അ​വ​റാ​ച്ച​നും കു​ടും​ബ​വും നാ​ളെ​യെ​ത്തും !

ബി​ജു മേ​നോ​നെ നാ​യ​ക​നാ​ക്കി ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന ഫാ​മി​ലി എ​ന്‍റ​ർ​റ്റൈ​നെ​ർ ‘അ​വ​റാ​ച്ച​ൻ ആ​ൻ​ഡ് സ​ൺ​സ്’ നാ​ളെ തി​യ​റ്റ​റു​ക​ളി​ലെ​ത്തും. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി മാ​റി​യ ചി​ത്ര​ത്തി​ന്‍റെ ഗാ​ന​ങ്ങ​ളും ടീ​സ​റും ട്രെ​യ്‌​ല​റും സി​നി​മ കു​ടും​ബ​സ​മേ​തം ആ​സ്വ​ദി​ക്കാ​ൻ സാ​ധി​ക്കു​ന്ന ഒ​രു ഫാ​മി​ലി എ​ന്‍റ​ർ​ടൈ​ന​റാ​ണ് എ​ന്ന ഉ​റ​പ്പു ന​ൽ​കു​ന്നു. ഒ​രു ഇ​ട​വേ​ള​യ്ക്കു ശേ​ഷം മ​ല​യാ​ളി​ക​ളു​ടെ പ്രി​യ താ​രം ബി​ജു മേ​നോ​ൻ നാ​യ​ക​നാ​കു​ന്ന കു​ടും​ബ ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​നം ന​വാ​ഗ​ത​നാ​യ ത​മ്പി ആ​ണ്. ‘അ​വ​റാ​ച്ച​ൻ ആ​ൻ​ഡ് സ​ൺ​സി’​ന്‍റെ ട്രെ​യി​ല​റി​ന് പ​ത്തു ല​ക്ഷ​ത്തി​ൽ​പ്പ​രം കാ​ഴ്ച​ക്കാ​രു​മാ​യി വ​ൻ പ്രേ​ക്ഷ​ക​പ്രീ​തി​യാ​ണ് ല​ഭി​ക്കു​ന്ന​ത്.

ന​ർ​മ മു​ഹൂ​ർ​ത്ത​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യ ഫാ​മി​ലി ഡ്രാ​മ ‘അ​വ​റാ​ച്ച​ൻ ആ​ൻ​ഡ് സ​ൺ​സി​ൽ’ ബി​ജു​മേ​നോ​നോ​ടൊ​പ്പം ശ്രീ​നാ​ഥ് ഭാ​സി, ഗ​ണ​പ​തി, വി​ന​യ് ഫോ​ർ​ട്ട്, ജോ​ണി ആ​ന്‍റ​ണി, ഗ്രെ​യ്‌​സ് ആ​ന്‍റ​ണി, അ​ഖി​ല ഭാ​ർ​ഗ​വ​ൻ, പൗ​ളി വ​ത്സ​ൺ, സാ​ബു​മോ​ൻ, കോ​ട്ട​യം ന​സീ​ർ, വി​നീ​ത് ത​ട്ടി​ൽ, സാ​ജ​ൻ പ​ള്ളു​രു​ത്തി, ആ​ഷി​ഖ് ഖാ​ലി​ദ്, സു​ധി കോ​പ്പ, സ​ജി​ൻ ചെ​റു​ക​യി​ൽ, ഷാ​ജു ശ്രീ​ധ​ർ, നി​ഷാ സാ​രം​ഗ് എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

അ​വ​റാ​ച്ച​ൻ ആ​ൻ​ഡ് സ​ൺ​സി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത് ജോ​സ​ഫ് വി​ജീ​ഷും ത​മ്പി​യും ചേ​ർ​ന്നാ​ണ്. ചി​ത്ര​ത്തി​ന്‍റെ മ​റ്റു അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ഇ​വ​രാ​ണ്. സ​ഹ നി​ർ​മ്മാ​ണം : ജ​സ്റ്റി​ൻ സ്റ്റീ​ഫ​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സേ​ഴ്സ് : സ​ന്തോ​ഷ് കൃ​ഷ്ണ​ൻ, ന​വീ​ൻ പി ​തോ​മ​സ്, ഡി ​ഓ പി : ​സ​ജി​ത് പു​രു​ഷ​ൻ, എ​ഡി​റ്റിം​ഗ്: ആ​കാ​ശ് ജോ​സ​ഫ് വ​ർ​ഗീ​സ്, സം​ഗീ​ത സം​വി​ധാ​നം : സ​ന​ൽ ദേ​വ്, ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ : അ​ഖി​ൽ യെ​ശോ​ധ​ര​ൻ, ആ​ർ​ട്ട് ഡ​യ​റ​ക്ട​ർ : അ​ജി കു​റ്റി​യാ​നി, വ​സ്ത്രാ​ല​ങ്കാ​രം : സ്റ്റെ​ഫി സേ​വ്യ​ർ, മേ​ക്ക​പ്പ് : റ​ഷീ​ദ് അ​ഹ​മ്മ​ദ്, സൗ​ണ്ട് ഡി​സൈ​ൻ : ശ​ങ്ക​ര​ൻ എ ​എ​സ്, കെ ​സി സി​ദ്ധാ​ർ​ത്ഥ​ൻ, സൗ​ണ്ട് മി​ക്സി​ങ് : വി​ഷ്ണു സു​ജാ​ത​ൻ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ : ഡി​ക്സ​ൺ പൊ​ടു​ത്താ​സ്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ : ജി​ബി​ൻ ജോ​ൺ, ഫ​സ്റ്റ് അ​സ്സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ : ഓ​സ്റ്റി​ൻ എ​ബ്ര​ഹാം, അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ആ​ൻ​ഡ് ഡി​സ്ട്രി​ബൂ​ഷ​ൻ ഹെ​ഡ് : ബ​ബി​ൻ ബാ​ബു, സ്റ്റി​ൽ​സ് : ബി​ജി​ത് ധ​ർ​മ​ടം, മാ​ർ​ക്ക​റ്റിം​ഗ് : സൗ​ത്ത് ഫ്രെ​യിം​സ് എ​ന്റ​ർ​ടൈ​ൻ​മെ​ന്‍റ്, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ് : ഒ​ബ്സ്ക്യൂ​റ എ​ന്റ​ർ​ടൈ​ൻ​മെ​ന്റ്, അ​ഡ്വെ​ർ​ടൈ​സി​ങ് : ബ്രി​ങ് ഫോ​ർ​ത്ത്, വി ​എ​ഫ് എ​ക്സ് : പ്രോ​മൈ​സ് സ്റ്റു​ഡി​യോ​സ്, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ : ടെ​ൻ പോ​യി​ന്റ്, പി ​ആ​ർ ഓ : ​പ്ര​തീ​ഷ് ശേ​ഖ​ർ.

Related posts

Leave a Comment