‘അ​മേ​രി​ക്ക​യു​ടെ പ്ര​തി​ഭ​ക​ളെ സം​ര​ക്ഷി​ക്കും, ചൈ​ന​യി​ലേ​ക്ക് അ​ടി​ച്ചോ​ടി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല’ – ജെ​ൻ​സ​ൻ ഹു​വാം​ഗി​ന്‍റെ തി​രി​ച്ചു​വ​ര​വ് ആ​ഘോ​ഷ​മാ​ക്കി ട്രം​പ്; കു​തി​ച്ചു​യ​ർ​ന്ന് എ​ൻ​വി​ഡി​യ ഓ​ഹ​രി​ക​ൾ

ആ​ഗോ​ള ഓ​ഹ​രി വി​പ​ണി‌​യി​ലും ആ​ഘോ​ഷം; ഒ​റ്റ​ദി​വ​സം കൊ​ണ്ട് എ​ൻ​വി​ഡി​യ വി​പ​ണി മൂ​ല്യ​ത്തി​ൽ 900 ബി​ല്യ​ൺ ഡോ​ള​റി​ല​ധി​കം വ​ർ​ധ​ന​വ്

ന്യൂ​യോ​ർ​ക്ക്: സി​ഇ​ഒ സ്ഥാ​ന​ത്തേ​ക്കു​ള്ള ജെ​ൻ​സ​ൻ ഹു​വാം​ഗി​ന്‍റെ തി​രി​ച്ചു​വ​ര​വി​ന് പി​ന്നാ​ലെ എ​ഐ ചി​പ്പ് ഭീ​മ​നാ​യ എ​ൻ​വി​ഡി​യ​യു​ടെ ഓ​ഹ​രി​ക​ൾ തി​ങ്ക​ളാ​ഴ്ച 30 ശ​ത​മാ​ന​ത്തി​ല​ധി​കം കു​തി​ച്ചു​യ​ർ​ന്നു. ക​ഴി​ഞ്ഞ ആ​ഴ്ച​യി​ലു​ണ്ടാ​യ ക​ന​ത്ത ഇ​ടി​വി​ന് ശേ​ഷം ആ​ഗോ​ള ഓ​ഹ​രി വി​പ​ണി​ക​ൾ​ക്ക് വ​ലി​യ ഉ​ണ​ർ​വ് ന​ൽ​കു​ന്ന​താ​യി​രു​ന്നു ഈ ​മു​ന്നേ​റ്റം.

ഓ​ഹ​രി വ്യാ​പാ​രം തു​ട​ങ്ങു​ന്ന​തി​ന് തൊ​ട്ടു​മു​മ്പാ​ണ് ഹു​വാം​ഗി​നെ തി​രി​ച്ചെ​ടു​ക്കു​ന്ന​താ​യി എ​ൻ​വി​ഡി​യ പ്ര​ഖ്യാ​പി​ച്ച​ത്. “ഹു​വാം​ഗി​ന്‍റെ സ​ത്യ​സ​ന്ധ​ത​യി​ലും എ​ൻ​വി​ഡി​യ​യെ ന​യി​ക്കാ​നു​ള്ള ക​ഴി​വി​ലും ബോ​ർ​ഡി​ന് പൂ​ർ​ണ തൃ​പ്തി​യു​ണ്ട്” എ​ന്ന് ക​മ്പ​നി വ്യ​ക്ത​മാ​ക്കി. ഇ​തോ​ടെ നി​ക്ഷേ​പ​ക​ർ കൂ​ട്ട​ത്തോ​ടെ ഓ​ഹ​രി​ക​ൾ വാ​ങ്ങി​ക്കൂ​ട്ടാ​ൻ തു​ട​ങ്ങി​യ​തോ​ടെ എ​ൻ​വി​ഡി​യ ഓ​ഹ​രി​ക​ൾ 31.5 ശ​ത​മാ​നം നേ​ട്ട​ത്തി​ലാ​ണ് വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച​ത്. ഒ​റ്റ​ദി​വ​സം കൊ​ണ്ട് ക​മ്പ​നി​യു​ടെ വി​പ​ണി മൂ​ല്യ​ത്തി​ൽ 900 ബി​ല്യ​ൺ ഡോ​ള​റി​ല​ധി​കം (ഏ​ക​ദേ​ശം 75 ല​ക്ഷം കോ​ടി​യി​ല​ധി​കം രൂ​പ) വ​ർ​ധ​ന​വു​ണ്ടാ​യി.

എ​ൻ​വി​ഡി​യ​യു​ടെ മു​ന്നേ​റ്റ​ത്തി​ന് പി​ന്നാ​ലെ ടെ​ക് അ​ധി​ഷ്ഠി​ത സൂ​ചി​ക​യാ​യ നാ​സ്ഡാ​ക് 6.5 ശ​ത​മാ​നം ഉ​യ​ർ​ന്നു. മെ​റ്റാ പ്ലാ​റ്റ്‌​ഫോം​സ് (6.6%), ഗൂ​ഗി​ളി​ന്‍റെ മാ​തൃ​ക​മ്പ​നി​യാ​യ ആ​ൽ​ഫ​ബെ​റ്റ് (5.9%), ആ​മ​സോ​ൺ (3.5%) എ​ന്നീ വ​മ്പ​ന്മാ​രും മി​ക​ച്ച നേ​ട്ട​മു​ണ്ടാ​ക്കി. ചി​പ്പ് നി​ർ​മാ​താ​ക്ക​ളാ​യ ഇ​ന്‍റ​ൽ, മൈ​ക്രോ​ൺ എ​ന്നി​വ ര​ണ്ട​ക്ക വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ൾ എ​എം​ഡി, ബ്രോ​ഡ്‌​കോം എ​ന്നി​വ​യും നേ​ട്ട​ത്തി​ലാ​യി.

ജെ​ൻ​സ​ൻ ഹു​വാം​ഗി​ന്‍റെ തി​രി​ച്ചു​വ​ര​വ് ആ​ഘോ​ഷി​ച്ച് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: എ​ൻ​വി​ഡി​യ സി​ഇ​ഒ സ്ഥാ​ന​ത്തേ​ക്കു​ള്ള ജെ​ൻ​സ​ൻ ഹു​വാം​ഗി​ന്‍റെ തി​രി​ച്ചു​വ​ര​വ് വി​ചി​ത്ര​മാ​യ എ​ഐ മീ​മി​ലൂ​ടെ ആ​ഘോ​ഷി​ച്ച് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പ്. 2024 ജൂ​ലൈ​യി​ൽ പെ​ൻ​സി​ൽ​വാ​നി​യ​യി​ലെ ബ​ട്‌​ല​റി​ൽ ന​ട​ന്ന പ്ര​ചാ​ര​ണ റാ​ലി​ക്കി​ടെ ത​നി​ക്കെ​തി​രാ​യ വ​ധ​ശ്ര​മ​ത്തി​ന് പി​ന്നാ​ലെ പ​ക​ർ​ത്തി​യ പ്ര​സി​ദ്ധ​മാ​യ ചി​ത്ര​ത്തി​ന്‍റെ മാ​തൃ​ക​യി​ലാ​ണ് ട്രം​പ് ഹു​വാം​ഗി​നെ അ​വ​ത​രി​പ്പി​ച്ച​ത്. ട്രം​പി​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ ‘ട്രൂ​ത്ത് സോ​ഷ്യ​ലി​ലാ​ണ്’ ഈ ​പോ​സ്റ്റ് പ​ങ്കു​വെ​ച്ച​ത്.

