മാ​റ്റി​പാ​ര്‍​പ്പി​ക്കേ​ണ്ട​ത് 78 കു​ടും​ബ​ങ്ങ​ളെ; മു​ണ്ടം​വേ​ലി ഫ്‌​ലാ​റ്റ് നി​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സം വെ​ല്ലു​വി​ളി

കൊ​ച്ചി: മു​ണ്ടം​വേ​ലി ലൈ​ഫ് മി​ഷ​ന്‍ ഫ്‌​ലാ​റ്റി​ലെ കു​ടും​ബ​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സം വെ​ല്ലു​വി​ളി​യാ​കു​ന്നു. ഫ്‌​ലാ​റ്റ് നി​വാ​സി​ക​ളു​ടെ സ​മ​രം 70 ദി​വ​സം പി​ന്നി​ട്ടി​ട്ടും പു​ന​ര​ധി​വാ​സ​ത്തെ കു​റി​ച്ച് തീ​രു​മാ​ന​മാ​യി​ല്ല. 78 കു​ടും​ബ​ങ്ങ​ളെ​യാ​ണ് മാ​റ്റി പാ​ര്‍​പ്പി​ക്കേ​ണ്ട​ത്. എ​ന്നാ​ല്‍ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നു​ള്ള സ്ഥ​ലം ക​ണ്ടെ​ത്താ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് ത​ദ്ദേ​ശ​വ​കു​പ്പ്

നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യ തു​രു​ത്തി ഫ്‌​ലാ​റ്റി​ലേ​ക്ക് മാ​റ്റി താ​മ​സി​പ്പി​ക്കാ​നു​ള്ള ക​ല​ക്ട​റു​ടെ നി​ര്‍​ദേ​ശം കോ​ര്‍​പ​റേ​ഷ​ന്‍ ത​ള്ളി. മു​ഴു​വ​ന്‍ ആ​ളു​ക​ള്‍​ക്കും പ​ട്ട​യം ന​ല്‍​കി പു​ന​ര​ധി​വ​സി​പ്പി​ക്ക​ണ​മെ​ന്നാ​ണ് മു​ണ്ടം​വേ​ലി ഫ്‌​ലാ​റ്റ് നി​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

അ​തേ​സ​മ​യം, ഫ്‌​ലാ​റ്റ് നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​രാ​ര്‍ ഏ​ജ​ന്‍​സി​ക്ക് മൊ​ബി​ലൈ​സേ​ഷ​ന്‍ അ​ഡ്വാ​ന്‍​സ് ന​ല്‍​കി​യ​ത് ലൈ​ഫ് മി​ഷ​ന്റെ സ്ഥി​രീ​ക​ര​ണം ഇ​ല്ലാ​തെ​യാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ള്‍ പു​റ​ത്തു​വ​ന്നു. മു​ന്‍ ചെ​യ​ര്‍​മാ​ന്‍ വി. ​സ​ലിം ജി​സി​ഡി​എ ഓ​ഡി​റ്റിം​ഗ് വി​ഭാ​ഗ​ത്തി​ന് പ​രി​ശോ​ധ​ന​യ്ക്ക് സ​മ​യം അ​നു​വ​ദി​ക്കാ​തെ പ​ണം ന​ല്‍​കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഓ​ണ്‍​ലൈ​ന്‍ പെ​യ്‌​മെ​ന്റി​ന് പ​ക​രം ചെ​ക്കാ​യാ​ണ് 2.49 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​തെ​ന്ന് വെ​ളി​പ്പെ​ടു​ത്തു​ന്ന ജി​സി​ഡി​എ നോ​ട്ട് ഷീ​റ്റി​ന്റെ പ​ക​ര്‍​പ്പാ​ണ് പു​റ​ത്ത് വ​ന്ന​ത്. മു​ണ്ടം​വേ​ലി ഫ്‌​ലാ​റ്റ് സ​മു​ച്ച​യ​ത്തി​ന്റെ ക​രാ​റു​കാ​രാ​യ തൃ​ശൂ​ര്‍ ഡി​സ്ട്രി​ക്ട് ലേ​ബ​ര്‍ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​ക്ക് അ​ഡ്വാ​ന്‍​സ് മൊ​ബി​ലൈ​സേ​ഷ​ന്‍ ഫ​ണ്ട് ന​ല്‍​കാ​ന്‍ 2020 സെ​പ്റ്റം​ബ​ര്‍ 30നാ​ണ് ടി​ഡി​എ​ല്‍​സി​ക്ക് 20 ശ​ത​മാ​നം മൊ​ബി​ലൈ​സേ​ഷ​ന്‍ ഫ​ണ്ട് ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ങ്ങു​ന്ന​ത്.

സാ​ങ്കേ​തി​ക ഭ​ര​ണ അ​നു​മ​തി ലൈ​ഫ് മി​ഷ​ന്‍ പ​രി​ശോ​ധി​ച്ചു അം​ഗീ​കാ​രം ന​ല്‍​കി​യ​ശേ​ഷം ഫ​ണ്ട് ന​ല്‍​കാ​വൂ എ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. ഈ ​വി​വ​രം ജി​സി​ഡി​എ നോ​ട്ട് ഷീ​റ്റി​ല്‍ എ​ഴു​തി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ലൈ​ഫ് മി​ഷ​ന്റെ ഈ ​അ​നു​മ​തി ല​ഭി​ക്കു​ന്ന​തി​ന് മു​മ്പ് ത​ന്നെ 2.49 കോ​ടി രൂ​പ ന​ല്‍​കി​യ​താ​യാ​ണ് രേ​ഖ​യി​ലു​ള്ള​ത്.

എ​ന്നാ​ല്‍, പ​ണം കൈ​മാ​റി​യ​ത് ച​ട്ട​ങ്ങ​ളും നി​ര്‍​ദേ​ശ​ങ്ങ​ളും പാ​ലി​ച്ച് സു​താ​ര്യ​മാ​യാ​യി​രു​ന്നെ​ന്നും മൊ​ബി​ലൈ​സേ​ഷ​ന്‍ അ​ഡ്വാ​ന്‍​സ് ന​ല്‍​കു​ക എ​ന്ന​ത് ക​രാ​ര്‍ വ്യ​വ​സ്ഥ​യി​ല്‍ ഉ​ള്ള​താ​ണെ​ന്നും ജി​സി​ഡി​എ വ്യ​ക്ത​മാ​ക്കി. ഫ്‌​ലാ​റ്റ് വി​ഷ​യ​ത്തി​ല്‍ മു​മ്പ് ന​ട​ന്ന ര​ണ്ട് വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ​ത്തി​ലും തു​ക കൈ​മാ​റി​യ​തി​ല്‍ ച​ട്ട​വി​രു​ദ്ധ​ത​യോ നി​യ​മ​ലം​ഘ​ന​മോ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. പു​തി​യ അ​ന്വേ​ഷ​ണ​ത്തി​ലും ഇ​ക്കാ​ര്യ​ങ്ങ​ളൊ​ക്കെ പ​രി​ശോ​ധി​ക്ക​ട്ടെ​യെ​ന്നും ജി​സി​ഡി​എ വൃ​ത്ത​ങ്ങ​ള്‍ പ​റ​ഞ്ഞു.

Related posts

Leave a Comment