അടിച്ചുപൂസായി ബഹളം; പൊലിസുകാരന്‍റെ കൈ കടിച്ചുമുറിച്ച് പ്രതി, ആശുപത്രിയിലും പരാക്രമം

കൊച്ചി: കൊച്ചിയില്‍ പൊലിസ് ഉദ്യോഗസ്ഥന് നേരെ പ്രതിയുടെ ആക്രമണം. നോര്‍ത്ത് പൊലിസ് സ്റ്റേഷനിലെ സിപിഒ അജിത് പോളിന്‍റെ കൈ പ്രതി കടിച്ചുമുറിച്ചു. കൊല്ലം ശാസ്താംകോട്ട സ്വദേശിയായ മുഹമ്മദ് ഇക്ബാല്‍ ആണ് പൊലിസിനെ ആക്രമിച്ചത്.

നോര്‍ത്ത് പാലത്തിന് താഴെ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് പൊലിസ് സ്റ്റേഷനില്‍ എത്തിച്ച പ്രതി പൊലിസുകാരെ വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് കൈ കടിച്ചുമുറിച്ചത്. ആശുപത്രിയിലും പ്രതി പരാക്രമം കാണിച്ചു. പൊലിസുകാരനെ ഉപദ്രവിച്ചതിനടക്കം പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

Related posts

Leave a Comment