വ​ധ​ശ്ര​മ​ത്തി​ന് ശേ​ഷം മു​ഷ്ടി ചു​രു​ട്ടി ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന ട്രം​പി​ന്‍റെ ഐ​തി​ഹാ​സി​ക ചി​ത്ര​ത്തി​ന് പ​ക​രം, മു​ഖ​ത്ത് ര​ക്ത​ക്ക​റ​യു​ള്ള ജെ​ൻ​സ​ൻ ഹു​വാം​ഗ് ഒ​രു ചു​വ​ന്ന ബ്രാ ​ഉ​യ​ർ​ത്തി​പ്പി​ടി​ച്ചി​രി​ക്കു​ന്ന​താ​യാ​ണ് എ​ഐ നി​ർ​മി​ത ചി​ത്ര​ത്തി​ൽ കാ​ണി​ച്ചി​രി​ക്കു​ന്ന​ത്. പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​മേ​രി​ക്ക​ൻ ദേ​ശീ​യ പ​താ​ക​യ്ക്ക് പ​ക​രം എ​ൻ​വി​ഡി​യ​യു​ടെ ലോ​ഗോ പ​തി​പ്പി​ച്ച പ​താ​ക​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വി​വാ​ദ​ങ്ങ​ളെ​യും തി​രി​ച്ച​ടി​ക​ളെ​യും അ​തി​ജീ​വി​ച്ച് ഹു​വാം​ഗ് വി​ജ​യി​യാ​യി തി​രി​ച്ചെ​ത്തി​യെ​ന്ന സൂ​ച​ന ന​ൽ​കാ​നാ​ണ് ട്രം​പ് ഈ ​മീം പ​ങ്കു​വെ​ച്ച​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

ഹു​വാം​ഗി​നെ വീ​ണ്ടും സി​ഇ​ഒ ആ​യി നി​യ​മി​ച്ച എ​ൻ​വി​ഡി​യ ബോ​ർ​ഡി​ന്‍റെ തീ​രു​മാ​ന​ത്തെ അ​ഭി​ന​ന്ദി​ച്ച് ട്രം​പ് ട്രൂ​ത്ത് സോ​ഷ്യ​ലി​ൽ കു​റി​പ്പ് പ​ങ്കു​വെ​ച്ച് മ​ണി​ക്കൂ​റു​ക​ൾ​ക്ക​ക​മാ​ണ് ഈ ​മീം പു​റ​ത്തു​വ​ന്ന​ത്. ചൈ​നീ​സ് ചാ​ര​വൃ​ത്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ളും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​മാ​യു​ള്ള ബ​ന്ധ​ങ്ങ​ളും പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ ന​വം​ബ​ർ 12-നാ​ണ് ഹു​വാം​ഗ് രാ​ജി​വെ​ച്ച​ത്. എ​ന്നാ​ൽ, ഹു​വാം​ഗി​ന്‍റെ തി​രി​ച്ചു​വ​ര​വി​ൽ ദേ​ശീ​യ സു​ര​ക്ഷാ ഭീ​ഷ​ണി​യി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ ട്രം​പ്, അ​ദ്ദേ​ഹ​ത്തെ തി​രി​ച്ചെ​ടു​ക്കാ​ൻ ബോ​ർ​ഡി​ന് മേ​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തി​യി​രു​ന്ന​താ​യി നേ​ര​ത്തെ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

അ​മേ​രി​ക്ക​യു​ടെ പ്ര​തി​ഭ​ക​ളെ സം​ര​ക്ഷി​ക്കേ​ണ്ട​തു​ണ്ടെ​ന്നും, ഹു​വാം​ഗി​നെ ചൈ​ന​യി​ലേ​ക്ക് അ​ടി​ച്ചോ​ടി​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നു​മാ​യി​രു​ന്നു ട്രം​പി​ന്‍റെ വാ​ദം. ഹു​വാം​ഗി​ന്‍റെ തി​രി​ച്ചു​വ​ര​വ് പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ എ​ൻ​വി​ഡി​യ ഓ​ഹ​രി​ക​ളി​ൽ വ​ൻ കു​തി​പ്പു​ണ്ടാ​യി. അ​തേ​സ​മ​യം, ചൈ​ന​യു​മാ​യു​ള്ള ബ​ന്ധ​ങ്ങ​ളി​ലും ചി​പ്പ് ക​യ​റ്റു​മ​തി വി​ഷ​യ​ത്തി​ലും യു​എ​സ് കോ​ൺ​ഗ്ര​സ് സ​മി​തി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ അ​ന്വേ​ഷ​ണ​ങ്ങ​ൾ ഹു​വാം​ഗി​നെ​യും എ​ൻ​വി​ഡി​യ​യെ​യും കാ​ത്തി​രി​പ്പു​ണ്ട്.

ഹു​വാം​ഗി​നെ ചൈ​ന റാ​ഞ്ചു​മെ​ന്ന് ഭ​യം

വാ​ഷിം​ഗ്ട​ൺ ഡി​സി: വി​വാ​ദ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് രാ​ജി​വ​ച്ച എ​ൻ​വി​ഡി​യ മേ​ധാ​വി ജെ​ൻ​സ​ൻ ഹു​വാം​ഗി​ന്‍റെ നാ​ട​കീ​യ തി​രി​ച്ചു​വ​ര​വി​നു പി​ന്നി​ൽ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ നേ​രി​ട്ടു​ള്ള ഇ​ട​പെ​ട​ലെ​ന്നു വെ​ളി​പ്പെ​ടു​ത്ത​ൽ. ഹു​വാം​ഗി​നെ ക​മ്പ​നി​യു​ടെ ത​ല​പ്പ​ത്തു തി​രി​ച്ചെ​ത്തി​ക്കാ​ൻ എ​ൻ​വി​ഡി​യ ഡ​യ​റ​ക്‌​ട​ർ ബോ​ർ​ഡു​മാ​യി താ​ൻ നേ​രി​ട്ടു സം​സാ​രി​ച്ചി​രു​ന്നു​വെ​ന്ന് ട്രം​പ് വ്യ​ക്ത​മാ​ക്കി.

ഹു​വാം​ഗി​നെ എ​ൻ​വി​ഡി​യ​യു​ടെ ത​ല​പ്പ​ത്ത് തി​രി​ച്ചെ​ത്തി​ച്ചി​ല്ലെ​ങ്കി​ൽ ചൈ​ന അ​ദ്ദേ​ഹ​ത്തെ സ്വ​ന്തം സാ​ങ്കേ​തി​ക​വി​ദ്യാ​ക​മ്പ​നി​ക​ളെ ന​യി​ക്കാ​ൻ ക്ഷ​ണി​ക്കു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് ഇ​ട​പെ​ട​ലി​നു പി​ന്നി​ലെ​ന്ന് ട്രം​പ് പ​റ​ഞ്ഞു. ഹു​വാം​ഗി​നെ ന​ഷ്‌​ട​പ്പെ​ടു​ന്ന​ത് അ​മേ​രി​ക്ക​യ്ക്കു വ​ലി​യ ഭീ​ഷ​ണി​യാ​ണെ​ന്നും സി​എ​ൻ​ബി​സി ന്യൂ​സി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ചൈ​നീ​സ് സാ​ങ്കേ​തി​ക​വി​ദ്യാ ഭീ​മ​നാ​യ വാ​വെ​യ്‌​യു​ടെ ത​ല​പ്പ​ത്തേ​ക്ക് ഹു​വാം​ഗി​നെ ക്ഷ​ണി​ച്ചേ​ക്കു​മെ​ന്ന​താ​യി​രു​ന്നു ത​ന്‍റെ പ്ര​ധാ​ന ആ​ശ​ങ്ക​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വി​വാ​ദ​ങ്ങ​ളേ​ക്കാ​ൾ അ​മേ​രി​ക്ക​യു​ടെ സാ​ങ്കേ​തി​ക​മേ​ധാ​വി​ത്വം സം​ര​ക്ഷി​ക്കു​ന്ന​തി​നാ​ണ് മു​ൻ​ഗ​ണ​ന ന​ൽ​കേ​ണ്ട​തെ​ന്ന നി​ല​പാ​ടാ​ണ് ട്രം​പി​ന്‍റെ വി​ശ​ദീ​ക​ര​ണ​ത്തി​ൽ പ്ര​ക​ട​മാ​കു​ന്ന​ത്.

