പതിനാല് വ​ർ​ഷ​ത്തെ നി​യ​മ​പോ​രാ​ട്ടം: ഷു​ക്കൂ​ർ വ​ധ​ക്കേ​സി​ൽ നി​ർ​ണാ​യ​ക വി​ധി; ജയരാജനും രാജേഷിനും ക്ലീൻചിറ്റ്

കൊ​ച്ചി: യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​നാ​യ അ​രി​യി​ൽ ഷു​ക്കൂ​ർ വ​ധ​ക്കേ​സി​ൽ പ്ര​തി​പ്പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന സി​പി​എം നേ​താ​ക്ക​ളാ​യ പി. ​ജ​യ​രാ​ജ​നെ​യും ടി.​വി. രാ​ജേ​ഷി​നെ​യും വെ​റു​തെ​വി​ട്ട് കൊ​ച്ചി​യി​ലെ സി​ബി​ഐ പ്ര​ത്യേ​ക കോ​ട​തി. കേ​സി​ൽ പ്ര​തി​പ്പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന ഇ​രു​വ​രെ​യും കു​റ്റ​വി​മു​ക്ത​രാ​ക്കി​യാ​ണ് കോ​ട​തി​യു​ടെ ന​ട​പ​ടി.

2012 ഫെ​ബ്രു​വ​രി 20നാ​ണ് ക​ണ്ണൂ​ർ ജി​ല്ല​യി​ലെ അ​രി​യി​ൽ സ്വ​ദേ​ശി​യാ​യ ഷു​ക്കൂ​ർ കൊ​ല്ല​പ്പെ​ട്ട​ത്. അ​ന്ന് 21 വ​യ​സാ​യി​രു​ന്നു ഷു​ക്കൂ​റി​ന്. പി. ​ജ​യ​രാ​ജ​നും ടി.​വി. രാ​ജേ​ഷും സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​നു​നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്.

സം​ഭ​വ​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നാ​യി​രു​ന്നു ഇ​രു​നേ​താ​ക്ക​ൾ​ക്കെ​തി​രാ​യ സി​ബി​ഐ​യു​ടെ ആ​രോ​പ​ണം. ഷു​ക്കൂ​റി​ന്‍റെ മാ​താ​വ് ആ​ത്തി​ക്ക​യു​ടെ നി​യ​മ​പോ​രാ​ട്ട​ത്തെ​ത്തു​ട​ർ​ന്നാ​ണ് കേ​സ് സി​ബി​ഐ​ക്ക് കൈ​മാ​റി​യ​ത്.

2025 മേ​യ് അ​ഞ്ചി​ന് ആ​രം​ഭി​ച്ച വി​ചാ​ര​ണ​യി​ൽ 41 സാ​ക്ഷി​ക​ളെ​യാ​ണ് കോ​ട​തി വി​സ്ത​രി​ച്ച​ത്. 81 സാ​ക്ഷി​ക​ളും 238 രേ​ഖ​ക​ളും 21 തൊ​ണ്ടി​മു​ത​ലു​ക​ളും കു​റ്റ​പ​ത്ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു

Related posts

Leave a Comment