രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ ഒരുക്കുന്ന ജയിലർ 2 റിലീസിനൊരുങ്ങുകയാണ്. ചിത്രം ഒക്ടോബർ 15 തന്നെ ആഗോള തലത്തിൽ ചിത്രം തിയേറ്ററുകളിൽ എത്തും. ചിത്രത്തിലെ രണ്ടാം ഗാനം നാളെ പുറത്തിറങ്ങുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്.
ആദ്യ ഭാഗത്തിന്റെ വമ്പൻ വിജയത്തിന് ശേഷം മുത്തുവേൽ പാണ്ഡ്യനായി വീണ്ടുമെത്തുമ്പോൾ വലിയ പ്രതീക്ഷയിലാണ് രജനി ആരാധകർ. മോഹൻലാൽ, ശിവരാജ് കുമാർ, വിജയ് സേതുപതി, ഹൃതിക് റോഷൻ, വിനായകൻ തുടങ്ങീ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ ‘അല്ല ബോലലോ’ എന്ന ഗാനം ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. ഷംന കാസിമിന്റെ ഗംഭീര നൃത്തച്ചുവടുകളായിരുന്നു ഗാനത്തിന്റെ ഹൈലൈറ്റ്. റിലീസ് ചെയ്ത് നിമിഷങ്ങൾക്കുള്ളിലായാണ് പാട്ട് ട്രെൻഡിങ് ആയി മാറിയത്.