തീ​രു​മാ​ന​ത്തി​നെ​തി​രേ ഇ​രു​പാ​ർ​ട്ടി​ക​ളി​ലെ​യും ജ​ന​പ്ര​തി​നി​ധി​ക​ൾ

ലോ​ക​ത്തി​ലെ ഏ​റ്റ​വും നി​ർ​ണാ​യ​ക​മാ​യ സെ​മി​ക​ണ്ട​ക്‌​ട​ർ സാ​ങ്കേ​തി​ക​വി​ദ്യാ ക​മ്പ​നി​ക​ളി​ലൊ​ന്നാ​യ എ​ൻ​വി​ഡി​യ​യു​ടെ നേ​തൃ​ത്വം സം​ബ​ന്ധി​ച്ച തീ​രു​മാ​നം ഇ​പ്പോ​ൾ അ​മേ​രി​ക്ക​യു​ടെ ചൈ​നാ​ന​യ​ത്തോ​ടും ദേ​ശീ​യ സു​ര​ക്ഷ​യോ​ടും ബ​ന്ധ​പ്പെ​ട്ടു വ​ലി​യ രാ​ഷ്‌​ട്രീ​യ വി​വാ​ദ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ക​മ്പ​നി​യു​ടെ സാ​മ്പ​ത്തി​ക​താ​ത്പ​ര്യ​ങ്ങ​ൾ​ക്കും അ​മേ​രി​ക്ക​യു​ടെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ സു​ര​ക്ഷാ താ​ത്പ​ര്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ ഏ​തി​നാ​ണു മു​ൻ​ഗ​ണ​ന ന​ൽ​കേ​ണ്ട​തെ​ന്ന ചോ​ദ്യ​മാ​ണ് ഇ​തോ​ടെ ഉ​യ​രു​ന്ന​ത്.

ഹു​വാം​ഗി​ന്‍റെ തി​രി​ച്ചു​വ​ര​വ് രാ​ജ്യ​സു​ര​ക്ഷ​യ്ക്കു ഭീ​ഷ​ണി​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി യു​എ​സ് കോ​ൺ​ഗ്ര​സി​ലെ ഡെ​മോ​ക്രാ​റ്റി​ക്, റി​പ്പ​ബ്ലി​ക്ക​ൻ അം​ഗ​ങ്ങ​ൾ ഒ​രു​പോ​ലെ രം​ഗ​ത്തെ​ത്തി.

ഹു​വാം​ഗി​ന്‍റെ തി​രി​ച്ചു​വ​ര​വ് ചൈ​ന​യി​ലേ​ക്കു​ള്ള ചി​പ്പ് ക​യ​റ്റു​മ​തി നി​യ​ന്ത്ര​ണ​ങ്ങ​ൾ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത വ്യ​ക്ത​മാ​ക്കു​ന്നു​വെ​ന്നാ​ണ് അ​മേ​രി​ക്ക​ൻ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നി​ല​പാ​ട്.

തീ​രു​മാ​നം അ​വി​വേ​ക​പ​ര​മാ​ണെ​ന്നു ഡെ​മോ​ക്രാ​റ്റി​ക് സെ​ന​റ്റ​ർ എ​ലി​സ​ബ​ത്ത് വാ​റ​ൻ വി​ശേ​ഷി​പ്പി​ച്ചു. അ​മേ​രി​ക്ക​യു​ടെ ക​യ​റ്റു​മ​തി നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​മ്പ​നി പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന കാ​ര്യ​ത്തി​ൽ എ​ൻ​വി​ഡി​യ ബോ​ർ​ഡ് കോ​ൺ​ഗ്ര​സി​ന് മ​റു​പ​ടി ന​ൽ​കേ​ണ്ട​തു​ണ്ടെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ചി​പ്പ് ക​യ​റ്റു​മ​തി നി​യ​ന്ത്ര​ണ ബി​ല്ലു​ക​ൾ എ​ത്ര​യും വേ​ഗം നി​യ​മ​മാ​ക്ക​ണ​മെ​ന്നും വാ​റ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ചൈ​നീ​സ് ചാ​ര​വ​നി​ത​യു​ടെ കെ​ണി​യി​ൽ​പ്പെ​ട്ട ഹു​വാം​ഗി​നെ ഒ​ഴി​വാ​ക്കി ക​മ്പ​നി മു​ന്നോ​ട്ടു​പോ​ക​ണ​മാ​യി​രു​ന്നു​വെ​ന്നാ​യി​രു​ന്നു റി​പ്പ​ബ്ലി​ക്ക​ൻ പ്ര​തി​നി​ധി ഡോ​ൺ ബേ​ക്ക​ന്‍റെ പ്ര​തി​ക​ര​ണം. ഹു​വാം​ഗി​നെ സം​ര​ക്ഷി​ക്കാ​നു​ള്ള ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ വി​ചി​ത്ര​മാ​യ നീ​ക്ക​ത്തി​ന് എ​ൻ​വി​ഡി​യ വ​ഴ​ങ്ങ​രു​താ​യി​രു​ന്നു​വെ​ന്നും ചൈ​ന​യ്ക്ക് അ​ത്യാ​ധു​നി​ക കം​പ്യൂ​ട്ട​ർ ചി​പ്പു​ക​ൾ വി​ൽ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത് ആ​രാ​ണെ​ന്നു കോ​ൺ​ഗ്ര​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

കോ​ൺ​ഗ്ര​സ് ഹു​വാം​ഗി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നു മു​മ്പു​ത​ന്നെ അ​ദ്ദേ​ഹ​ത്തെ തി​രി​ച്ചെ​ടു​ത്ത ബോ​ർ​ഡി​ന്‍റെ ന​ട​പ​ടി നി​രു​ത്ത​ര​വാ​ദ​പ​ര​മാ​ണെ​ന്ന് ഡെ​മോ​ക്രാ​റ്റി​ക് പ്ര​തി​നി​ധി ഡെ​ബി ഡിം​ഗ​ൽ വി​മ​ർ​ശി​ച്ചു. രാ​ജ്യ​സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗൗ​ര​വ​ക​ര​മാ​യ ചോ​ദ്യ​ങ്ങ​ൾ​ക്ക് ഇ​നി​യും ഉ​ത്ത​രം ല​ഭി​ക്കാ​നു​ണ്ടെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. രാ​ജ്യ​ത്തി​ന്‍റെ താ​ത്പ​ര്യ​ങ്ങ​ളെ അ​വ​ഗ​ണി​ക്കു​ന്ന അ​ത്യാ​ഗ്ര​ഹ​ത്തി​ന്‍റെ​യും ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലാ​യ്മ​യു​ടെ​യും ഉ​ദാ​ഹ​ര​ണ​മാ​ണു തീ​രു​മാ​ന​മെ​ന്ന് ഇ​ല്ലി​നോ​യി​സ് ഗ​വ​ർ​ണ​ർ ജെ.​ബി. പ്രി​റ്റ്സ്ക​റും വി​മ​ർ​ശി​ച്ചു.

