പാ​ർ​ല​മെ​ന്‍റി​ൽ ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​നി​ടെ മ​ല​യാ​ളി ന​ഴ്‌​സി​നെ പ്ര​ശം​സി​ച്ച് മാ​ൾ​ട്ട പ്ര​ധാ​ന​മ​ന്ത്രി റോ​ബ​ർ​ട്ട് അ​ബേ​ല

തൃ​ശൂ​ർ: ക​ട​ൽ ക​ട​ന്നെ​ത്തി ആ​തു​ര​സേ​വ​ന രം​ഗ​ത്ത് ത​ന്‍റേ​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച മ​ല​യാ​ളി ന​ഴ്‌​സി​ന് രാ​ജ്യ​ത്തി​ന്‍റെ പാ​ർ​ല​മെ​ന്റി​ൽ പ​ര​സ്യ​മാ​യി ന​ന്ദി പ​റ​ഞ്ഞ് മാ​ൾ​ട്ട പ്ര​ധാ​ന​മ​ന്ത്രി റോ​ബ​ർ​ട്ട് അ​ബേ​ല. തൃ​ശൂ​ർ ചാ​ല​ക്കു​ടി മേ​ലൂ​ർ പ​യ്യ​പ്പി​ള്ളി വീ​ട്ടി​ൽ ഗീ​തു ലൂ​യി​സി​നെ​യാ​ണ് (35) പ്ര​ധാ​ന​മ​ന്ത്രി ത​ന്‍റെ ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​നി​ടെ പ്ര​ശം​സി​ച്ച​ത്.

‘എ​ന്‍റെ മാ​താ​പി​താ​ക്ക​ൾ​ക്ക് അ​സു​ഖം ബാ​ധി​ച്ച​പ്പോ​ഴും മ​ക​ൾ​ക്ക് പ​രി​ച​ര​ണം ആ​വ​ശ്യ​മാ​യി വ​ന്ന​പ്പോ​ഴും ഞ​ങ്ങ​ൾ​ക്ക് തു​ണ​യാ​യ​ത് ഗീ​തു എ​ന്ന വി​ദേ​ശ ന​ഴ്‌​സാ​ണ്. നി​ങ്ങ​ളു​ടെ നി​സ്വാ​ർ​ഥ​മാ​യ സേ​വ​ന​ങ്ങ​ൾ​ക്ക് ഞ​ങ്ങ​ൾ എ​ന്നും ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു,’ എ​ന്നാ​യി​രു​ന്നു അ​ബേ​ല​യു​ടെ വാ​ക്കു​ക​ൾ. മാ​ൾ​ട്ട​യു​ടെ സാ​മ്പ​ത്തി​ക-​സാ​മൂ​ഹി​ക പു​രോ​ഗ​തി​യി​ൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ വ​ഹി​ക്കു​ന്ന നി​ർ​ണാ​യ​ക പ​ങ്ക് എ​ടു​ത്തു​പ​റ​യു​ന്ന​തി​നി​ടെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഗീ​തു​വി​ന്‍റെ പേ​ര് പ​രാ​മ​ർ​ശി​ച്ച​ത്.

ത​ന്‍റെ പ്ര​സം​ഗ​ത്തി​നി​ടെ, മാ​ൾ​ട്ടീ​സ് ഭാ​ഷ​യി​ൽ നി​ന്ന് ഇം​ഗ്ലീ​ഷി​ലേ​ക്ക് മാ​റി​ക്കൊ​ണ്ട് അ​ബേ​ല ഇ​ങ്ങ​നെ പ​റ​ഞ്ഞു: “മാ​ൾ​ട്ട​യു​ടെ സാ​മ്പ​ത്തി​ക​വും വി​ക​സ​ന​പ​ര​വു​മാ​യ വ​ള​ർ​ച്ച​യി​ൽ മ​റ്റ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പൗ​ര​ന്മാ​ർ വ​ലി​യ പ​ങ്കു​വ​ഹി​ക്കു​ന്നു​ണ്ട്. അ​വ​രു​ടെ സം​ഭാ​വ​ന​ക​ൾ അ​വ​ഗ​ണി​ക്ക​പ്പെ​ടാ​ൻ പാ​ടി​ല്ല…

ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി ഞ​ങ്ങ​ളു​ടെ കു​ടും​ബ​ത്തോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​ന്ന, മ​റ്റ് രാ​ജ്യ​ത്തു​നി​ന്നു​ള്ള ഒ​രാ​ൾ ഞ​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ന്‍റെ ആ​രോ​ഗ്യ​പ​രി​പാ​ല​ന​ത്തി​ൽ വ​ലി​യ പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ഗീ​തു എ​ന്ന വ്യ​ക്തി​യാ​ണ് ഞ​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ അ​സാ​ധാ​ര​ണ​മാ​യ പ​രി​ശ്ര​മം ന​ട​ത്തി​യ​ത്. അ​വ​രു​ടെ സ​മ​ർ​പ്പ​ണ​ബോ​ധം എ​ടു​ത്തു പ​റ​യേ​ണ്ട​താ​ണ്, ഞ​ങ്ങ​ൾ എ​ല്ലാ​വ​രും അ​വ​രോ​ട് ന​ന്ദി​യു​ള്ള​വ​രാ​ണ്.’- അ​ബേ​ല പ​റ​ഞ്ഞു.

പ്ര​തി​സ​ന്ധി​ക​ളി​ൽ ത​ള​രാ​ത്ത സേ​വ​നം

നാ​ട്ടി​ൽ ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​ർ ന​ഴ്‌​സാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഗീ​തു 2018-ലാ​ണ് യൂ​റോ​പ്യ​ൻ രാ​ജ്യ​മാ​യ മാ​ൾ​ട്ട​യി​ലേ​ക്ക് ചേ​ക്കേ​റി​യ​ത്. യൂ​റോ​പ്പി​ലാ​കെ കോ​വി​ഡ് വൈ​റ​സ് പ​ട​ർ​ന്നു​പി​ടി​ച്ച​പ്പോ​ൾ, മാ​ൾ​ട്ട​യി​ലെ സ​ർ​ക്കാ​ർ-​സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് ന​ഴ്സു​മാ​രെ ന​ൽ​കു​ന്ന ‘ഹെ​ൽ​ത്ത് മാ​ർ​ക്ക് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്’ എ​ന്ന സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു ഗീ​തു.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​ർ​ക്ക് രോ​ഗ​പ​രി​ശോ​ധ​ന ന​ട​ത്താ​നു​ള്ള ദൗ​ത്യം പ​ല​രും ഭ​യ​ന്ന് പി​ന്മാ​റി​യ​പ്പോ​ൾ ഗീ​തു ധൈ​ര്യ​പൂ​ർ​വം അ​ത് ഏ​റ്റെ​ടു​ത്തു. പി​ന്നീ​ട്, സ്ര​വ പ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങ​ളി​ലും വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലും ന​ഴ്സിം​ഗ് സം​ഘ​ങ്ങ​ളെ ന​യി​ക്കു​ന്ന​തി​ലേ​ക്ക് അ​വ​ർ എ​ത്തി.

ഗീ​തു​വി​ന്‍റെ അ​ർ​പ്പ​ണ​ബോ​ധം തി​രി​ച്ച​റി​ഞ്ഞ അ​ധി​കൃ​ത​ർ പി​ന്നീ​ട് 32 ആ​ശു​പ​ത്രി​ക​ളി​ലാ​യി മു​ന്നൂ​റോ​ളം ജീ​വ​ന​ക്കാ​രു​ടെ​യും കോ​വി​ഡ് പ​രി​ശോ​ധ​നാ ദൗ​ത്യ​ത്തി​ന്‍റെ​യും പൂ​ർ​ണ ചു​മ​ത​ല ഇ​വ​രെ ഏ​ല്പ്പി​ച്ചു. ഗീ​തു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 250-ല​ധി​കം ന​ഴ്സു​മാ​ർ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു, അ​വ​രെ​ല്ലാം മ​ല​യാ​ളി​ക​ളു​മാ​യി​രു​ന്നു.

ഇ​തോ​ടെ മാ​ൾ​ട്ട​യി​ലെ ആ​രോ​ഗ്യ​മേ​ഖ​ല​യി​ലും സ​ർ​ക്കാ​ർ ത​ല​ത്തി​ലും ഏ​റ്റ​വും വി​ശ്വ​സ്ത​യാ​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​യാ​യി ഗീ​തു മാ​റി.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ കു​ടും​ബ​ത്തി​ന്‍റെ പ്രി​യ​ങ്ക​രി

മാ​ൾ​ട്ട​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി റോ​ബ​ർ​ട്ട് അ​ബേ​ല​യു​ടെ പി​താ​വു​മാ​യ ജോ​ർ​ജ് അ​ബേ​ല​യ്ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​തോ​ടെ​യാ​ണ് ഗീ​തു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. ഒ​രു വ​ർ​ഷ​ത്തോ​ളം അ​ബേ​ല കു​ടും​ബ​ത്തി​ലെ ഒ​രം​ഗ​ത്തെ​പ്പോ​ലെ നി​ന്ന് അ​ദ്ദേ​ഹ​ത്തെ പ​രി​ച​രി​ച്ചു. പി​ന്നീ​ട് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഭാ​ര്യ​യ്ക്കും മ​ക​ൾ​ക്കും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യ​പ്പോ​ഴും പ​രി​ച​ര​ണ​ത്തി​നാ​യി എ​ത്തി​യ​ത് ഗീ​തു​വാ​യി​രു​ന്നു.

‘വ​ലി​യ അം​ഗീ​കാ​രം’

‘പ്ര​ധാ​ന​മ​ന്ത്രി എ​ന്‍റെ പേ​ര് പ​രാ​മ​ർ​ശി​ച്ച​പ്പോ​ൾ ഞാ​ൻ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ അ​ത്ഭു​ത​പ്പെ​ട്ടു​പോ​യി. അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തി​ന് ഞാ​ൻ ന​ൽ​കി​യ സേ​വ​ന​ത്തി​ന് ഇ​ത്ര വ​ലി​യ അം​ഗീ​കാ​രം ല​ഭി​ക്കു​മെ​ന്ന് ഞാ​ൻ ഒ​രി​ക്ക​ലും ക​രു​തി​യി​രു​ന്നി​ല്ല’- ഗീ​തു പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി, യാ​തൊ​രു പ്ര​തി​ഫ​ല​വും പ്ര​തീ​ക്ഷി​ക്കാ​തെ​യാ​ണ് ഞാ​ൻ എ​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ നി​ർ​വ​ഹി​ച്ച​ത്. അ​തൊ​രു ക​ട​മ​യാ​യി​ട്ടാ​ണ് ഞാ​ൻ ക​ണ്ട​തെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ന്ന് മാ​ൾ​ട്ട​യി​ൽ ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള 1,200-ല​ധി​കം ന​ഴ്സു​മാ​രു​ണ്ടെ​ന്നും, അ​തി​ൽ ഏ​ക​ദേ​ശം 80 ശ​ത​മാ​ന​വും മ​ല​യാ​ളി​ക​ളാ​ണെ​ന്നും ഗീ​തു പ​റ​യു​ന്നു.

ത​ന്‍റെ ജോ​ലി​ക്ക് ക​ർ​ശ​ന​മാ​യ ര​ഹ​സ്യ​സ്വ​ഭാ​വം ആ​വ​ശ്യ​മാ​യി​രു​ന്ന​തി​നാ​ൽ, താ​ൻ മാ​ൾ​ട്ട​യി​ലെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​യും മു​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ​യും കു​ടും​ബ​ത്തെ​യാ​ണ് പ​രി​ച​രി​ക്കു​ന്ന​തെ​ന്ന് തൃ​ശൂ​രി​ലു​ള്ള മാ​താ​പി​താ​ക്ക​ളാ​യ പി.​വി. ലൂ​യി​സി​നും ബീ​ന​യ്ക്കും പോ​ലും അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്നും ഗീ​തു പ​റ​ഞ്ഞു.

മാ​ൾ​ട്ട​യു​ടെ ബ​ജ​റ്റി​ലെ ചി​ല വ്യ​വ​സ്ഥ​ക​ൾ​ക്കെ​തി​രെ, യൂ​റോ​പ്യ​ൻ യൂ​ണി​യ​ന് പു​റ​ത്തു​നി​ന്നു​ള്ള ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ അ​തൃ​പ്തി വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​ത് എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.

യൂ​റോ​പ്യ​ൻ യൂ​ണി​യ​ന് പു​റ​ത്തു​നി​ന്നു​ള്ള പൗ​ര​ന്മാ​ർ​ക്ക് ല​ഭി​ച്ചി​രു​ന്ന സൗ​ജ​ന്യ ശി​ശു​പ​രി​പാ​ല​ന, പൊ​തു​ഗ​താ​ഗ​ത ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ടു​ത്തു​മാ​റ്റി​യ​തും, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ഫീ​സ് വ​ർ​ധി​പ്പി​ച്ച​തും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

മ​ക​ൾ ടി​യാ​ന​യ്ക്കും കു​ടും​ബ​ത്തി​നു​മൊ​പ്പം മാ​ൾ​ട്ട​യി​ലാ​ണ് ഗീ​തു ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന​ത്. സ്വ​ന്തം ജോ​ലി​യോ​ടു​ള്ള ആ​ത്മാ​ർ​ഥ​ത​യി​ലൂ​ടെ ഒ​രു രാ​ജ്യ​ത്തി​ന്‍റെ ത​ന്നെ ആ​ദ​രം നേ​ടി​യെ​ടു​ത്ത് മ​ല​യാ​ളി​ക​ൾ​ക്കാ​കെ അ​ഭി​മാ​ന​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ഗീ​തു ലൂ​യി​സ്.

Related posts

Leave a Comment