ട്രെ​യി​നി​ലെ മോ​ട്ടോ​ർ​മാ​ൻ ക്യാ​ബി​നി​ൽ ക​യ​റാ​ൻ യു​വ​തി​യു​ടെ ശ്ര​മം; വൈ​റ​ൽ വീ​ഡി​യോ​യ്ക്ക് സ്ഥി​രീ​ക​ര​ണ​മി​ല്ലെ​ന്ന് ആ​ർ​പി​എ​ഫ്

ലോ​ക്ക​ൽ ട്രെ​യി​നി​ലെ മോ​ട്ടോ​ർ​മാ​ൻ ക്യാ​ബി​നു​ള്ളി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റാ​ൻ യു​വ​തി ശ്ര​മി​ക്കു​ന്ന​താ​യു​ള്ള വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. മും​ബൈ​യി​ലെ ഗോ​രെ​ഗാ​വ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ളാ​ണി​തെ​ന്ന അ​വ​കാ​ശ​വാ​ദ​ത്തോ​ടെ​യാ​ണ് വീ​ഡി​യോ പ്ര​ച​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഇ​ത്ത​ര​മൊ​രു സം​ഭ​വം ഗോ​രെ​ഗാ​വ് സ്റ്റേ​ഷ​നി​ൽ ന​ട​ന്ന​താ​യി സ്ഥി​രീ​ക​രി​ക്കാ​നാ​യി​ട്ടി​ല്ലെ​ന്ന് റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്സ് വ്യ​ക്ത​മാ​ക്കി.

ഏ​ക​ദേ​ശം ഇ​രു​പ​ത് വ​യ​സോ​ളം പ്രാ​യം തോ​ന്നി​ക്കു​ന്ന യു​വ​തി, നി​യ​ന്ത്രി​ത മേ​ഖ​ല​യാ​യ മോ​ട്ടോ​ർ​മാ​ൻ ക്യാ​ബി​ന്‍റെ വാ​തി​ലി​ന്‍റെ പി​ടി​യി​ൽ ര​ണ്ട് കൈ​ക​ളും കൊ​ണ്ട് തൂ​ങ്ങി​നി​ൽ​ക്കു​ന്ന​തും അ​സ്വാ​ഭാ​വി​ക​മാ​യി ച​ലി​ക്കു​ന്ന​തു​മാ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്. സ്ക​ർ​ട്ടും ഹൈ ​ഹീ​ൽ​സും ധ​രി​ച്ച യു​വ​തി മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു എ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റു​ക​ളി​ലെ ആ​രോ​പ​ണം. എ​ന്നാ​ൽ ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്ന് ഇ​ക്കാ​ര്യം സ്വ​ത​ന്ത്ര​മാ​യി സ്ഥി​രീ​ക​രി​ക്കാ​നാ​യി​ട്ടി​ല്ല.

ന​വം​ബ​ർ 16-ന് ​രാ​ത്രി 11.40-ഓ​ടെ ഇ​ൻ​സ്റ്റാ​ഗ്രാം വ​ഴി ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. എ​എ​സ്ഐ സു​ഭാ​ഷ് യാ​ദ​വ്, ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ വി​നാ​യ​ക് കോ​റെ എ​ന്നി​വ​ർ ഗോ​രെ​ഗാ​വ് സ്റ്റേ​ഷ​ൻ മാ​സ്റ്റ​റു​മാ​യും ഗ​വ​ൺ​മെ​ന്റ് റെ​യി​ൽ​വേ പോ​ലീ​സു​മാ​യും ബ​ന്ധ​പ്പെ​ട്ട് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. എ​ന്നാ​ൽ, ഇ​ത്ത​ര​മൊ​രു സം​ഭ​വം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് മോ​ട്ടോ​ർ​മാ​ന്മാ​രും ഗാ​ർ​ഡു​ക​ളും സ്റ്റേ​ഷ​ൻ അ​ധി​കൃ​ത​രും വ്യ​ക്ത​മാ​ക്കി.

ഉ​ച്ച​യ്ക്കും രാ​ത്രി​യി​ലും ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​രി​ൽ നി​ന്ന് വി​വ​ര​ങ്ങ​ൾ തേ​ടി​യ​തി​ന് പു​റ​മെ, ഒ​ന്നും ര​ണ്ടും പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും ആ​ർ​പി​എ​ഫ് പ​രി​ശോ​ധി​ച്ചു. എ​ന്നാ​ൽ ഗോ​രെ​ഗാ​വ് സ്റ്റേ​ഷ​നി​ൽ ഇ​ത്ത​ര​മൊ​രു സം​ഭ​വം ന​ട​ന്ന​തി​ന്റെ യാ​തൊ​രു തെ​ളി​വും ക​ണ്ടെ​ത്താ​നാ​യി​ല്ല. വൈ​റ​ൽ വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച സ്ഥ​ലം ഏ​താ​ണെ​ന്ന് കൃ​ത്യ​മാ​യി തി​രി​ച്ച​റി​യാ​ൻ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും ആ​ർ​പി​എ​ഫ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

 

Related posts

Leave a Comment