ബോ​ക്സ് ഓ​ഫീ​സ് പി​ടി​ച്ച് “ദി ​പാ​ര​ഡൈ​സ്’

ടോ​ളി​വു​ഡ് സൂ​പ്പ​ർ​താ​രം നാ​നി നാ​യ​ക​നാ​യ ബി​ഗ് ബ​ജ​റ്റ് ചി​ത്രം ‘ദി ​പാ​ര​ഡൈ​സ്’ ബോ​ക്സ് ഓ​ഫീ​സി​ൽ ത​രം​ഗം സൃ​ഷ്ടി​ക്കു​ന്നു. റി​ലീ​സ് ചെ​യ്തു നാ​ലു ദി​വ​സം പി​ന്നി​ടു​മ്പോ​ൾ ചി​ത്രം 100 കോ​ടി ക്ല​ബ്ബി​ൽ ഇ​ടം പി​ടി​ച്ചു.

ഇ​ന്ത്യ​ൻ ബോ​ക്സ് ഓ​ഫീ​സി​ൽ ഇ​തു​വ​രെ നേ​ടി​യ​ത് 109 കോ​ടി രൂ​പ​യാ​ണ്. ആ​ദ്യ ദി​വ​സം 34.65 കോ​ടി ചി​ത്ര​ത്തി​നു നേ​ടാ​നാ​യി. വി​ദേ​ശ വി​പ​ണി​യി​ൽ​നി​ന്ന് ഇ​തു​വ​രെ 29.25 കോ​ടി രൂ​പ ക​ള​ക്ഷ​ൻ നേ​ടാ​നാ​യ​തോ​ടെ ചി​ത്ര​ത്തി​ന്‍റെ ആ​ഗോ​ള ഗ്രോ​സ് ക​ള​ക്ഷ​ൻ 138.25 കോ​ടി രൂ​പ​യാ​യി.

1980-ക​ളി​ലെ സെ​ക്ക​ന്ത​രാ​ബാ​ദി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ക്കി​യ ചി​ത്ര​ത്തി​ൽ ‘ജ​ദ​ൽ’ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് നാ​നി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സാ​മൂ​ഹി​ക അ​സ​മ​ത്വ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള പോ​രാ​ട്ട​വും മാ​സ് ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളു​മാ​ണു ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം.

എ​സ്എ​ൽ​വി സി​നി​മാ​സ് നി​ർ​മി​ച്ച ചി​ത്ര​ത്തി​ൽ മോ​ഹ​ൻ ബാ​ബു, ക​യാ​ദു ലോ​ഹ​ർ, സൊ​ണാ​ലി കു​ൽ​ക്ക​ർ​ണി, രാ​ഘ​വ് ജു​യാ​ൽ എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

Related posts

Leave a Comment