ഹു​വാം​ഗ് സെ​ന​റ്റി​ലും ഹൗ​സി​ലും മൊ​ഴി ന​ൽ​ക​ണം

വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി യു​എ​സ് സെ​ന​റ്റി​നു മു​ന്നി​ൽ പ​ര​സ്യ​മാ​യി ഹാ​ജ​രാ​യി മൊ​ഴി ന​ൽ​കാ​ൻ ഹു​വാം​ഗ് ക​ഴി​ഞ്ഞ​യാ​ഴ്ച സ​മ്മ​തി​ച്ചി​രു​ന്നു. ഡി​സം​ബ​ർ ഒ​ന്നി​ന് മൂ​ന്ന് ഹൗ​സ് ക​മ്മി​റ്റി​ക​ൾ​ക്കു​മു​ന്നി​ൽ ര​ഹ​സ്യ​മാ​യും മൊ​ഴി ന​ൽ​കും. ഈ ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തി​നു മു​മ്പു​ത​ന്നെ അ​ദ്ദേ​ഹ​ത്തെ തി​രി​ച്ചെ​ടു​ത്ത​താ​ണ് കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി​യ​ത്.

ആ​ഘോ​ഷ​മാ​ക്കി സോ​ഷ്യ​ൽ മീ​ഡി​യ

സാ​ൻ ഫ്രാ​ൻ​സി​സ്കോ: എ​ൻ​വി​ഡി​യ​യു​ടെ പ്ര​സി​ഡ​ന്‍റ്, ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ, ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ എ​ന്നീ പ​ദ​വി​ക​ളി​ലേ​ക്ക് ജെ​ൻ​സ​ൻ ഹു​വാം​ഗി​നെ വീ​ണ്ടും നി​യ​മി​ച്ച​തി​ന് പി​ന്നാ​ലെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ആ​ഘോ​ഷ​വും ട്രോ​ളു​ക​ളും നി​റ​യു​ന്നു. ഹു​വാം​ഗി​ന്‍റെ തി​രി​ച്ചു​വ​ര​വി​നെ പ്ര​ശം​സി​ച്ചും, ക​മ്പ​നി ആ​സ്ഥാ​ന​ത്തേ​ക്കു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ട​ങ്ങി​വ​ര​വ് ഭാ​വ​ന​യി​ൽ ക​ണ്ടും നി​ര​വ​ധി ര​സ​ക​ര​മാ​യ വീ​ഡി​യോ​ക​ളും മീ​മു​ക​ളു​മാ​ണ് ഇ​ന്‍റ​ർ​നെ​റ്റി​ൽ പ്ര​ച​രി​ക്കു​ന്ന​ത്.

ചൈ​നീ​സ് ചാ​ര​വൃ​ത്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ളു​ടെ​യും, വി​വാ​ഹേ​ത​ര ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള റി​പ്പോ​ർ​ട്ടു​ക​ളു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ ഹു​വാം​ഗ് നേ​ര​ത്തെ രാ​ജി​വെ​ക്കു​ക​യും ക​മ്പ​നി അ​ത് സ്വീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, ഹു​വാം​ഗു​മാ​യി ന​ട​ത്തി​യ തു​ട​ർ​ച്ച​യാ​യ ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ൽ അ​ദ്ദേ​ഹ​ത്തെ തി​രി​ച്ചെ​ടു​ക്കാ​ൻ ക​മ്പ​നി ബോ​ർ​ഡ് ഏ​ക​ക​ണ്ഠ​മാ​യി തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഈ ​തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​ന് മു​ൻ​പ് മു​തി​ർ​ന്ന യു​എ​സ് സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ഭി​പ്രാ​യം തേ​ടി​യി​രു​ന്ന​താ​യും എ​ൻ​വി​ഡി​യ വ്യ​ക്ത​മാ​ക്കി.

ഇ​ലോ​ൺ മ​സ്‌​ക്, യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​ർ​ക്ക് മു​ന്നി​ൽ ജെ​ൻ​സ​ൻ ഹു​വാം​ഗ് പ്ര​സം​ഗി​ക്കു​ന്ന ഒ​രു എ​ഐ നി​ർ​മി​ത വീ​ഡി​യോ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. “ഞാ​ൻ എ​ങ്ങോ​ട്ടും പോ​കു​ന്നി​ല്ല” എ​ന്ന് ഹു​വാം​ഗ് പ​റ​യു​ന്ന വീ​ഡി​യോ പ​ങ്കു​വെ​ച്ചു​കൊ​ണ്ട്, “ജെ​ൻ​സ​ൻ ഹു​വാം​ഗ് ഔ​ദ്യോ​ഗി​ക​മാ​യി തി​രി​ച്ചെ​ത്തി​യി​രി​ക്കു​ന്നു, ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ തി​രി​ച്ചു​വ​ര​വ്” എ​ന്നാ​ണ് ഒ​രു ഉ​പ​യോ​ക്താ​വ് കു​റി​ച്ച​ത്.

ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ എ​ൻ​വി​ഡി​യ ആ​സ്ഥാ​ന​ത്തേ​ക്ക് ന​ട​ന്നു​പോ​കു​ന്ന ഒ​രാ​ളു​ടെ വീ​ഡി​യോ പ​ങ്കു​വെ​ച്ചു​കൊ​ണ്ട് “ജെ​ൻ​സ​ൻ ഹു​വാ​ങ് ഇ​ന്ന് രാ​വി​ലെ എ​ൻ​വി​ഡി​യ ആ​സ്ഥാ​ന​ത്ത് എ​ത്തു​ന്നു”​എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ മ​റ്റൊ​രാ​ൾ രം​ഗ​ത്തെ​ത്തി. ഡോ​ക്ട​റു​ടെ യൂ​ണി​ഫോം ധ​രി​ച്ച ഒ​രു പ​ക്ഷി മാ​സ് എ​ൻ​ട്രി ന​ട​ത്തു​ന്ന ര​സ​ക​ര​മാ​യ വീ​ഡി​യോ പ​ങ്കു​വെ​ച്ച ഒ​രു എ​ക്സ് ഉ​പ​യോ​ക്താ​വ്, “ജെ​ൻ​സ​ൻ ഹു​വാം​ഗി​നെ ഔ​ദ്യോ​ഗി​ക​മാ​യി തി​രി​ച്ചെ​ടു​ത്തു. ഇ​ത് വ​മ്പ​ൻ തി​രി​ച്ചു​വ​ര​വാ​ണ്” എ​ന്ന് കു​റി​ച്ചു.

ലോ​ക​ത്തെ പ്ര​മു​ഖ എ​ഐ ചി​പ്പ് നി​ർ​മാ​താ​ക്ക​ളാ​യ എ​ൻ​വി​ഡി​യ​യു​ടെ ത​ല​പ്പ​ത്തേ​ക്കു​ള്ള ജെ​ൻ​സ​ൻ ഹു​വാം​ഗി​ന്‍റെ അ​പ്ര​തീ​ക്ഷി​ത മ​ട​ങ്ങി​വ​ര​വ് ടെ​ക് ലോ​ക​ത്തും വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് വ​ഴി​വെ​ച്ചി​രി​ക്കു​ന്ന​ത്.

