ആലുവ: മ്യൂസിക് സ്പീക്കറുകള്‍ക്കുള്ളില്‍ കഞ്ചാവ് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച പ്രതി പിടിയിൽ. ബംഗാള്‍ സ്വദേശി റഗുപ്ഗാസിയിൽ നിന്നാണ് ഒന്നര കിലോയോളം ഉണങ്ങിയ കഞ്ചാവ് കണ്ടെടുത്തത്.
ഷാലിമാര്‍-തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനില്‍ നിന്നും ആലുവ റെയില്‍വേ സ്റ്റേഷനിലിറങ്ങുന്ന വഴിയാണ് ഇയാളെ പിടികൂടിയത്. സിആര്‍പിഎഫിന്റെ ക്രൈം ഇന്റലിജന്‍സും ആലുവയിലെ സിആര്‍പിഎഫും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
കറുത്ത ബാഗിനുള്ളില്‍ രണ്ട് മ്യൂസിക് സ്പീക്കറുകള്ക്കുള്ളിലാണ് ഒന്നര കിലോയോളം ഉണങ്ങിയ കഞ്ചാവ് ഒളിപ്പിച്ചത്. കഞ്ചാവ് എറണാകുളത്തെ താമസസ്ഥലത്തേക്ക് കൊണ്ടു പോകാനാണ് ലക്ഷ്യമിട്ടിരുന്നതെന്നും അവിടെ വന്ന് ഒരാള്‍ കൈപ്പറ്റുമായിരുന്നുവെന്നും ഇയാള്‍ മൊഴി നല്കി.
ആര്‍പിഎഫ് ഉദ്യോഗസ്ഥരായ എ.ജെ. ജിപിന്‍, സിജോ സേവ്യര്‍, വിജയകുമാര്‍, സുരേഷ് കുമാര്‍, സിജു, അനീഷ് തോമസ് എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്കി.
