‘പ്രേം​പാ​റ്റ’ ന​വം​ബ​ർ 27 ന് ​തി​യ​റ്റ​റു​ക​ളി​ൽ

ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം മ​ല​യാ​ള​ക്ക​ര​യി​ൽ നി​ന്നും മ​റ്റൊ​രു പ​ക്കാ കാമ്പ​സ് പ്ര​ണ​യ​ചി​ത്രം കൂ​ടി എ​ത്തു​ന്നു. എ​ൻ​എ​സ്എ​സ്‌ ക്യാ​മ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​മി​ർ പ​ള്ളി​ക്ക​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ‘പ്രേം​പാ​റ്റ’ ന​വം​ബ​ർ 27-ന് ​പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ലെ​ത്തും.

യു​വ​നി​ര​യും വ​ൻ​താ​ര​നി​ര​യും ഒ​രു​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ജോ​മോ​ൻ ജ്യോ​തി​ർ, സാ​ഫ് ബോ​യ്, ജു​നൈ​സ് വി.​പി, ന​യ​ന എ​ൽ​സ, ടി​സ് തോ​മ​സ്, ഇ​ന്ന​സ​ന്റ് ജൂ​നി​യ​ർ, വി​ഘ്നേ​ഷ് വി.​ക്യു, റ​യാ​ൻ എ​ൻ.​ടി.​പി, സ​ൽ​മാ​നു​ൽ ഫാ​രി​സി തു​ട​ങ്ങി​യ യു​വ​നി​ര​യാ​ണ് അ​ഭി​ന​യി​ക്കു​ന്ന​ത്. ഈ ​ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​റി​ന് വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ഇ​വ​രെ കൂ​ടാ​തെ നാ​ൽ​പ്പ​തോ​ളം പു​തു​യു​വ​മു​ഖ​ങ്ങ​ൾ പ്രേം​പാ​റ്റ​യി​ലു​ണ്ട്. യു​വ​താ​ര​ങ്ങ​ൾ​ക്കൊ​പ്പം സൈ​ജു കു​റു​പ്പ്, അ​നു​ശ്രീ, രാ​ജേ​ഷ് മാ​ധ​വ​ൻ, സി​ദ്ദി​ഖ്, സ​ഞ്ജു ശി​വ​റാം, അ​ശ്വി​ൻ വി​ജ​യ​ൻ, സ​നേ​ഷ് ഗി​ന്ന​സ് തു​ട​ങ്ങി അ​ഭി​നേ​താ​ക്ക​ളു​ടെ വ​ലി​യ ഒ​രു നി​ര​ത​ന്നെ പ്രേം​പാ​റ്റ​യി​ലു​ണ്ട്.

ആ​യി​ഷ, ഇ​ഡി എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം ആ​മി​ർ പ​ള്ളി​ക്ക​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യാ​ണ് ‘പ്രേം​പാ​റ്റ’. മ​ല​യാ​ളി ആ​ഘോ​ഷി​ച്ച നി​ര​വ​ധി പു​സ്ത​ക​ങ്ങ​ളി​ലൂ​ടെ വാ​യ​ന​ക്കാ​ർ​ക്ക് പ​രി​ചി​ത​നാ​യ ലി​ജീ​ഷ് കു​മാ​റാ​ണ് ക​ഥ​യും തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ഒ​രു​ക്കു​ന്ന​ത്.

സ്റ്റു​ഡി​യോ ഔ​ട്ട്സൈ​ഡേ​ഴ്സി​ൻ്റെ ബാ​ന​റി​ൽ ആ​മി​ർ പ​ള്ളി​ക്ക​ൽ നി​ർ​മ്മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ സം​ഗീ​തം ഒ​രു​ക്കു​ന്ന​ത് അ​ങ്കി​ത് മേ​നോ​ൻ ആ​ണ്. ‘പ്രേം​പാ​റ്റ’​യു​ടെ സ​ഹ​നി​ർ​മ്മാ​താ​വു കൂ​ടി​യാ​ണ് അ​ങ്കി​ത് മേ​നോ​ൻ. വ​രി​ക​ൾ സു​ഹൈ​ൽ എം ​കോ​യ​യും മു​ത്തു​വും ചേ​ർ​ന്നെ​ഴു​തു​ന്നു. ഛായാ​ഗ്ര​ഹ​ണം രെ​ണ​ദി​വെ​യും എ​ഡി​റ്റിം​ഗ് ആ​കാ​ശ് ജോ​സ​ഫ് വ​ർ​ഗീ​സു​മാ​ണ്.

സ്റ്റ​ണ്ട് ക​ലൈ കിം​ഗ്സ​ൺ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ അ​നീ​സ് നാ​ടോ​ടി, കോ​സ്റ്റ്യൂം സ​മീ​റ സ​നീ​ഷ്, എ​ക്സി​ക്യു​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ ഒ​മ​ർ ന​വാ​സി, പ്രോ​ഡ​ക്ഷ​ൻ ഡി​സൈ​ൻ അ​നീ​സ് നാ​ടോ​ടി, കോ​സ്റ്റ്യൂം സ​മീ​റ സ​നീ​ഷ്, ഗാ​ന​ര​ച​ന സു​ഹൈ​ൽ എം ​കോ​യ, മു​ത്തു.

സം​ഘ​ട്ട​നം ക​ലൈ കിം​ഗ്ൺ, സൗ​ണ്ട് ഡി​സൈ​ന​ർ വി​ഷ്ണു സു​ജാ​ത​ൻ, മേ​ക്ക​പ്പ് സു​ധി സു​രേ​ന്ദ്ര​ൻ, ഡാ​ൻ​സ് കൊ​റി​യോ​ഗ്രാ​ഫി പ്ര​സ​ന്ന മാ​സ്റ്റ​ർ. ചീ​ഫ് അ​സോ​സി​യേ​റ്റ് സു​ഹൈ​ൽ എം, ​പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ അ​നീ​ഷ് ന​ന്ദി​പു​ലം, വി ​എ​ഫ് എ​ക്സ് മൈ​ൻ​ഡ് സ്റ്റെ​യി​ൻ സ്റ്റു​ഡി​യോ​സ്, എ​സ് എ​ഫ് എ​ക്സ് ഗ​ണേ​ഷ് ഗം​ഗാ​ധ​ര​ൻ, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റി​ങ് ഒ​ബ്സ്ക്യു​റ എ​ന്റ​ർ​ടൈ​ൻ​മെ​ന്റ്, പ​ബ്ലി​സി​റ്റി മാ​ഡി​സം ഡി​ജി​റ്റ​ൽ, പി ​ആ​ർ ഓ ​മ​ഞ്ജു ഗോ​പി​നാ​ഥ്, സ്റ്റി​ൽ സെ​റി​ൻ ബാ​ബു, അ​മ​ൽ സി ​സ​ധ​ർ, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ യെ​ല്ലോ​ടൂ​ത്ത്. സെ​ൻ​ട്ര​ൽ പി​ക്ചേ​ഴ്സ് ചി​ത്രം തി​യ​റ്റ​റു​ക​ളി​ൽ എ​ത്തി​ക്കും.

Related posts

Leave a Comment