വി​വാ​ദ നാ​യി​ക ആ​ലി​സ് ഹു​വാം​ഗ് എ​വി​ടെ?

ന്യൂ​ഡ​ൽ​ഹി: എ​ൻ​വി​ഡി​യ​യു​ടെ ത​ല​പ്പ​ത്തേ​ക്ക് ജെ​ൻ​സ​ൻ ഹു​വാം​ഗ് രാ​ജ​കീ​യ​മാ​യി തി​രി​ച്ചെ​ത്തു​ക​യും ഓ​ഹ​രി വി​പ​ണി അ​ത് ആ​ഘോ​ഷി​ക്കു​ക​യും ചെ​യ്യു​മ്പോ​ൾ, ഈ ​കോ​ർ​പ്പ​റേ​റ്റ്-​ദേ​ശീ​യ സു​ര​ക്ഷാ വി​വാ​ദ​ത്തി​ന് തി​രി​കൊ​ളു​ത്തി​യ ആ​ലീ​സ് ഹു​വാം​ഗ് എ​വി​ടെ​യെ​ന്ന ചോ​ദ്യം ഇ​പ്പോ​ഴും ബാ​ക്കി​യാ​ണ്. ചൈ​നീ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന ആ​ലീ​സ് ഹു​വാം​ഗ് നി​ല​വി​ൽ ചൈ​നീ​സ് ത​ല​സ്ഥാ​ന​മാ​യ ബീ​ജിം​ഗി​ലു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

മു​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യും പി​ന്നീ​ട് തെ​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ​യി​ലെ സാ​ങ്കേ​തി​ക മേ​ഖ​ല​യി​ലെ പ്ര​മു​ഖ വ്യ​ക്തി​ത്വ​വു​മാ​യി മാ​റി​യ ആ​ലീ​സ് ഹു​വാം​ഗ്, അ​മേ​രി​ക്ക​ൻ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് ചൈ​നീ​സ് ക​മ്പ​നി​ക​ൾ​ക്ക് അ​ത്യാ​ധു​നി​ക എ​ൻ​വി​ഡി​യ എ​ഐ ചി​പ്പു​ക​ൾ ല​ഭ്യ​മാ​ക്കാ​ൻ സ​ഹാ​യി​ച്ച സ്ഥാ​പ​ന​ത്തി​ന്‍റെ കേ​ന്ദ്ര​ബി​ന്ദു​വാ​യി​രു​ന്നു.
ചൈ​ന​യു​ടെ പ്ര​ധാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ ‘മി​നി​സ്ട്രി ഓ​ഫ് സ്റ്റേ​റ്റ് സെ​ക്യൂ​രി​റ്റി’ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യു​ള്ള ആ​ലീ​സി​ന്‍റെ ബ​ന്ധം അ​മേ​രി​ക്ക​ൻ ഏ​ജ​ൻ​സി​ക​ൾ നി​രീ​ക്ഷി​ച്ചു​വ​രു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ർ ജെ​ൻ​സ​ൻ ഹു​വാം​ഗു​മാ​യി പ്ര​ണ​യ​ത്തി​ലാ​യ​ത്.

ബീ​ജിം​ഗി​ലെ ര​ഹ​സ്യ​വാ​സം

ന​വം​ബ​ർ 12-ന് ​ബ്ലൂം​ബെ​ർ​ഗ് പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ട് പ്ര​കാ​രം, ആ​ലീ​സ് ഹു​വാം​ഗ് ചൈ​ന​യി​ലേ​ക്ക് മ​ട​ങ്ങു​ക​യും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​റി​വോ​ടെ ബീ​ജിം​ഗി​ൽ താ​മ​സി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. എ​പ്പോ​ഴാ​ണ് അ​വ​ർ ബീ​ജിം​ഗി​ലേ​ക്ക് പോ​യ​തെ​ന്നോ, എ​ന്തി​നാ​ണ് മ​ട​ങ്ങി​യ​തെ​ന്നോ വ്യ​ക്ത​മ​ല്ല. ആ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​മ്പ​നി​ക​ളു​ടെ ശൃം​ഖ​ല​യെ​യും, അ​ത്യാ​ധു​നി​ക ചി​പ്പു​ക​ളു​ടെ അ​ന​ധി​കൃ​ത ക​ട​ത്തി​നെ​യും കു​റി​ച്ച് അ​ന്വേ​ഷ​ണം മു​റു​കു​ന്ന​തി​നി​ടെ​യാ​ണ് അ​വ​രു​ടെ ബീ​ജിം​ഗ് വാ​സം ച​ർ​ച്ച​യാ​കു​ന്ന​ത്.

വി​വാ​ദ​ങ്ങ​ളു​ടെ കേ​ന്ദ്ര​ബി​ന്ദു

‘ഹു​വാം​ഗ് ലെ’ ​എ​ന്നും അ​റി​യ​പ്പെ​ടു​ന്ന ആ​ലീ​സ് ഹു​വാം​ഗ്, സിം​ഗ​പ്പൂ​ർ ആ​സ്ഥാ​ന​മാ​യു​ള്ള ‘മെ​ഗാ​സ്പീ​ഡ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ’​മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​യി​രു​ന്നു. തെ​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ​യി​ൽ എ​ൻ​വി​ഡി​യ ചി​പ്പു​ക​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ വാ​ങ്ങു​ന്ന ക​മ്പ​നി​ക​ളി​ലൊ​ന്നാ​യി​രു​ന്നു മെ​ഗാ​സ്പീ​ഡ്.2025​ലെ ശൈ​ത്യ​കാ​ലം മു​ത​ൽ ഈ ​വ​ർ​ഷം ശ​ര​ത്കാ​ലം വ​രെ ആ​ലീ​സ് ചൈ​നീ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടി​രു​ന്നു​വെ​ന്ന് ന്യൂ​യോ​ർ​ക്ക് ടൈം​സ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

ജെ​ൻ​സ​ൻ ഹു​വാം​ഗു​മാ​യി ഇ​വ​ർ അ​ടു​പ്പ​ത്തി​ലാ​യി​രു​ന്ന സ​മ​യ​വും മെ​ഗാ​സ്പീ​ഡ് വ​ൻ​തോ​തി​ൽ എ​ൻ​വി​ഡി​യ ചി​പ്പു​ക​ൾ വാ​ങ്ങി​ക്കൂ​ട്ടി​യ സ​മ​യ​വും ഒ​ന്നു​ത​ന്നെ​യാ​യി​രു​ന്നു. ഈ ​ചി​പ്പു​ക​ളി​ൽ ചി​ല​ത് ആ​ലി​ബാ​ബ ഉ​ൾ​പ്പെ​ടെ​യു​ള്ള ചൈ​നീ​സ് ടെ​ക് ക​മ്പ​നി​ക​ൾ​ക്കാ​യി തെ​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ​യി​ലെ ഡാ​റ്റാ സെ​ന്‍റ​റു​ക​ളി​ലേ​ക്ക് ന​ൽ​കി​യ​പ്പോ​ൾ, മ​റ്റു​ള്ള​വ ചൈ​ന​യി​ലേ​ക്ക് ക​ട​ത്തി​യെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്.

പി​ന്നി​ലെ മ​റ്റ് ക​ണ്ണി​ക​ൾ

ആ​ലീ​സ് ഹു​വാം​ഗി​നും കു​ടും​ബ​ത്തി​നും ചൈ​നീ​സ് പ്ര​തി​രോ​ധ ക​രാ​റു​കാ​രു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും, ചൈ​നീ​സ് സൈ​ന്യ​ത്തി​ന് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ശ​ക്ത​മാ​യ ചി​പ്പു​ക​ൾ ന​ൽ​കാ​ൻ ഇ​വ​ർ ശ്ര​മി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ആ​ലീ​സ് ഹു​വാം​ഗി​ന് പു​റ​മേ കാം​ഗ് വെ​യ്, ലി ​മിം​ഗ് എ​ന്നീ ര​ണ്ടു പേ​ർ കൂ​ടി അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.

ആ​ലീ​സ് ഹു​വാം​ഗി​ന്‍റെ ബി​സി​ന​സ് പ​ങ്കാ​ളി​യും, പ​ല​പ്പോ​ഴും ഭ​ർ​ത്താ​വാ​യി പ​രി​ച​യ​പ്പെ​ടു​ത്തി​യി​രു​ന്ന വ്യ​ക്തി​യു​മാ​ണ് കാം​ഗ് വെ​യ്. ഇ​യാ​ളും ചൈ​നീ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക്ക് വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ച​തി​ന്‍റെ തെ​ളി​വു​ക​ൾ അ​മേ​രി​ക്ക​യ്ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്.

മെ​ഗാ​സ്പീ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പി​ന്നി​ലെ പ്ര​ധാ​ന സൂ​ത്ര​ധാ​ര​നാ​യി ക​രു​ത​പ്പെ​ടു​ന്ന 52-കാ​ര​നാ​യ ചൈ​നീ​സ് പൗ​ര​നാ​ണ് ലി ​മിം​ഗ്. എ​ൻ​വി​ഡി​യ ചി​പ്പു​ക​ൾ ചൈ​ന​യി​ലേ​ക്ക് ക​ട​ത്തു​ന്ന ശൃം​ഖ​ല​യി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​യ ഇ​യാ​ൾ നി​ല​വി​ൽ സിം​ഗ​പ്പൂ​രി​ൽ ജാ​മ്യ​ത്തി​ലാ​ണ്. ചൈ​നീ​സ് എം​ബ​സി​ക്ക് സ​മീ​പ​മു​ള്ള ഒ​രു ആ​ഡം​ബ​ര വി​ല്ല​യി​ലാ​ണ് ലി ​മിം​ഗ് ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന​ത്.

സിം​ഗ​പ്പൂ​ർ ചി​പ്പ് ക​മ്പ​നി​യാ​യ ‘മെ​ഗാ​സ്പീ​ഡി​നെ’ ക​രി​മ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ അ​മേ​രി​ക്ക

വാ​ഷിം​ഗ്ട​ൺ: എ​ൻ​വി​ഡി​യ സി​ഇ​ഒ ജെ​ൻ​സ​ൻ ഹു​വാം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട ചാ​ര​വൃ​ത്തി വി​വാ​ദ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട സിം​ഗ​പ്പൂ​ർ ആ​സ്ഥാ​ന​മാ​യു​ള്ള ചി​പ്പ് ക​മ്പ​നി ‘മെ​ഗാ​സ്പീ​ഡി​നെ’ അ​മേ​രി​ക്ക വ്യാ​പാ​ര ക​രി​മ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്നു. തി​ങ്ക​ളാ​ഴ്ച ഇ​ത് സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​മെ​ന്ന് അ​ന്താ​രാ​ഷ്ട്ര വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ റോ​യി​ട്ടേ​ഴ്സ് റി​പ്പോ​ർ​ട്ട് ചെ​യ്തു.

മെ​ഗാ​സ്പീ​ഡി​ന്‍റെ പ്ര​ധാ​ന ഓ​ഹ​രി ഉ​ട​മ​യും ചൈ​നീ​സ് വ്യ​വ​സാ​യി​യു​മാ​യ ആ​ലീ​സ് ഹു​വാം​ഗു​മാ​യി ജെ​ൻ​സ​ൻ ഹു​വാം​ഗി​നു​ണ്ടാ​യി​രു​ന്ന അ​ടു​ത്ത ബ​ന്ധം വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു. ചൈ​ന​യ്ക്ക് വേ​ണ്ടി വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി ന​ൽ​കു​ന്ന ചാ​ര​യാ​ണ് ആ​ലീ​സ് ഹു​വാം​ഗ് എ​ന്ന് യു​എ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ക​ണ്ടെ​ത്തി​യ​താ​യി ക​ഴി​ഞ്ഞ മാ​സം ‘ന്യൂ​യോ​ർ​ക്ക് ടൈം​സ്’ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​മേ​രി​ക്ക​യു​ടെ ഈ ​ക​ർ​ശ​ന ന​ട​പ​ടി.

ക​രി​മ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​തോ​ടെ, യു​എ​സ് വാ​ണി​ജ്യ വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക ലൈ​സ​ൻ​സി​ല്ലാ​തെ മെ​ഗാ​സ്പീ​ഡി​ന് ഉ​ത്പ​ന്ന​ങ്ങ​ളോ സോ​ഫ്റ്റ്‌​വെ​യ​റു​ക​ളോ സാ​ങ്കേ​തി​ക​വി​ദ്യ​യോ ന​ൽ​കാ​ൻ അ​മേ​രി​ക്ക​ൻ ക​മ്പ​നി​ക​ൾ​ക്ക് സാ​ധി​ക്കി​ല്ല. മാ​ത്ര​മ​ല്ല, ഇ​ത്ത​രം ലൈ​സ​ൻ​സു​ക​ൾ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ നി​ര​സി​ക്ക​പ്പെ​ടാ​നാ​ണ് സാ​ധ്യ​ത.

എ​ൻ​വി​ഡി​യ​യു​ടെ ഔ​ദ്യോ​ഗി​ക ക്ലൗ​ഡ് പ​ങ്കാ​ളി​യാ​യി ലി​സ്റ്റ് ചെ​യ്തി​ട്ടു​ള്ള ക​മ്പ​നി​യാ​ണ് മെ​ഗാ​സ്പീ​ഡ്. അ​മേ​രി​ക്ക​യു​ടെ ക​യ​റ്റു​മ​തി നി​യ​ന്ത്ര​ണ​ങ്ങ​ൾ മ​റി​ക​ട​ന്ന് ചൈ​നീ​സ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​ത്യാ​ധു​നി​ക എ​ൻ​വി​ഡി​യ ചി​പ്പു​ക​ൾ ല​ഭ്യ​മാ​ക്കാ​ൻ മെ​ഗാ​സ്പീ​ഡ് സ​ഹാ​യി​ക്കു​ന്നു​ണ്ടോ എ​ന്ന് 2025 ഒ​ക്ടോ​ബ​ർ മു​ത​ൽ അ​മേ​രി​ക്ക അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, ചാ​ര​വൃ​ത്തി ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നാ​ണ് ചൈ​ന​യു​ടെ പ്ര​തി​ക​ര​ണം.

ബീ​ജിം​ഗു​മാ​യു​ള്ള വ്യാ​പാ​ര-​ന​യ​ത​ന്ത്ര ബ​ന്ധം വ​ഷ​ളാ​കാ​തി​രി​ക്കാ​ൻ ചൈ​നീ​സ് എ​ഐ സ്റ്റാ​ർ​ട്ട​പ്പാ​യ ഡീ​പ്സീ​ക്ക്, മെ​മ്മ​റി ചി​പ്പ് നി​ർ​മാ​താ​ക്ക​ളാ​യ സി​എ​ക്സ്എം​ടി എ​ന്നി​വ​രു​ൾ​പ്പെ​ടെ നൂ​റി​ല​ധി​കം ക​മ്പ​നി​ക​ളെ ക​രി​മ്പ​ട്ടി​ക​യി​ൽ​പ്പെ​ടു​ത്തു​ന്ന​ത് ട്രം​പ് ഭ​ര​ണ​കൂ​ടം നേ​ര​ത്തെ മാ​റ്റി​വെ​ച്ചി​രു​ന്നു. 2025 ഒ​ക്ടോ​ബ​റി​ന് ശേ​ഷം ആ​ദ്യ​മാ​യാ​ണ് യു​എ​സ് വാ​ണി​ജ്യ വ​കു​പ്പ് പു​തി​യൊ​രു സ്ഥാ​പ​ന​ത്തെ ക​രി​മ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത്.

ജെ​ൻ​സ​ൻ ഹു​വാം​ഗ്: 11-ാം നാ​ൾ ഉ​യി​ർ​ത്തെ​ഴു​ന്നേ​റ്റ എ​ഐ ലോ​ക​ത്തി​ന്‍റെ ഫീ​നി​ക്സ് പ​ക്ഷി

സാ​ൻ ഫ്രാ​ൻ​സി​സ്കോ: വീ​ണു​പോ​യെ​ന്ന് ലോ​കം വി​ധി​യെ​ഴു​തി​യ ചാ​ര​ക്ക​ഥ​ക​ളു​ടെ​യും അ​പ​വാ​ദ​ങ്ങ​ളു​ടെ​യും ചാ​ര​ത്തി​ൽ നി​ന്ന്, കൃ​ത്യം പ​തി​നൊ​ന്നാം നാ​ൾ എ​ഐ ലോ​ക​ത്തി​ന്‍റെ ഫീ​നി​ക്സ് പ​ക്ഷി ഉ​യി​ർ​ത്തെ​ഴു​ന്നേ​റ്റി​രി​ക്കു​ന്നു! ചൈ​നീ​സ് ചാ​ര​വൃ​ത്തി ആ​രോ​പ​ണ​ങ്ങ​ളും വ്യ​ക്തി​ജീ​വി​ത​ത്തി​ലെ വി​വാ​ദ​ങ്ങ​ളും തീ​ർ​ത്ത കൊ​ടു​ങ്കാ​റ്റി​ൽ ആ​ടി​യു​ല​ഞ്ഞ ടെ​ക് ഭീ​മ​ൻ എ​ൻ​വി​ഡി​യ​യു​ടെ സിം​ഹാ​സ​ന​ത്തി​ലേ​ക്ക് ജെ​ൻ​സ​ൻ ഹു​വാം​ഗ് എ​ന്ന കി​രീ​ടം വെ​ക്കാ​ത്ത രാ​ജാ​വ് വീ​ണ്ടും അ​വ​രോ​ധി​ക്ക​പ്പെ​ടു​ക​യാ​ണ്.

അ​ധി​കാ​ര​ത്തി​ൽ നി​ന്ന് പ​ടി​യി​റ​ങ്ങി വെ​റും പ​തി​നൊ​ന്ന് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ, ‘ഇ​നി ഒ​രി​ക്ക​ലും തി​രി​ച്ചെ​ടു​ക്കി​ല്ല’ എ​ന്ന് പ്ര​ഖ്യാ​പി​ച്ച അ​തേ ബോ​ർ​ഡി​നെ​ക്കൊ​ണ്ട് ത​ന്നെ ഏ​ക​ക​ണ്ഠ​മാ​യി ത​ന്‍റെ തി​രി​ച്ചു​വ​ര​വി​ന് തി​ര​ക്ക​ഥ​യെ​ഴു​തി​ക്കാ​ൻ ജെ​ൻ​സ​ന് സാ​ധി​ച്ചു. ഇ​തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​തോ, അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് മു​ത​ൽ ഇ​ലോ​ൺ മ​സ്‌​ക് വ​രെ​യു​ള്ള ലോ​ക​ത്തെ ഏ​റ്റ​വും ശ​ക്ത​രാ​യ വ്യ​ക്തി​ക​ളു​ടെ അ​ദൃ​ശ്യ ക​ര​ങ്ങ​ളും!

വി​വാ​ദ​ങ്ങ​ളു​ടെ ചു​ഴ​ലി​ക്കാ​റ്റും ‘ഹ​ണി​ട്രാ​പ്പ്’ കെ​ണി​യും

ഒ​ക്ടോ​ബ​ർ അ​വ​സാ​നം ‘ന്യൂ​യോ​ർ​ക്ക് ടൈം​സ്’ പു​റ​ത്തു​വി​ട്ട ഒ​രു സ്ഫോ​ട​നാ​ത്മ​ക റി​പ്പോ​ർ​ട്ടോ​ടെ​യാ​ണ് എ​ഐ സാ​മ്രാ​ജ്യ​ത്തി​ന്‍റെ അ​ടി​ത്ത​റ ഇ​ള​കി​യ​ത്. എ​ൻ​വി​ഡി​യ​യു​ടെ ഉ​പ​ഭോ​ക്തൃ സ്ഥാ​പ​ന​മാ​യ ‘മെ​ഗാ​സ്പീ​ഡി​ന്‍റെ’ മു​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ആ​ലീ​സ് ഹു​വാം​ഗ് ഒ​രു ചൈ​നീ​സ് ചാ​ര​യാ​ണെ​ന്നും, ജെ​ൻ​സ​ൻ ഹു​വാം​ഗു​മാ​യി ഇ​വ​ർ​ക്ക് അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്നു​മാ​യി​രു​ന്നു ആ ​വെ​ളി​പ്പെ​ടു​ത്ത​ൽ. പി​ന്നാ​ലെ ക​മ്പ​നി​യി​ലെ മ​റ്റ് ര​ണ്ട് വ​നി​താ ജീ​വ​ന​ക്കാ​രു​മാ​യു​ള്ള ബ​ന്ധ​ങ്ങ​ളും പു​റ​ത്തു​വ​ന്ന​തോ​ടെ, ന​വം​ബ​ർ 12-ന് ​ജെ​ൻ​സ​ൻ ഹു​വാം​ഗ് പ​ടി​യി​റ​ങ്ങി.

പ​ടി​യി​റ​ങ്ങു​മ്പോ​ൾ കു​ടും​ബ​ത്തോ​ടും സ​ഹ​പ്ര​വ​ർ​ത്ത​ക​രോ​ടും ഹൃ​ദ​യം നു​റു​ങ്ങു​ന്ന വേ​ദ​ന​യോ​ടെ മാ​പ്പ് ചോ​ദി​ച്ച ആ ​മ​നു​ഷ്യ​നെ കാ​ത്തി​രു​ന്ന​ത് എ​ൻ​വി​ഡി​യ​യു​ടെ ത​ക​ർ​ച്ച​യാ​യി​രു​ന്നു. ജെ​ൻ​സ​ൻ പോ​യ​തോ​ടെ എ​ൻ​വി​ഡി​യ ഓ​ഹ​രി​ക​ൾ 30 ശ​ത​മാ​ന​ത്തി​ല​ധി​കം കൂ​പ്പു​കു​ത്തി.

