“ഒ​ന്നി​നും സ​മ​യ​മി​ല്ലെ​ന്ന് പ​റ​യു​ന്ന​വ​ർ ഇ​ത് കേ​ൾ​ക്ക​ണം’ അ​ര​വി​ന്ദ് സ്വാ​മി​യു​ടെ വൈ​റ​ൽ വാ​ക്കു​ക​ൾ

“സ​മ​യം തി​ക​യു​ന്നി​ല്ല എ​ന്ന് ഏ​പ്പോ​ഴും പ​രാ​തി പ​റ​യു​ന്ന​വ​രാ​ണോ ന​മ്മ​ളി​ൽ പ​ല​രും? എ​ന്നാ​ൽ സി​നി​മ​യും ബി​സി​ന​സും പ​ഠ​ന​വു​മൊ​ക്കെ​യാ​യി അ​തീ​വ തി​ര​ക്കു​ള്ള ജീ​വി​ത​ത്തി​ലും എ​ല്ലാ കാ​ര്യ​ങ്ങ​ളും സ്വ​ന്ത​മാ​യി ചെ​യ്ത് മാ​തൃ​ക​യാ​വു​ക​യാ​ണ് ന​ട​ൻ അ​ര​വി​ന്ദ് സ്വാ​മി. ഗോ​പി​നാ​ഥി​ന്‍റെ പോ​ഡ്കാ​സ്റ്റി​ൽ അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ച ര​സ​ക​ര​മാ​യ വി​ശേ​ഷ​ങ്ങ​ളി​ലേ​ക്ക്…”‌

“ടു- ​ഡു ലി​സ്റ്റ് ഒ​ക്കെ ചെ​യ്യു​ന്ന​ത് എ​നി​ക്ക് ബോ​റ​ടി​ക്കു​ന്ന കാ​ര്യ​മാ​ണ്. എ​നി​ക്ക് ടു- ​ഡു ലി​സ്റ്റ് ഇ​ല്ല, സെ​ക്ര​ട്ട​റി ഇ​ല്ല, അ​സി​സ്റ്റ​ന്‍റ് ഇ​ല്ല, മാ​നേ​ജ​ർ ഇ​ല്ല അ​ങ്ങ​നെ​യാ​രു​മി​ല്ല. എ​ന്‍റെ എ​ല്ലാ കാ​ര്യ​ങ്ങ​ളും ഞാ​ൻ ത​ന്നെ​യാ​ണ് ചെ​യ്യു​ന്ന​ത്. എ​ന്‍റെ വീ​ട്ടി​ലേ​ക്ക് വേ​ണ്ട പ​ച്ച​ക്ക​റി​യും പ​ഴ​ങ്ങ​ളും വ​രെ ഞാ​നാ​ണ് ഓ​ർ​ഡ​ർ ചെ​യ്യു​ന്ന​ത് ഇ​പ്പോ​ഴും. എ​ല്ലാ​വ​രു​ടെ​യും ജീ​വി​ത​ത്തി​ലൊ​രു ഘ​ട്ട​മു​ണ്ട്.

ഒ​രു പ്ര​ത്യേ​ക ഘ​ട്ട​മു​ണ്ടാ​കും എ​ല്ലാ​വ​ർ​ക്കും. ജോ​ലി ചെ​യ്യു​ന്ന സ​മ​യ​ത്ത് ചി​ല​പ്പോ​ൾ ഞാ​ൻ വെ​ളു​പ്പി​ന് മൂ​ന്ന് മ​ണി​വ​രെ​യൊ​ക്കെ ചെ​യ്യും. ആ ​ചെ​യ്യു​ന്ന സ​മ​യ​ത്ത് എ​നി​ക്ക് അ​ങ്ങ​നെ ക്ഷീ​ണ​മൊ​ന്നും തോ​ന്നാ​റി​ല്ല. ‍ഞാ​ൻ റി​സ​ർ​ച്ച് ചെ​യ്യു​ന്ന സ​മ​യ​ത്തൊ​ക്കെ ഓ​ട്ടോ​മാ​റ്റി​ക്കാ​യി ഞാ​ൻ രാ​വി​ലെ മൂ​ന്ന​ര നാ​ല് മ​ണി ആ​കു​മ്പോ​ൾ എ​ഴു​ന്നേ​ൽ​ക്കും.

കാ​ര​ണം എ​ന്‍റെ മ​ന​സി​ൽ അ​തി​ങ്ങ​നെ ഓ​ടി​ക്കൊ​ണ്ടി​രി​ക്കും. ജോ​ലി​ക്ക് പോ​കു​ന്ന​തി​ന് മു​ന്പ് വ​രെ ഞാ​ൻ പ​ഠി​ച്ചു കൊ​ണ്ടി​രി​ക്കും. എ​പ്പോ​ഴാ​ണോ എ​നി​ക്ക് ക്ഷീ​ണം തോ​ന്നു​ന്ന​ത് അ​പ്പോ​ൾ ഞാ​ൻ കി​ട​ന്നു​റ​ങ്ങും. ഞാ​ൻ ന​ന്നാ​യി ഉ​റ​ങ്ങും. കു​റ​ഞ്ഞ​ത് 8-9 മ​ണി​ക്കൂ​ർ ഞാ​ൻ കി​ട​ന്നു​റ​ങ്ങും. പ​ക്ഷേ ഒ​രു ഘ​ട്ട​ത്തി​ൽ അ​ങ്ങ​നെ​യ​ല്ലാ​യി​രു​ന്നു.

2-3 ആ​ഴ്ച​യൊ​ക്കെ മൂ​ന്നോ നാ​ലോ മ​ണി​ക്കൂ​റേ ഉ​റ​ങ്ങാ​റു​ണ്ടാ​യി​രു​ന്നു​ള്ളൂ. പ​ക്ഷേ ഞാ​ന​ത് മ​റ്റേ​തെ​ങ്കി​ലും രീ​തി​യി​ൽ നി​ക​ത്തും. ഉ​ച്ച​യ്ക്ക് ചി​ല​പ്പോ​ൾ അ​ര​മ​ണി​ക്കൂ​റൊ​ക്കെ ഉ​റ​ങ്ങു​മാ​യി​രു​ന്നു. ശ​രീ​രം ക്ഷീ​ണി​ക്കു​ന്ന​ത് എ​പ്പോ​ഴാ​ണോ അ​ങ്ങ​നെ​യാ​ണ് ഞാ​ന​ത് മാ​നേ​ജ് ചെ​യ്യാ​റ്. എ​ല്ലാ കാ​ര്യ​ങ്ങ​ൾ​ക്കും പ​രി​മി​തി​യു​ണ്ട്. ചി​ല സ​മ​യ​ത്ത് ഞാ​നൊ​രു കാ​ര്യ​ത്തി​ൽ മു​ഴു​കി​യി​രു​ന്നാ​ൽ മെ​സേ​ജി​ന് മ​റു​പ​ടി ന​ൽ​കാ​ൻ വ​രെ മ​റ​ന്നു പോ​കും.

അ​ല്ലെ​ങ്കി​ൽ ഫോ​ൺ വി​ളി​ച്ച​വ​രെ തി​രി​ച്ച് വി​ളി​ക്കാ​ൻ മ​റ​ന്നു പോ​കും. അ​തു​മ​ല്ലെ​ങ്കി​ൽ വീ​ട്ടി​ലാ​രെ​ങ്കി​ലും എ​ന്തെ​ങ്കി​ലും ഒ​രു കാ​ര്യം ചെ​യ്യാ​ൻ പ​റ​ഞ്ഞാ​ൽ അ​തും ഞാ​ൻ ചി​ല​പ്പോ​ൾ മ​റ​ന്നു പോ​കും. ഇ​തെ​ല്ലാം സാ​ധാ​ര​ണ സം​ഭ​വി​ക്കു​ന്ന​താ​ണ്. വീ​ട്ടി​ലെ പ​ല കാ​ര്യ​ങ്ങ​ളും ഞാ​നി​ങ്ങ​നെ മ​റ​ക്കാ​റു​ണ്ട്. അ​ടു​ത്തി​ടെ വീ​ട്ടി​ൽ ഞാ​നെ​ന്തോ വാ​യി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. അ​പ്പോ​ൾ എ​ന്റെ മോ​ൾ മു​റി​യി​ലേ​ക്ക് ക​യ​റി വ​ന്ന് എ​ന്നോ​ട് എ​ന്തൊ​ക്കെ​യോ പ​റ​ഞ്ഞു.

