സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​നു നി​ൽ​ക്കാ​തെ മ​ട​ക്കം; സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി വി​ട​വാ​ങ്ങി

തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത​വ​ർ​ഷം ന​ട​ത്താ​നി​രു​ന്ന സൂ​ര്യ​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷം എ​ന്ന സ്വ​പ്നം സാ​ക്ഷാ​ത്ക്ക​രി​ക്കാ​തെ​യാ​ണ് കൃ​ഷ്ണ​മൂ​ർ​ത്തി​യു​ടെ അ​വി​ചാ​രി​ത​മാ​യ മ​ട​ക്കം. 49-ാമ​ത് സൂ​ര്യ​മേ​ള ആ​രം​ഭി​ക്കും മു​ന്പു​ത​ന്നെ സു​വ​ർ​ണ​ജൂ​ബി​ലി എ​ങ്ങ​നെ അ​തി​വി​പു​ല​മാ​യി ആ​ഘോ​ഷി​ക്ക​ണ​മെ​ന്ന് കൃ​ഷ്ണ​മൂ​ർ​ത്തി വി​ഭാ​വ​നം ചെ​യ്തി​രു​ന്നു.

49-ാമ​ത് സൂ​ര്യ മേ​ള​യ്ക്കു ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കേ​യാ​ണ് സൂ​ര്യ​യു​ടെ ആ​ത്മ​താ​ള​മാ​യ കൃ​ഷ്ണ​മൂ​ർ​ത്തി വി​ട​വാ​ങ്ങി​യ​ത്. അ​തും സൂ​ര്യ​യു​ടെ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​ന്ന കൃ​ത്യം വൈ​കു​ന്നേ​രം 6.45ന്.

​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നും സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി മു​ൻ ചെ​യ​ർ​മാ​നു​മാ​യ സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി അ​ന്ത​രി​ച്ചു. 75 വ​യ​സാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വെ​ച്ച് ആ​യി​രു​ന്നു അ​ന്ത്യം.

ക​ര​ൾ രോ​ഗ​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​തി​നി​ടെ രോ​ഗം മൂ​ർ​ച്ഛി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടാ​ഴ്ച​യാ​യി അ​ദ്ദേ​ഹം അ​ത്യാ​സ​ന്ന നി​ല​യി​ലാ​യി​രു​ന്നു. ക​ലാ​കൂ​ട്ടാ​യ്മ സൂ​ര്യ​യു​ടെ അ​മ​ര​ക്കാ​ര​നാ​ണ് ഇ​പ്പോ​ൾ വി​ട​പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment