വാഹനപരിശോധനയ്ക്കിടെ നിർത്താതെ പുലർച്ചെ ഒന്നിന് കാറിൽ പതിനേഴുകാരന്‍റെ മര‌ണപ്പാച്ചിൽ; വിദേശത്തുള്ള ഉടമയ്ക്കെതിരേ കേസ്

കൊച്ചി: പൊന്നുരുന്നിയിൽ വാഹനപരിശോധനയ്ക്കിടെ നിർത്താതെപോയ കാറോടിച്ചത് പതിനേഴുകാരനെന്ന് പൊലിസ്. കാറിന്‍റെ ഉടമയ്ക്കെതിരെ പൊലിസ് കേസെടുത്തു. ഇദ്ദേഹം വിദേശത്താണ്.

ഞായറാഴ്ച പുലർച്ചെ ഒന്നിനാണു കേസിനാസ്പദമായ സംഭവം. കടവന്ത്ര എസ്ഐ അതുൽരാജിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. പൊലിസിനെക്കണ്ടു നിർത്താതെപോയ കാർ വൈകാതെ പൊന്നുരുന്നി റെയിൽവേ മാർഷൽ യാർഡിനു സമീപത്തുനിന്നു പൊലിസ് കണ്ടെത്തി.

പിന്നാലെ, ഉടമയുടെ സഹോദരിയുടെ മകനാണു കാറോടിച്ചതെന്നു പൊലിസ് കണ്ടെത്തി. പതിനേഴുകാരന്‍റെ സാമൂഹിക പശ്ചാത്തല റിപ്പോർട്ട് തയാറാക്കി ജുവനൈൽ ജസ്റ്റിസ് ബോർഡിനു നൽകിയിട്ടുണ്ട്. അതേസമയം, തങ്ങളറിയാതെയാണു പതിനേഴുകാരൻ വാഹനമെടുത്തതെന്നാണു വീട്ടുകാർ പറഞ്ഞത്.

Related posts

Leave a Comment