ഞാ​നും തി​രി​ച്ച് അ​വ​ളോ​ട് മ​റു​പ​ടി പ​റ​ഞ്ഞു. ഒ​രു പ​ത്ത് മി​നി​റ്റ് ക​ഴി​ഞ്ഞ​പ്പോ​ൾ ഞാ​ൻ അ​വ​ളോ​ട് ചോ​ദി​ച്ചു, ‘നീ ​എ​പ്പോ​ഴാ വ​ന്ന​തെ​ന്ന്’. ക​ഴി​ഞ്ഞ​യാ​ഴ്ച ന​ട​ന്ന കാ​ര്യ​മാ​ണി​ത്. അ​പ്പോ​ൾ അ​വ​ൾ പ​റ​ഞ്ഞു, ന​മ്മ​ൾ ത​മ്മി​ൽ സം​സാ​രി​ച്ച​താ​ണ​ല്ലോ എ​ന്ന്. അ​പ്പോ​ൾ എ​ന്‍റെ ചി​ല കാ​ര്യ​ങ്ങ​ൾ ഓ​ട്ടോ പൈ​ല​റ്റി​ൽ പോ​കും. ശ്ര​ദ്ധ ഒ​രു വി​ഷ​യ​ത്തി​ലാ​യി​രി​ക്കും, മ​റ്റു കാ​ര്യ​ങ്ങ​ളെ​ല്ലാം ഓ​ട്ടോ പൈ​ല​റ്റാ​യി പോ​കും.

ഇ​പ്പോ​ൾ ഞാ​നെ​ന്തെ​ങ്കി​ലും ഒ​രു കാ​ര്യം ചി​ന്തി​ക്കു​ക​യാ​ണെ​ങ്കി​ൽ എ​ന്‍റെ മു​ഴു​വ​ൻ ശ്ര​ദ്ധ​യും അ​തി​ലാ​യി​രി​ക്കും. അ​പ്പോ​ൾ മ​റ്റു കാ​ര്യ​ങ്ങ​ളെ​ല്ലാം ഞാ​ൻ മ​റ​ന്നു പോ​കും. ചി​ല​പ്പോ​ൾ എ​നി​ക്ക് പ്രാ​യ​മാ​യ​തു കൊ​ണ്ടു​മാ​കാം. നി​ങ്ങ​ൾ വ​ള​രെ ഇ​ഷ്ട​ത്തോ​ടെ ഒ​രു ജോ​ലി ചെ​യ്യു​മ്പോ​ൾ ഫോ​ണി​ൽ നോ​ക്കു​മോ ?. നി​ങ്ങ​ൾ വ​ള​രെ താ​ല്പ​ര്യ​ത്തോ​ടെ ഒ​രു സി​നി​മ കാ​ണു​ന്നു.

അ​പ്പോ​ൾ ഫോ​ണി​ൽ ഒ​രു മെ​സേ​ജ് വ​രു​ന്നു. അ​ത് നി​ങ്ങ​ൾ ഒ​ഴി​വാ​ക്കി​ല്ലേ. അ​ല്ലാ​തെ ആ​രാ മെ​സേ​ജ് അ​യ​ച്ച​ത് എ​ന്നൊ​ന്നും നോ​ക്കി​ല്ല​ല്ലോ. നി​ങ്ങ​ൾ ഏ​തെ​ങ്കി​ലും ഒ​രു കാ​ര്യ​ത്തി​ൽ അ​ത്ര​യും മു​ഴു​കി ഇ​രി​ക്കു​ക​യാ​ണെ​ങ്കി​ൽ മ​റ്റൊ​ന്നി​നും അ​തി​ൽ നി​ന്ന് വ്യ​തി​ച​ലി​പ്പി​ക്കാ​നാ​കി​ല്ല എ​ന്നാ​ണ് എ​നി​ക്ക് തോ​ന്നു​ന്ന​ത്”. – അ​ര​വി​ന്ദ് സ്വാ​മി പ​റ​ഞ്ഞു.

Related posts

Leave a Comment