ചോ​ക്ലേ​റ്റും വ​ടാ​പാ​വും വാ​ങ്ങി​ത്ത​രാ​മെ​ന്ന് പ​റ​ഞ്ഞ് മ​ക്ക​ളെ കൂ​ട്ടി; ഒ​ടു​വി​ൽ ക​നാ​ലി​ലേ​ക്ക് എ​റി​ഞ്ഞു; ര​ണ്ട് കു​ഞ്ഞു​ങ്ങ​ൾ​ക്കാ​യി നാ​ടി​ന്‍റെ തെ​ര​ച്ചി​ൽ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ഛത്ര​പ​തി സം​ഭാ​ജി​ന​ഗ​റി​ൽ അ​ഞ്ചും ഏ​ഴും വ​യ​സു​ള്ള ആ​ൺ​മ​ക്ക​ളെ പി​താ​വ് ക​നാ​ലി​ലേ​ക്ക് എ​റി​ഞ്ഞു. പൈ​ത്ത​ൺ പ​ട്ട​ണ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം.

ഏ​ഴ് വ​യ​സു​കാ​ര​നാ​യ ആ​ര്യ​ൻ, അ​ഞ്ച് വ​യ​സു​കാ​ര​നാ​യ ശ്യാം ​എ​ന്നി​വ​രെ​യാ​ണ് പി​താ​വ് സോ​മ​നാ​ഥ് ദാ​മോ​ദ​ർ റോ​ഡ്ഗെ (40) ക​നാ​ലി​ലേ​ക്ക് എ​റി​ഞ്ഞ​ത്. സം​ഭ​വ​ത്തി​ൽ പ്ര​തി​യെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ചോ​ക്ലേ​റ്റും വ​ടാ പാ​വും വാ​ങ്ങി​ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചാ​ണ് സോ​മ​നാ​ഥ് കു​ട്ടി​ക​ളെ ത​ന്‍റെ​സ്‌​കൂ​ട്ട​റി​ൽ പു​റ​ത്തേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ക​നാ​ലി​ന് സ​മീ​പ​മെ​ത്തി​യ ശേ​ഷം ഇ​യാ​ൾ കു​ട്ടി​ക​ളെ വെ​ള്ള​ത്തി​ലേ​ക്ക് എ​റി​യാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

‘അ​ച്ഛാ… ഞ​ങ്ങ​ൾ മ​രി​ച്ചു​പോ​കും, ദ​യ​വാ​യി ഇ​ത് ചെ​യ്യ​രു​ത്’ എ​ന്ന് കു​ട്ടി​ക​ൾ ക​ര​ഞ്ഞു​കൊ​ണ്ട് അ​പേ​ക്ഷി​ച്ചെ​ങ്കി​ലും, പി​താ​വ് ഇ​ത് വ​ക​വെ​ക്കാ​തെ അ​വ​രെ ക​നാ​ലി​ലേ​ക്ക് എ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം.

ഇ​ത് ത​ട​യാ​ൻ ശ്ര​മി​ച്ച പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​ർ​ക്ക് നേ​രെ സോ​മ​നാ​ഥ് ക​ല്ലെ​റി​യു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു.​തു​ട​ർ​ന്ന് ക​ർ​ഷ​ക​ർ ന​ൽ​കി​യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​യാ​ൾ കു​റ്റം സ​മ്മ​തി​ച്ച​താ​യി പാ​ച്ചോ​ഡ് പൊ​ലി​സ് അ​റി​യി​ച്ചു. അ​തേ​സ​മ​യം ക​നാ​ലി​ൽ കാ​ണാ​താ​യ കു​ട്ടി​ക​ൾ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

Related posts

Leave a Comment