ഇ​ന്ത്യ​യി​ലെ ചി​കി​ത്സാ സൗ​ക​ര്യം ക​ണ്ടു യൂ​റോ​പ്യ​ൻ ഡോ​ക്ട​ർ​മാ​രുടെ ഞെ​ട്ടൽ; ഇ​ൻ​സ്റ്റാ​ഗ്രാം വീ​ഡി​യോ വൈ​റ​ൽ!

ഇ​ന്ത്യ​യി​ലെ ആ​രോ​ഗ്യ​പ​രി​പാ​ല​ന രം​ഗ​ത്തെ വേ​ഗ​ത​യും വി​ദ​ഗ്ദ്ധ ഡോ​ക്ട​ർ​മാ​രെ നേ​രി​ൽ കാ​ണാ​നു​ള്ള എ​ളു​പ്പ​വ​ഴി​ക​ളും കേ​ട്ട് യൂ​റോ​പ്പി​ലെ ഡോ​ക്ട​ർ​മാ​ർ അ​ത്ഭു​ത​പ്പെ​ട്ട​താ​യി വെ​ളി​പ്പെ​ടു​ത്തി ഇ​ന്ത്യ​ൻ ഡോ​ക്ട​റു​ടെ ഇ​ൻ​സ്റ്റാ​ഗ്രാം വീ​ഡി​യോ. ക്യാ​ൻ​സ​ർ രോ​ഗ വി​ദ​ഗ്ദ്ധ​നാ​യ ഡോ. ​പാ​ല​ക് ഭ​ട്ട് പ​ങ്കു​വെ​ച്ച വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

യൂ​റോ​പ്പി​ൽ വെ​ച്ച് ന​ട​ന്ന ഒ​രു പാ​ലി​യേ​റ്റീ​വ് കെ​യ​ർ സ​മ്മേ​ള​ന​ത്തി​നി​ടെ അ​വി​ടെ​യു​ള്ള ഡോ​ക്ട​ർ​മാ​രു​മാ​യി ന​ട​ത്തി​യ സൗ​ഹൃ​ദ സം​ഭാ​ഷ​ണ​ത്തി​നി​ട​യി​ലാ​ണ് അ​ദ്ദേ​ഹം ഇ​ന്ത്യ​യി​ലെ ചി​കി​ത്സാ രീ​തി​ക​ളെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ച​ത്.

ഇ​ന്ത്യ​യി​ൽ കാ​ൻ​സ​റോ മ​റ്റ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ സം​ശ​യി​ക്കു​ന്ന ഒ​രു രോ​ഗി​ക്ക് അ​ന്നേ ദി​വ​സം ത​ന്നെ സ്പെ​ഷ്യ​ലി​സ്റ്റ് ഡോ​ക്ട​റെ കാ​ണാ​നും, MRI, ബ​യോ​പ്സി (Biopsy) തു​ട​ങ്ങി​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​നും സാ​ധി​ക്കും. 3-4 ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് ല​ഭി​ക്കു​ക​യും ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ചി​കി​ത്സ ആ​രം​ഭി​ക്കു​ക​യും ചെ​യ്യാം.

യൂ​റോ​പ്പി​ൽ ഒ​രു ജ​ന​റ​ൽ പ്രാ​ക്ടീ​ഷ​ണ​റെ കാ​ണാ​ൻ പോ​ലും 4 മു​ത​ൽ 5 ദി​വ​സം വ​രെ കാ​ത്തി​രി​ക്കേ​ണ്ടി വ​രു​മെ​ന്ന് യൂ​റോ​പ്യ​ൻ ഡോ​ക്ട​ർ​മാ​ർ സ​മ്മ​തി​ച്ച​താ​യി ഡോ. ​പാ​ല​ക് പ​റ​ഞ്ഞു.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ക​ണ്ട ഈ ​വീ​ഡി​യോ​യ്ക്ക് താ​ഴെ വി​ദേ​ശ​ത്ത് ജീ​വി​ക്കു​ന്ന നി​ര​വ​ധി ഇ​ന്ത്യ​ക്കാ​രും ത​ങ്ങ​ളു​ടെ മോ​ശം അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. നെ​ത​ർ​ലാ​ൻ​ഡ്‌​സ്, പാ​രി​സ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ ശ​സ്ത്ര​ക്രി​യ​ക​ൾ​ക്കും വി​ദ​ഗ്ദ്ധ പ​രി​ശോ​ധ​ന​ക​ൾ​ക്കു​മാ​യി മാ​സ​ങ്ങ​ളോ​ളം കാ​ത്തി​രി​ക്കേ​ണ്ടി വ​ന്ന​താ​യി പ​ല​രും ക​മ​ന്‍റുകളിൽ കു​റി​ച്ചു.

 

Related posts

Leave a Comment