തൃശൂർ: എൽപിഎസ്ടി സമരവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ. വളർമതിയുടെ ആരോഗ്യനില ഗുരുതമാണെന്ന റിപ്പോർട്ടുകൾ ആശങ്കാജനകമാണ്.
അധികാരത്തിലെത്തിയാൽ ഒരാഴ്ചകൊണ്ട് പ്രശ്നം പരിഹരിക്കുമെന്ന് നേരത്തെ വാഗ്ദാനം നൽകിയവർ ഇപ്പോൾ തിരിഞ്ഞുനോക്കാത്ത അവസ്ഥയാണ്. അടിയന്തരമായി പ്രശ്നത്തിൽ ഇടപെട്ട് പരിഹാരം കാണണം. കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി പറയാൻ തുടങ്ങിയിട്ട് ദിവസങ്ങളായെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
കോൺഗ്രസിൽ ഇപ്പോൾ കൂട്ടത്തല്ലാണ് നടക്കുന്നത്. ഓരോ പത്രസമ്മേളനത്തിലും മുഖ്യമന്ത്രി കളവുപറയുകയാണെന്നും ഗോവിന്ദൻ ആരോപിച്ചു. മന്ത്രിമാർക്ക് പുതിയ വാഹനങ്ങൾ വാങ്ങാനുള്ള സർക്കാർ തീരുമാനത്തെയും അദ്ദേഹം വിമർശിച്ചു. സർക്കാരിന്റെ പിടിപ്പുകേടാണ് ഇത്തരം നടപടികളിലൂടെ പുറത്തുവരുന്നതെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
