മി​സ് സൗ​ത്ത് ആ​ഫ്രി​ക്ക 2026 കി​രീ​ട​ധാ​ര​ണ​ത്തി​ന് പി​ന്നാ​ലെ വി​വാ​ദം; കി​രീ​ട​ത്തി​ന്‍റെ രൂ​പ​ക​ൽ​പ്പ​ന​യ്ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​നം

2026ലെ ​മി​സ് സൗ​ത്ത് ആ​ഫ്രി​ക്ക സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ൽ ടി​യാ​നി മ​കാ​മു കി​രീ​ടം ചൂ​ടി​യെ​ങ്കി​ലും, വി​ജ​യി​യെ അ​ണി​യി​ച്ച കി​രീ​ട​ത്തെ​ച്ചൊ​ല്ലി​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വി​വാ​ദം. സാ​ധാ​ര​ണ​യാ​യി മ​ത്സ​ര​ത്തി​ൽ ഉ​പ​യോ​ഗി​ക്കാ​റു​ള്ള പ്രൗ​ഢ​ഗം​ഭീ​ര​മാ​യ കി​രീ​ട​ത്തി​ന് പ​ക​രം ന​ൽ​കി​യ കി​രീ​ട​ത്തി​ന് നി​ല​വാ​രം കു​റ​വാ​ണെ​ന്നാ​ണ് പ്രേ​ക്ഷ​ക​രു​ടെ പ്ര​ധാ​ന വി​മ​ർ​ശ​നം. വി​വാ​ദം ക​ടു​ത്ത​തോ​ടെ, ഇ​ത് താ​ൽ​ക്കാ​ലി​ക കി​രീ​ട​മാ​ണെ​ന്നും ഔ​ദ്യോ​ഗി​ക കി​രീ​ടം ത​യ്യാ​റാ​യി വ​രു​ന്ന​തേ​യു​ള്ളൂ​വെ​ന്നും മി​സ് സൗ​ത്ത് ആ​ഫ്രി​ക്ക ഓ​ർ​ഗ​നൈ​സേ​ഷ​ൻ വി​ശ​ദീ​ക​രി​ച്ചു.

കി​രീ​ട​മ​ണി​ഞ്ഞ ടി​യാ​നി മ​കാ​മു​വി​ന്‍റെ ചി​ത്ര​ങ്ങ​ൾ മി​സ് സൗ​ത്ത് ആ​ഫ്രി​ക്ക​യു​ടെ ഔ​ദ്യോ​ഗി​ക ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ൽ പ​ങ്കു​വെ​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്ന​ത്. കി​രീ​ടം കാ​ണാ​ൻ പ്ലാ​സ്റ്റി​ക് പോ​ലെ​യു​ണ്ടെ​ന്നും വി​ല​കു​റ​ഞ്ഞ രീ​തി​യി​ലാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​തെ​ന്നും നി​ര​വ​ധി പേ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സൗ​ന്ദ​ര്യ​മ​ത്സ​ര​ങ്ങ​ളി​ലെ പ​ര​മ്പ​രാ​ഗ​ത കി​രീ​ട​ങ്ങ​ളു​ടെ പ്രൗ​ഢി ഇ​തി​നി​ല്ലെ​ന്നും, ക​ളി​പ്പാ​ട്ടം പോ​ലു​ണ്ടെ​ന്നു​മൊ​ക്കെ​യാ​ണ് ക​മ​ന്‍റു​ക​ൾ.

മി​സ് സൗ​ത്ത് ആ​ഫ്രി​ക്ക​യു​ടെ ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും മോ​ശം ലൈ​വ് ഷോ ​ആ​യി​രു​ന്നു ഇ​തെ​ന്ന് ഒ​രാ​ൾ കു​റി​ച്ച​പ്പോ​ൾ, ഹാ​രി പോ​ട്ട​ർ, ഗെ​യിം ഓ​ഫ് ത്രോ​ൺ​സ് തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലെ​യും സീ​രീ​സു​ക​ളി​ലെ​യും കി​രീ​ട​ങ്ങ​ളോ​ട് ഉ​പ​മി​ച്ചും ചി​ല​ർ പ​രി​ഹ​സി​ച്ചു. മു​ൻ വി​ജ​യി അ​ണി​ഞ്ഞി​രു​ന്ന പ​ഴ​യ കി​രീ​ടം ത​ന്നെ ഈ ​ച​ട​ങ്ങി​ലും ഉ​പ​യോ​ഗി​ക്കാ​മാ​യി​രു​ന്നു​വെ​ന്നും ആ​രാ​ധ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വി​മ​ർ​ശ​ന​ങ്ങ​ൾ ശ​ക്ത​മാ​യ​തോ​ടെ മി​സ് സൗ​ത്ത് ആ​ഫ്രി​ക്ക ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന​യു​മാ​യി രം​ഗ​ത്തെ​ത്തി. ഫൈ​ന​ലി​ൽ ഉ​പ​യോ​ഗി​ച്ച​ത് താ​ൽ​ക്കാ​ലി​ക​മാ​യ ഒ​രു ആ​ചാ​ര കി​രീ​ടം മാ​ത്ര​മാ​ണെ​ന്നും, പു​തി​യ ഔ​ദ്യോ​ഗി​ക കി​രീ​ട​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി.

നി​ല​വി​ലെ മി​സ് സൗ​ത്ത് ആ​ഫ്രി​ക്ക പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ജ​ന​ങ്ങ​ളു​ടെ സ്വ​ത്വ​വും മൂ​ല്യ​ങ്ങ​ളും അ​ഭി​ലാ​ഷ​ങ്ങ​ളും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന ഒ​ന്നാ​യി​രി​ക്ക​ണം പു​തി​യ കി​രീ​ട​മെ​ന്നും, അ​ത് അ​നാ​ച്ഛാ​ദ​നം ചെ​യ്യു​ന്ന പ്ര​ക്രി​യ​യി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ജ​ന​ത​യെ​യും പ​ങ്കാ​ളി​ക​ളാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും സം​ഘാ​ട​ക​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

 

Related posts

Leave a Comment