ഗാ​ർ​ബ നൃ​ത്തം ചെ​യ്ത് സോ​ഹ്റാ​ൻ മാം​ദാ​നി ; ന്യൂ​യോ​ർ​ക്കി​ൽ ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ളി​ൽ ത​രം​ഗ​മാ​യി മേ​യ​ർ! വീ​ഡി​യോ വൈ​റ​ൽ

ന്യൂ​യോ​ർ​ക്ക് സി​റ്റി മേ​യ​ർ സോ​ഹ്റാ​ൻ മാം​ദാ​നി ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഗാ​ർ​ബ നൃ​ത്ത​ച്ചു​വ​ടു​ക​ളു​മാ​യി വേ​ദി​യി​ൽ തി​ള​ങ്ങി. ഹൈ​ന്ദ​വ പ്ര​വാ​സി​ക​ൾ​ക്കൊ​പ്പം ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കു​ചേ​ർ​ന്ന മാം​ദാ​നി, ക​ഴു​ത്തി​ൽ ദു​പ്പ​ട്ട​യ​ണി​ഞ്ഞ് പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഗാ​ർ​ബ നൃ​ത്തം ചെ​യ്യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു.

ഇ​ൻ​സ്റ്റാ​ഗ്രാം ഉ​പ​യോ​ക്താ​ക്ക​ൾ പ​ങ്കു​വെ​ച്ച വീ​ഡി​യോ​ക​ളി​ൽ, മേ​യ​ർ സോ​ഹ്റാ​ൻ മാം​ദാ​നി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​റ്റു​ള്ള​വ​ർ​ക്കൊ​പ്പം താ​ള​ത്തി​നൊ​ത്ത് ഗാ​ർ​ബ ക​ളി​ക്കു​ന്ന​ത് വ്യ​ക്ത​മാ​ണ്. മ​റ്റൊ​രു വീ​ഡി​യോ​യി​ൽ അ​ദ്ദേ​ഹം ഒ​രു അ​മ്പ​ല​ത്തി​ലെ പൂ​ജാ​രി​യു​ടെ അ​ടു​ത്തു​നി​ന്ന് അ​നു​ഗ്ര​ഹം വാ​ങ്ങു​ന്ന​തും കാ​ണാം.

ന​വ​രാ​ത്രി, ദു​ർ​ഗാ പൂ​ജ തു​ട​ങ്ങി​യ ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന ലോ​ക​മെ​മ്പാ​ടു​മു​ള്ള ഹി​ന്ദു​ക്ക​ൾ​ക്ക് അ​ദ്ദേ​ഹം ആ​ശം​സ​ക​ൾ നേ​ർ​ന്നു. വി​വി​ധ ഹൈ​ന്ദ​വ സ​മൂ​ഹ​ങ്ങ​ളു​ടെ ആ​ചാ​ര​ങ്ങ​ളെ​യും പാ​ര​മ്പ​ര്യ​ങ്ങ​ളെ​യും എ​ക്സ് പോ​സ്റ്റി​ലൂ​ടെ അ​ദ്ദേ​ഹം എ​ടു​ത്തു​പ​റ​ഞ്ഞു.

ഗാ​ർ​ബ നൃ​ത്തം, സി​ന്ദൂ​ർ ഖേ​ല, മു​തി​ർ​ന്ന​വ​രി​ൽ നി​ന്ന് തി​ല​കം സ്വീ​ക​രി​ക്ക​ൽ, ഗോ​ലു ഒ​രു​ക്ക​ൽ തു​ട​ങ്ങി വി​വി​ധ സം​സ്കാ​ര​ങ്ങ​ളു​ടെ​യും പേ​രു​ക​ളു​ടെ​യും (ദു​ർ​ഗ്ഗാ പൂ​ജ, ദ​ശൈ​ൻ, ദ​സ്സ​റ, ന​വ​രാ​ത്രി) പ്രാ​ധാ​ന്യം അ​ദ്ദേ​ഹം ത​ന്‍റെ സ​ന്ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. ഈ ​ഉ​ത്സ​വം എ​ല്ലാ​വ​രു​ടെ​യും ജീ​വി​ത​ത്തി​ൽ ന​വീ​ക​ര​ണ​ത്തി​ന്‍റെ ആ​ത്മ​പ​രി​ശോ​ധ​ന​യു​ടെ​യും കാ​ല​ഘ​ട്ട​മാ​ക​ട്ടെ എ​ന്നും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു.

അ​മേ​രി​ക്ക​യി​ൽ ന​വ​രാ​ത്രി​യും ദു​ർ​ഗ്ഗാ പൂ​ജ​യും വി​പു​ല​മാ​യ രീ​തി​യി​ൽ ആ​ഘോ​ഷി​ക്ക​പ്പെ​ടു​ന്ന​തി​നി​ട​യി​ലാ​ണ് ന്യൂ​യോ​ർ​ക്ക് മേ​യ​റു​ടെ ഈ ​ജ​ന​കീ​യ ഇ​ട​പെ​ട​ൽ ശ്ര​ദ്ധേ​യ​മാ​യി​രി​ക്കു​ന്ന​ത്.

 

 

 

Related posts

Leave a Comment