“ബാ​ച്ച്‌​ല​ർ പാ​ർ​ട്ടി Deux’ മ്യൂ​സി​ക് അ​വ​കാ​ശം സ്വ​ന്ത​മാ​ക്കി സോ​ണി മ്യൂ​സി​ക്

മ​ല​യാ​ള​ത്തി​ലെ സ്റ്റൈ​ലി​ഷ് സി​നി​മ​ക​ളു​ടെ സം​വി​ധാ​യ​ക​ൻ അ​മ​ൽ നീ​ര​ദി​ന്‍റെ ഏ​റ്റ​വും പു​തി​യ ചി​ത്രം ‘ബാ​ച്ച്‌​ല​ർ പാ​ർ​ട്ടി Deux’ റി​ലീ​സി​നൊ​രു​ങ്ങു​ക​യാ​ണ്. ന​വം​ബ​ർ 19 -നാ​ണ് ആ​ഗോ​ള ത​ല​ത്തി​ൽ ചി​ത്രം തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ മ്യൂ​സി​ക് അ​വ​കാ​ശം സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത് സോ​ണി മ്യൂ​സി​ക് ആ​ണ്. ക്രി​സ്റ്റോ സേ​വ്യ​ർ ആ​ണ് ചി​ത്ര​ത്തി​ന്‍റെ സം​ഗീ​തം നി​ർ​വ​ഹി​ക്കു​ന്ന​ത്.

വ​ലി​യ താ​ര​നി​ര ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്. റെ​ഡ്-​ഗോ​ൾ​ഡ​ൻ റെ​ട്രോ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്റ്റൈ​ലി​ഷ് ലു​ക്കി​ൽ നി​ൽ​ക്കു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ൾ സി​നി​മ വ​ലി​യൊ​രു ആ​ക്ഷ​ൻ-​ത്രി​ല്ല​ർ വി​രു​ന്നാ​യി​രി​ക്കു​മെ​ന്ന സൂ​ച​ന ന​ൽ​കു​ന്നു​ണ്ട്. 14 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ജെ​ൻ – സി ​വൈ​ബി​ലാ​ണ്, 2012-ൽ ​പു​റ​ത്തി​റ​ങ്ങി ത​രം​ഗ​മാ​യി മാ​റി​യ സ്റ്റൈ​ലി​ഷ് ആ​ക്ഷ​ൻ ചി​ത്രം ‘ബാ​ച്ച്‌​ല​ർ പാ​ർ​ട്ടി’​യു​ടെ ര​ണ്ടാം ഭാ​ഗം എ​ത്തു​ന്ന​ത് എ​ന്ന് പോ​സ്റ്റ​ർ അ​ടി​വ​ര​യി​ടു​ന്നു. സി​നി​മാ പ്രേ​മി​ക​ൾ​ക്കി​ട​യി​ൽ ക​ൾ​ട്ട് ക്ലാ​സി​ക് ആ​യി മാ​റി​യ ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗം എ​ന്ന​തി​നാ​ൽ ത​ന്നെ ഏ​റെ പ്ര​തീ​ക്ഷ​യാ​ണ് പ്രേ​ക്ഷ​ക​ർ​ക്കു​ള്ള​ത്. ഡു​എ​ക്സ് (D’EUX) എ​ന്ന​ത് ഫ്ര​ഞ്ച് ഭാ​ഷ​യി​ലു​ള്ള വാ​ക്കാ​ണ്. ഫ്ര​ഞ്ചി​ൽ D’EUX എ​ന്നാ​ൽ ര​ണ്ട് എ​ന്നും ‘അ​വ​രു​ടെ’ അ​ല്ലെ​ങ്കി​ൽ ‘അ​വ​രെ കു​റി​ച്ച്’ എ​ന്നു​മാ​ണ് അ​ർ​ത്ഥ​മാ​ക്കു​ന്ന​ത്.

യ​ങ് ജ​ന​റേ​ഷ​ൻ താ​ര​ങ്ങ​ളെ​യും മ​ല​യാ​ള​ത്തി​ലെ മു​ൻ​നി​ര അ​ഭി​നേ​താ​ക്ക​ളെ​യും അ​ണി​നി​ര​ത്തി​ക്കൊ​ണ്ടാ​ണ് അ​മ​ൽ നീ​ര​ദ് ഇ​ത്ത​വ​ണ വ​രു​ന്ന​ത്. ന​സ്‌​ല​ൻ, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, സൗ​ബി​ൻ ഷാ​ഹി​ർ, ഷ​റ​ഫു​ദ്ദീ​ൻ, ശ്രീ​നാ​ഥ് ഭാ​സി, ച​ന്തു സ​ലീം​കു​മാ​ർ, ടൊ​വി​നോ തോ​മ​സ്, ഷൈ​ൻ ടോം ​ചാ​ക്കോ, പാ​രി​സ് ല​ക്ഷ്മി, നാ​ദി​യ മൊ​യ്തു, ര​ജീ​ഷ വി​ജ​യ​ൻ, ജ്യോ​തി​ർ​മ​യി, ഹ​ൻ​സി​ക കൃ​ഷ്ണ​കു​മാ​ർ തു​ട​ങ്ങി വ​ലി​യ താ​ര​നി​ര​യാ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്. ഇ​തു​വ​രെ കാ​ണാ​ത്ത സ്‌​റ്റൈ​ലി​ഷ് ലു​ക്കി​ലാ​ണ് ഓ​രോ​രു​ത്ത​രും പോ​സ്റ്റ​റി​ലു​ള്ള​ത്. അ​മ​ൽ നീ​ര​ദ് പ്രൊ​ഡ​ക്ഷ​ൻ​സ്, അ​ൻ​വ​ർ റ​ഷീ​ദ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സ്, ഫ​ഹ​ദ് ഫാ​സി​ൽ ആ​ൻ​ഡ് ഫ്ര​ണ്ട്സ് എ​ന്നീ ബാ​ന​റു​ക​ൾ ചേ​ർ​ന്നാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.

ഛായാ​ഗ്ര​ഹ​ണം: അ​പ്പു പ്ര​ഭാ​ക​ർ, എ‍​ഡി​റ്റ​ർ: വി​വേ​ക് ഹ​ർ​ഷ​ൻ, സം​ഗീ​തം: ക്രി​സ്റ്റോ സേ​വ്യ​ർ, സം​ഭാ​ഷ​ണം: ഉ​ണ്ണി ആ​ർ, സൗ​ണ്ട് ഡി​സൈ​ൻ: ത​പ​സ് നാ​യ​ക്, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ൻ: ജോ​സ​ഫ് നെ​ല്ലി​ക്ക​ൽ, ഗാ​ന​ര​ച​ന: റ​ഫീ​ഖ് അ​ഹ​മ്മ​ദ്, വി​നാ​യ​ക് ശ​ശി​കു​മാ​ർ, കോ​സ്റ്റ്യൂം: മ​ഷ​ർ ഹം​സ, മേ​ക്ക​പ്പ്: റോ​ണ​ക്സ് സേ​വ്യ​ർ. പി​ആ​ർ​ഒ: ആ​തി​ര ദി​ൽ​ജി​ത്ത്.

Related posts

Leave a Comment