ഓട്ടോയിൽ വന്നിറങ്ങി രജനി

സൂ​പ്പ​ർ സ്റ്റാ​ർ ര​ജ​നി​കാ​ന്ത് ത​ന്‍റെ ആ​രാ​ധ​ക​രെ കാ​ണാ​നെ​ത്തി​യ​തി​ന്‍റെ ഒ​രു വി​ഡി​യോ ആ​ണി​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ കീ​ഴ​ട​ക്കു​ന്ന​ത്. ര​ജ​നി നാ​യ​ക​നാ​യെ​ത്തു​ന്ന പു​തി​യ ചി​ത്രം ‘ധ​ർ​മ​ന്‍റെ’ ലൊ​ക്കേ​ഷ​നി​ൽ ആ​ണ് ത​ന്നെ കാ​ണാ​നെ​ത്തി​യ ആ​രാ​ധ​ക​ർ​ക്ക് മു​ന്നി​ൽ താ​ര​മെ​ത്തി​യ​ത്. മൈ​സൂ​രി​ലെ സെ​റ്റി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം.

സി​നി​മാ ചി​ത്രീ​ക​ര​ണം ന​ട​ക്കു​ന്ന സ്ഥ​ല​ത്തേ​ക്ക് ഓ​ട്ടോ​റി​ക്ഷ​യി​ലാ​ണ് ര​ജ​നി​കാ​ന്ത് വ​ന്നി​റ​ങ്ങി​യ​ത്. മെ​റൂ​ൺ നി​റ​ത്തി​ലു​ള്ള ഷ​ർ​ട്ടും വെ​ള്ള മു​ണ്ടും ധ​രി​ച്ചെ​ത്തി​യ ര​ജ​നി​കാ​ന്ത്, ഷൂ​ട്ടി​ങ് സെ​റ്റി​ന് പു​റ​ത്ത് ത​ടി​ച്ചു​കൂ​ടി​യ ആ​രാ​ധ​ക​ർ​ക്ക് നേ​രെ കൈ​വീ​ശി അ​ഭി​വാ​ദ്യം ചെ​യ്തു.

ര​ജ​നി​കാ​ന്ത് ചി​ത്രം ‘ബാ​ഷ’​യി​ലെ ‘നാ ​ഓ​ട്ടോ​ക്കാ​ര​ൻ….’ എ​ന്ന പാ​ട്ട് പ​ങ്കു​വ​ച്ചാ​ണ് സൂ​പ്പ​ർ സ്റ്റാ​റി​ന്‍റെ പു​തി​യ വി​ഡി​യോ ആ​രാ​ധ​ക​ർ ആ​ഘോ​ഷ​മാ​ക്കു​ന്ന​ത്. അ​ശ്വ​ത് മ​രി​മു​ത്തു സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ക്ഷ​ൻ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് നി​ല​വി​ൽ മൈ​സൂ​രി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ക​മ​ൽ ഹാ​സ​ന്‍റെ രാ​ജ് ക​മ​ൽ ഫി​ലിം​സ് ഇ​ന്റ​ർ​നാ​ഷ​ണ​ലും ട​ർ​മ​റി​ക് മീ​ഡി​യ​യു​ടെ ആ​ർ മ​ഹേ​ന്ദ്ര​നും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ ഡോ​ക്ട​റാ​യാ​ണ് ര​ജ​നി​കാ​ന്ത് എ​ത്തു​ന്ന​ത്. ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റി​ൽ ഒ​രു സ​ർ​ജി​ക്ക​ൽ ക​ത്തി​യും പി​ടി​ച്ച്, കൊ​ല്ല​പ്പെ​ട്ട ഒ​രു റൗ​ഡി​യു​ടെ മേ​ൽ കാ​ൽ വെ​ച്ചു​നി​ൽ​ക്കു​ന്ന ര​ജ​നി​കാ​ന്തി​ന്‍റെ ലു​ക്കാ​ണ് ടൈ​റ്റി​ൽ പോ​സ്റ്റ​റി​ൽ കാ​ണാ​നാ​കു​ന്ന​ത്.

Related posts

Leave a Comment