‘ബെ​വ് ക്യൂ’ ആ​പ്പി​ന്‍റെ ട്ര​യ​ൽ വൈ​കും; തടസം സാ​ങ്കേ​തി​ക അ​നു​മ​തി മാ​ത്രം; സ്മാ​ർ​ട് ഫോ​ൺ ഇ​ല്ലാ​ത്ത​വ൪​ക്കു എ​സ്എം​എ​സ് വ​ഴി​യും ബു​ക്ക് ചെ​യ്യാം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഓ​ൺ​ലൈ​ൻ മ​ദ്യ​വി​ത​ര​ണ​ത്തി​നു​ള്ള ‘ബെ​വ് ക്യൂ’ (bev Q) ​മൊ​ബൈ​ൽ ആ​പ്പി​ന്‍റെ ട്ര​യ​ൽ റ​ൺ വൈ​കും.

സാ​ങ്കേ​തി​ക അ​നു​മ​തി മാ​ത്ര​മാ​ണ് ത​ട​സ​മെ​ന്ന് ബെ​വ്കോ അ​റി​യി​ച്ചു. ഗൂ​ഗി​ൾ സെ​ക്യൂ​രി​റ്റി ക്ലി​യ​റ​ൻ​സ് അ​ട​ക്കം സാ​ങ്കേ​തി​ക ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ര്‍​ത്തി​യാ​ക്കി​യാ​ൽ ആ​പ്പ് ട്ര​യ​ൽ റ​ണി​ന് സ​ജ്ജ​മാ​കു​മെ​ന്നാ​ണ് വി​വ​രം.

ജി​പി​എ​സ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ചാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഒ​രാ​ൾ​ക്ക് പ​ത്ത് ദി​വ​സ​ത്തി​നി​ടെ മൂ​ന്നു ലി​റ്റ​ർ മ​ദ്യം വാ​ങ്ങാ​മെ​ന്നാ​ണു നി​ർ​ദേ​ശം. ബി​വ​റേ​ജ​സി​നൊ​പ്പം ക​ൺ​സ്യൂ​മ​ർ ഫെ​ഡ് ഔ​ട്ട്‌​ലെ​റ്റു​ക​ൾ വ​ഴി​യും ബാ​റു​ക​ളും ബി​യ​ർ-​വൈ​ൻ പാ​ർ​ല​റു​ക​ൾ വ​ഴി​യും ഓ​ൺ​ലൈ​ൻ ബു​ക്ക് ചെ​യ്താ​ൽ മ​ദ്യം ല​ഭി​ക്കും.

സ്മാ​ർ​ട് ഫോ​ൺ ഇ​ല്ലാ​ത്ത​വ൪​ക്കു എ​സ്എം​എ​സ് വ​ഴി​യും മ​ദ്യം ബു​ക്ക് ചെ​യ്യാം.

Related posts

Leave a Comment