പ​ശു​വി​നെ കൊ​ന്ന​ത് ക​ടു​വ​യോ? ജ​ഡം കാ​ണാ​താ​യ​തോ​ടെ പു​ത്തു​മ​ല​യി​ൽ ഭീ​തി

മേ​പ്പാ​ടി: പു​ത്തു​മ​ല എ​സ്റ്റേ​റ്റി​ൽ ക​ടു​വ​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന സം​ശ​യം ശ​ക്ത​മാ​കു​ന്നു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം എ​സ്റ്റേ​റ്റി​ൽ പ​ശു​വി​നെ കൊ​ന്ന​ത് ക​ടു​വ​യാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​ർ സം​ശ​യി​ക്കു​ന്ന​ത്. എ​ന്നാ​ൽ, വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ശു​വി​നെ കൊ​ന്ന​ത് പു​ലി​യാ​ണെ​ന്നാ​യി​രു​ന്നു പ്രാ​ഥ​മി​ക നി​ഗ​മ​നം.

എ​ന്നാ​ൽ സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ പ​ശു​വി​ന്‍റെ ജ​ഡം അ​പ്ര​ത്യ​ക്ഷ​മാ​യ​തോ​ടെ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കി​ട​യി​ൽ ക​ടു​വാ​ഭീ​തി ഉ​യ​ർ​ന്ന​ത്. ഇ​ര​യെ കൊ​ന്ന​ശേ​ഷം ഭ​ക്ഷി​ച്ച് ബാ​ക്കി ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ ഉ​പേ​ക്ഷി​ക്കു​ന്ന​താ​ണ് പു​ലി​യു​ടെ പ​തി​വ്. എ​ന്നാ​ൽ ഇ​ര​യു​ടെ ജ​ഡം പൂ​ർ​ണ​മാ​യും ക​ടി​ച്ചെ​ടു​ത്ത് കൊ​ണ്ടു​പോ​കു​ന്ന​ത് ക​ടു​വ​ക​ളു​ടെ രീ​തി​യാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

പ​ശു​വി​നെ ആ​ക്ര​മി​ച്ച​ത് ക​ടു​വ​യാ​ണോ പു​ലി​യാ​ണോ എ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ഏ​താ​യാ​ലും എ​സ്റ്റേ​റ്റി​ൽ വ​ന്യ​മൃ​ഗ​ത്തി​ന്റെ സാ​ന്നി​ധ്യം ജ​ന​ങ്ങ​ളെ ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും വ​ന്യ​മൃ​ഗ​ത്തെ എ​ത്ര​യും വേ​ഗം കാ​ട്ടി​ലേ​ക്ക് തു​ര​ത്ത​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Related posts

Leave a Comment