കൊച്ചി: യൂത്ത് ലീഗ് പ്രവർത്തകനായ അരിയിൽ ഷുക്കൂർ വധക്കേസിൽ പ്രതിപ്പട്ടികയിലുണ്ടായിരുന്ന സിപിഎം നേതാക്കളായ പി. ജയരാജനെയും ടി.വി. രാജേഷിനെയും വെറുതെവിട്ട് കൊച്ചിയിലെ സിബിഐ പ്രത്യേക കോടതി. കേസിൽ പ്രതിപ്പട്ടികയിലുണ്ടായിരുന്ന ഇരുവരെയും കുറ്റവിമുക്തരാക്കിയാണ് കോടതിയുടെ നടപടി.
2012 ഫെബ്രുവരി 20നാണ് കണ്ണൂർ ജില്ലയിലെ അരിയിൽ സ്വദേശിയായ ഷുക്കൂർ കൊല്ലപ്പെട്ടത്. അന്ന് 21 വയസ്സായിരുന്നു ഷുക്കൂറിന്. പി. ജയരാജനും ടി.വി. രാജേഷും സഞ്ചരിച്ച വാഹനത്തിനുനേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് കൊലപാതകം നടന്നത്.
സംഭവത്തിൽ ഗൂഢാലോചന നടത്തിയെന്നായിരുന്നു ഇരുനേതാക്കൾക്കെതിരായ സിബിഐയുടെ ആരോപണം. ഷുക്കൂറിന്റെ മാതാവ് ആത്തിക്കയുടെ നിയമപോരാട്ടത്തെത്തുടർന്നാണ് കേസ് സിബിഐക്ക് കൈമാറിയത്.
2025 മേയ് അഞ്ചിന് ആരംഭിച്ച വിചാരണയിൽ 41 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. 81 സാക്ഷികളും 238 രേഖകളും 21 തൊണ്ടിമുതലുകളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു
