ഒരിടവേളയ്ക്ക് ശേഷം മലയാളക്കരയിൽ നിന്നും മറ്റൊരു പക്കാ കാമ്പസ് പ്രണയചിത്രം കൂടി എത്തുന്നു. എൻഎസ്എസ് ക്യാമ്പിന്റെ പശ്ചാത്തലത്തിൽ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ‘പ്രേംപാറ്റ’ നവംബർ 27-ന് പ്രേക്ഷകർക്ക് മുന്നിലെത്തും.
യുവനിരയും വൻതാരനിരയും ഒരുമിക്കുന്ന ചിത്രത്തിൽ ജോമോൻ ജ്യോതിർ, സാഫ് ബോയ്, ജുനൈസ് വി.പി, നയന എൽസ, ടിസ് തോമസ്, ഇന്നസന്റ് ജൂനിയർ, വിഘ്നേഷ് വി.ക്യു, റയാൻ എൻ.ടി.പി, സൽമാനുൽ ഫാരിസി തുടങ്ങിയ യുവനിരയാണ് അഭിനയിക്കുന്നത്. ഈ ചിത്രത്തിന്റെ പോസ്റ്ററിന് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ഉണ്ടായിരിക്കുന്നത്.
ഇവരെ കൂടാതെ നാൽപ്പതോളം പുതുയുവമുഖങ്ങൾ പ്രേംപാറ്റയിലുണ്ട്. യുവതാരങ്ങൾക്കൊപ്പം സൈജു കുറുപ്പ്, അനുശ്രീ, രാജേഷ് മാധവൻ, സിദ്ദിഖ്, സഞ്ജു ശിവറാം, അശ്വിൻ വിജയൻ, സനേഷ് ഗിന്നസ് തുടങ്ങി അഭിനേതാക്കളുടെ വലിയ ഒരു നിരതന്നെ പ്രേംപാറ്റയിലുണ്ട്.
ആയിഷ, ഇഡി എന്നീ ചിത്രങ്ങൾക്ക് ശേഷം ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പ്രേംപാറ്റ’. മലയാളി ആഘോഷിച്ച നിരവധി പുസ്തകങ്ങളിലൂടെ വായനക്കാർക്ക് പരിചിതനായ ലിജീഷ് കുമാറാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.
സ്റ്റുഡിയോ ഔട്ട്സൈഡേഴ്സിൻ്റെ ബാനറിൽ ആമിർ പള്ളിക്കൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അങ്കിത് മേനോൻ ആണ്. ‘പ്രേംപാറ്റ’യുടെ സഹനിർമ്മാതാവു കൂടിയാണ് അങ്കിത് മേനോൻ. വരികൾ സുഹൈൽ എം കോയയും മുത്തുവും ചേർന്നെഴുതുന്നു. ഛായാഗ്രഹണം രെണദിവെയും എഡിറ്റിംഗ് ആകാശ് ജോസഫ് വർഗീസുമാണ്.
സ്റ്റണ്ട് കലൈ കിംഗ്സൺ, പ്രൊഡക്ഷൻ ഡിസൈനർ അനീസ് നാടോടി, കോസ്റ്റ്യൂം സമീറ സനീഷ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ഒമർ നവാസി, പ്രോഡക്ഷൻ ഡിസൈൻ അനീസ് നാടോടി, കോസ്റ്റ്യൂം സമീറ സനീഷ്, ഗാനരചന സുഹൈൽ എം കോയ, മുത്തു.
സംഘട്ടനം കലൈ കിംഗ്ൺ, സൗണ്ട് ഡിസൈനർ വിഷ്ണു സുജാതൻ, മേക്കപ്പ് സുധി സുരേന്ദ്രൻ, ഡാൻസ് കൊറിയോഗ്രാഫി പ്രസന്ന മാസ്റ്റർ. ചീഫ് അസോസിയേറ്റ് സുഹൈൽ എം, പ്രൊഡക്ഷൻ കൺട്രോളർ അനീഷ് നന്ദിപുലം, വി എഫ് എക്സ് മൈൻഡ് സ്റ്റെയിൻ സ്റ്റുഡിയോസ്, എസ് എഫ് എക്സ് ഗണേഷ് ഗംഗാധരൻ, ഡിജിറ്റൽ മാർക്കറ്റിങ് ഒബ്സ്ക്യുറ എന്റർടൈൻമെന്റ്, പബ്ലിസിറ്റി മാഡിസം ഡിജിറ്റൽ, പി ആർ ഓ മഞ്ജു ഗോപിനാഥ്, സ്റ്റിൽ സെറിൻ ബാബു, അമൽ സി സധർ, പബ്ലിസിറ്റി ഡിസൈൻ യെല്ലോടൂത്ത്. സെൻട്രൽ പിക്ചേഴ്സ് ചിത്രം തിയറ്ററുകളിൽ എത്തിക്കും.
