കു​ഞ്ഞി​ന് ഓ​ട്സ് ത​യ്യാ​റാ​ക്കി ന​ല്കി, റെ​യി​ൽ​വേ ജീ​വ​ന​ക്കാ​രു​ടെ സ്നേ​ഹ​ത്തി​ന് അ​മ്മ​യു​ടെ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ന​ന്ദി കു​റി​പ്പ്, വീ​ഡി​യോ വൈ​റ​ൽ!

ര​ണ്ട് വ​യ​സു​ള്ള കു​ഞ്ഞു​മാ​യി ബി​ഹാ​റി​ൽ നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്ത അ​മ്മ​യ്ക്ക് തു​ണ​യാ​യി ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യി​ലെ പാ​ന്‍റ​റി ജീ​വ​ന​ക്കാ​രു​ടെ ക​രു​ത​ൽ. ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ട​യി​ൽ കു​ഞ്ഞി​നാ​യി കൊ​ണ്ടു​വ​ന്ന ഓ​ട്സ് ത​യ്യാ​റാ​ക്കി ന​ൽ​കാ​ൻ സ​ഹാ​യി​ച്ച ജീ​വ​ന​ക്കാ​രെ പ്ര​ശം​സി​ച്ച് അ​മ്മ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച കു​റി​പ്പ് ശ്ര​ദ്ധ നേ​ടു​ന്നു.

‘Dakshnmom’ എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം ഹാ​ൻ​ഡി​ലി​ലൂ​ടെ​യാ​ണ് ഈ ​യാ​ത്രാ​നു​ഭ​വം പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ട് രാ​ത്രി നീ​ണ്ട ദീ​ർ​ഘ​ദൂ​ര യാ​ത്ര​യ്ക്ക​നി​ട​യി​ൽ പു​റ​ത്തു​നി​ന്നു​ള്ള ഭ​ക്ഷ​ണ​ത്തി​ന് പ​ക​രം കു​ഞ്ഞി​ന് രാ​ത്രി ഓ​ട്സ് ന​ൽ​കാ​നാ​ണ് അ​മ്മ തീ​രു​മാ​നി​ച്ച​ത്. തു​ട​ർ​ന്ന് ട്രെ​യി​നി​ലെ
പാ​ന്‍റ​റി ജീ​വ​ന​ക്കാ​രെ സ​മീ​പി​ച്ച് കൈ​യ്യി​ലു​ണ്ടാ​യി​രു​ന്ന ഓ​ട്സ് പാ​ക്ക​റ്റ് ന​ൽ​കി അ​ത് ഉ​ണ്ടാ​ക്കി ത​രാ​ൻ സാ​ധി​ക്കു​മോ എ​ന്ന് ചോ​ദി​ക്കു​ക​യാ​യി​രു​ന്നു.

“സാ​ധി​ക്കു​മോ എ​ന്ന് മ​ടി​യോ​ടെ​യാ​ണ് ചോ​ദി​ച്ച​തെ​ങ്കി​ലും ജീ​വ​ന​ക്കാ​ർ വ​ള​രെ സ​ന്തോ​ഷ​ത്തോ​ടെ അ​ത് സ്വീ​ക​രി​ച്ചു. വെ​റും 5 മി​നി​റ്റി​നു​ള്ളി​ൽ ചൂ​ടു​ള്ള ഓ​ട്സ് ത​യ്യാ​റാ​ക്കി അ​വ​ർ എ​നി​ക്ക് ന​ൽ​കി, ഇ​ങ്ങ​നെ​യാ​ണ് യാ​ത്ര​ക്കാ​രി​യാ​യ അ​മ്മ ഇ​ന്‍​സ്റ്റാ​ഗ്രാം വീ​ഡി​യോ​യി​ൽ കു​റി​ച്ച​ത്.

ആ​വ​ശ്യ​പ്പെ​ട്ട ഭ​ക്ഷ​ണം വേ​ഗ​ത്തി​ൽ ഉ​ണ്ടാ​ക്കി ന​ൽ​കി​യ​തി​നേ​ക്കാ​ൾ ജീ​വ​ന​ക്കാ​രു​ടെ സ​ഹ​ക​ര​ണ​മ​നോ​ഭാ​വ​വും അ​നു​ക​മ്പ​യു​മാ​ണ് ത​ന്നി​ൽ വ​ലി​യ സ​ന്തോ​ഷ​മു​ണ്ടാ​ക്കി​യ​തെ​ന്ന് അ​മ്മ കൂ​ട്ടി​ച്ചേ​ർ​ത്തു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യ്ക്ക് താ​ഴെ നി​ര​വ​ധി​യാ​ളു​ക​ളാ​ണ് റെ​യി​ൽ​വേ ജീ​വ​ന​ക്കാ​രു​ടെ ഈ ​സ​ൻ​മ​ന​സി​നെ പ്ര​ശം​സി​ച്ച് രം​ഗ​ത്തെ​ത്തു​ന്ന​ത്.

 

 

Related posts

Leave a Comment