക്കു​ന്ന​ത്. വെ​ള്ളം ഉ​യ​ർ​ന്ന​തോ​ടെ പ്ര​കാ​ശും കു​ടും​ബ​വും ആ​ദ്യം നാ​ലാം നി​ല​യി​ലേ​ക്ക് മാ​റി​യെ​ങ്കി​ലും താ​മ​സി​യാ​തെ പ്ര​ള​യ​ജ​ലം അ​വി​ടെ​യു​മെ​ത്തി. തു​ട​ർ​ന്ന് അ​വ​ർ വീ​ടി​ന്‍റെ ടെ​റ​സി​ലേ​ക്ക് മാ​റു​ക​യാ​യി​രു​ന്നു.

പ്ര​ധാ​ന കാ​ര​ണം ശ​ക്ത​മാ​യ അ​ടി​ത്ത​റ

ന​ദി​ക്ക​ര​യോ​ടു ചേ​ർ​ന്നാ​യ​തി​നാ​ൽ 40 വ​ർ​ഷം മു​മ്പു വീ​ട് നി​ർ​മി​ക്കു​മ്പോ​ൾ അ​ടി​ത്ത​റ​യി​ൽ റോ​ഡ് നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന വ​ലി​യ ക​ല്ലു​ക​ളും മ​ണ്ണും പ്ര​ത്യേ​ക രീ​തി​യി​ൽ നി​ര​ത്തി അ​ടി​ത്ത​റ ശ​ക്ത​മാ​ക്കി​യി​രു​ന്നു.

പ്ര​ദേ​ശ​ത്തെ ഭൂ​രി​ഭാ​ഗം വീ​ടു​ക​ളും സാ​ധാ​ര​ണ ക​ല്ലു​ക​ൾ അ​ടു​ക്കി​വ​ച്ച് നി​ർ​മി​ച്ച​വ​യാ​യി​രു​ന്നു. എ​ന്നാ​ൽ, പ്ര​കാ​ശി​ന്‍റെ വീ​ട് ക​മ്പി​യും കോ​ൺ​ക്രീ​റ്റും ഉ​പ​യോ​ഗി​ച്ച് തൂ​ണു​ക​ളും ബീ​മു​ക​ളും പ​ര​സ്പ​രം ബ​ന്ധി​പ്പി​ച്ചു നി​ർ​മി​ച്ച​താ​ണ്. ഇ​ത് പ്ര​ള​യ​ജ​ല​ത്തി​ന്‍റെ വ​ൻ സ​മ്മ​ർ​ദ​ത്തെ താ​ങ്ങി​നി​ർ​ത്താ​ൻ സ​ഹാ​യി​ച്ചു.

ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഒ​ഴു​കി​യെ​ത്തി​യ കൂ​റ്റ​ൻ പാ​റ​ക​ളും മ​ര​ങ്ങ​ളും ന​ദി​യു​ടെ ന​ടു​വി​ലൂ​ടെ​യാ​ണ് പ്ര​വ​ഹി​ച്ച​ത്. അ​തി​ൽ​നി​ന്ന് അ​ല്പം മാ​റി​യും ഉ​യ​ർ​ന്ന പ്ര​ദേ​ശ​ത്തു​മാ​ണ് ഈ ​വീ​ട് സ്ഥി​തി ചെ​യ്തി​രു​ന്ന​ത്. ച​തു​രാ​കൃ​തി​യി​ലു​ള്ള ചെ​റി​യ വീ​ടാ​യ​തി​നാ​ൽ വെ​ള്ള​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്കി​നെ ര​ണ്ടാ​യി വി​ഭ​ജി​ച്ച് ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചു​വി​ടാ​ൻ കെ​ട്ടി​ട​ത്തി​ന് സാ​ധി​ച്ചു.

നി​ല​വി​ൽ ഈ ​വീ​ടി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ​തോ​തി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. കൃ​ത്യ​മാ​യ പ്ലാ​നിം​ഗോ​ടെ​യും ഗു​ണ​നി​ല​വാ​ര​ത്തോ​ടെ​യും കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ച്ചാ​ൽ പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളു​ടെ ആ​ഘാ​തം കു​റ​യ്ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന​തി​ന്‍റെ മി​ക​ച്ച ഉ​ദാ​ഹ​ര​ണ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് നേ​പ്പാ​ളി​ലെ ഈ ​പ​ച്ച വീ​ട്.

Related posts

Leave a Comment