നാടും വീടും വിട്ട് വിദേശത്ത് കഴിയുമ്പോഴും സ്വന്തം നാടിന്റെ വിശ്വാസങ്ങളും ആചാരങ്ങളും കൈവിടാതെ ഒരു കുടുംബ്. ബിഹാറിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെ ജപ്പാനിലെ ടോക്കിയോയിൽ ഛഠ് പൂജയുടെ ആഘോഷപ്പെരുമ.
നാലുദിവസത്തെ ഛഠ് പൂജ ആഘോഷമാക്കിയിരിക്കുകയാണ് ബിഹാറിൽ നിന്നുള്ള ഒരു കുടുംബം. ഉദയസൂര്യന് അർഘ്യം അർപ്പിക്കുന്നതിന്റെയും ഛഠ് ഗാനങ്ങൾ ആലപിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
‘ജപ്പാൻ വാലാ ബിഹാരി’ എന്ന പേരിൽ അറിയപ്പെടുന്ന സോഫ്റ്റ്വെയർ എൻജിനീയറും കണ്ടന്റ് ക്രിയേറ്ററുമായ ഉത്സവ് സിംഗാണ് കുടുംബത്തിന്റെ ആഘോഷ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. വിദേശജീവിതത്തിനിടയിലും കുടുംബം എങ്ങനെയാണ് തങ്ങളുടെ നാടിന്റെ സംസ്കാരവും പാരമ്പര്യവും മുറുകെപ്പിടിക്കുന്നതെന്ന് അദ്ദേഹം പങ്കുവയ്ക്കുന്ന വീഡിയോകളിലൂടെ വ്യക്തമാകുന്നു.
വീഡിയോ വൈറലായതോടെ നിരവധി ആളുകൾ കമന്റുമായി എത്തി. നാടും വീടും വിട്ട് എത്ര ദൂരെ പോയാലും ചില വിശ്വാസങ്ങളും പാരമ്പര്യങ്ങളും മനസിൽ നിന്ന് മായില്ല എന്നാണ് പലരുപം കമന്റ് ചെയതത്.