‘ജെ​ൻ​സ​നി​ല്ലാ​തെ എ​ൻ​വി​ഡി​യ ഇ​ല്ല’

ജെ​ൻ​സ​ൻ ഹു​വാം​ഗ് കേ​വ​ലം ഒ​രു സി​ഇ​ഒ അ​ല്ല, മ​റി​ച്ച് എ​ൻ​വി​ഡി​യ​യു​ടെ ആ​ത്മാ​വാ​ണെ​ന്ന് തി​രി​ച്ച​റി​യാ​ൻ ടെ​ക് ലോ​ക​ത്തി​ന് അ​ധി​ക​സ​മ​യം വേ​ണ്ടി​വ​ന്നി​ല്ല. “എ​ൻ​വി​ഡി​യ​യു​ടെ പ​ല വ​മ്പ​ൻ ക​രാ​റു​ക​ളും ക​ട​ലാ​സി​ല​ല്ല, മ​റി​ച്ച് ജെ​ൻ​സ​നു​മാ​യു​ള്ള ഒ​രു ഹ​സ്ത​ദാ​ന​ത്തി​ലാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്” എ​ന്ന് പ്ര​ഖ്യാ​പി​ച്ച് ഇ​ലോ​ൺ മ​സ്‌​ക് രം​ഗ​ത്തെ​ത്തി. ജെ​ൻ​സ​നെ തി​രി​ച്ചു​കൊ​ണ്ടു​വ​രാ​നു​ള്ള ഒ​പ്പു​ശേ​ഖ​ര​ണ​ത്തി​ൽ മ​സ്‌​കും പ​ങ്കു​ചേ​ർ​ന്നു.
ത​ങ്ങ​ളു​ടെ നാ​യ​ക​നെ തി​രി​കെ കൊ​ണ്ടു​വ​രാ​ൻ സി​ലി​ക്ക​ൺ വാ​ലി​യി​ലെ പ്ര​മു​ഖ​ർ ഒ​രു ‘വാ​ർ റൂം’ ​ത​ന്നെ തു​റ​ന്നു. വൈ​റ്റ് ഹൗ​സി​ലേ​ക്ക് സ​മ്മ​ർ​ദ​ത്തി​ന്‍റെ തി​ര​മാ​ല​ക​ൾ ആ​ഞ്ഞ​ടി​ച്ചു. ഒ​രു ഘ​ട്ട​ത്തി​ൽ മു​ൻ ആ​പ്പി​ൾ മേ​ധാ​വി ടിം ​കു​ക്കി​നെ എ​ൻ​വി​ഡി​യ​യു​ടെ ത​ല​പ്പ​ത്ത് നി​ർ​ദേ​ശി​ച്ച യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് പോ​ലും ഒ​ടു​വി​ൽ ജെ​ൻ​സ​ൻ എ​ന്ന പ്ര​ഭാ​വ​ല​യ​ത്തി​ന് മു​ന്നി​ൽ മു​ട്ടു​മ​ട​ക്കി.

“ജെ​ൻ​സ​ൻ ഒ​രു തെ​റ്റും ചെ​യ്തി​ട്ടി​ല്ല, അ​വ​ൻ ഒ​രു മി​ക​ച്ച രാ​ജ്യ​സ്നേ​ഹി​യാ​ണ്”​എ​ന്ന ട്രം​പി​ന്‍റെ ഒ​റ്റ പ്ര​സ്താ​വ​ന​യോ​ടെ ക​ളി മാ​റി. ആ​ലീ​സ് ചാ​ര​യാ​ണെ​ന്ന വി​വ​രം ജെ​ൻ​സ​ന് അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്ന് അ​മേ​രി​ക്ക​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളും സ​മ്മ​തി​ച്ച​തോ​ടെ, അ​ദ്ദേ​ഹ​ത്തി​ന് മേ​ലു​ണ്ടാ​യി​രു​ന്ന ‘ചാ​ര​ക്ക​റ’ മാ​ഞ്ഞു​പോ​യി.

ന​വം​ബ​ർ 17-ന് “​ജെ​ൻ​സ​നെ തി​രി​ച്ചെ​ടു​ക്കി​ല്ല” എ​ന്ന് തീ​ർ​ത്തു​പ​റ​ഞ്ഞ എ​ൻ​വി​ഡി​യ ചെ​യ​ർ​മാ​ൻ ഹാ​ർ​വി ജോ​ൺ​സി​നും ബോ​ർ​ഡി​നും, ട്രം​പി​ന്‍റെ ‘ട്രൂ​ത്ത് സോ​ഷ്യ​ൽ’ പോ​സ്റ്റി​നും ഓ​ഹ​രി ഉ​ട​മ​ക​ളു​ടെ രോ​ഷ​ത്തി​നും മു​ന്നി​ൽ കീ​ഴ​ട​ങ്ങേ​ണ്ടി വ​ന്നു. പു​തി​യ സി​ഇ​ഒ​യെ തേ​ടി​യി​റ​ങ്ങി​യ​വ​ർ ഒ​ടു​വി​ൽ പ​ഴ​യ നാ​യ​ക​ന് മു​ന്നി​ൽ ത​ന്നെ വാ​തി​ലു​ക​ൾ തു​റ​ന്നി​ട്ടു.

ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ തി​രി​ച്ചു​വ​ര​വ്

ന​വം​ബ​ർ 23-ന് ​ജെ​ൻ​സ​ൻ ഹു​വാം​ഗ് വീ​ണ്ടും എ​ൻ​വി​ഡി​യ​യു​ടെ ക​സേ​ര​യി​ലി​രി​ക്കു​മ്പോ​ൾ, ഓ​ഹ​രി വി​പ​ണി അ​തി​നെ വ​ര​വേ​റ്റ​ത് 30 ശ​ത​മാ​ന​ത്തി​ല​ധി​കം കു​തി​ച്ചു​യ​ർ​ന്നു​കൊ​ണ്ടാ​ണ്. “ഒ​രു പു​തി​യ വ്യാ​വ​സാ​യി​ക വി​പ്ല​വ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ലോ​ക​ത്തി​ലെ ഏ​റ്റ​വും നി​ർ​ണാ​യ​ക​മാ​യ സാ​ങ്കേ​തി​ക ക​മ്പ​നി​യെ ന​യി​ക്കാ​ൻ തി​രി​ച്ചെ​ത്തു​ന്ന​തി​ൽ എ​നി​ക്ക് അ​ഭി​മാ​ന​മു​ണ്ട്”​എ​ന്ന ജെ​ൻ​സ​ന്‍റെ വാ​ക്കു​ക​ൾ എ​ഐ ലോ​ക​ത്തി​ന് ന​ൽ​കു​ന്ന ആ​ത്മ​വി​ശ്വാ​സം ചെ​റു​ത​ല്ല.

ചൈ​ന​യി​ലേ​ക്കു​ള്ള ചി​പ്പ് ക​യ​റ്റു​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട യു​എ​സ് കോ​ൺ​ഗ്ര​സ് സ​മി​തി​ക​ളു​ടെ ചോ​ദ്യം ചെ​യ്യ​ലു​ക​ളും ക​മ്പ​നി​യു​ടെ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ​ങ്ങ​ളും ഇ​നി​യും മു​ന്നി​ലു​ണ്ട്. എ​ങ്കി​ലും, പ്ര​തി​സ​ന്ധി​ക​ളു​ടെ ആ​ഴ​ക്ക​ട​ൽ നീ​ന്തി​ക്ക​യ​റി, പ​തി​നൊ​ന്നാം നാ​ൾ എ​ൻ​വി​ഡി​യ​യു​ടെ ത​ല​പ്പ​ത്തേ​ക്ക് ജെ​ൻ​സ​ൻ ഹു​വാം​ഗ് ന​ട​ത്തി​യ ഈ ​മ​ട​ങ്ങി​വ​ര​വ് ആ​ധു​നി​ക കോ​ർ​പ്പ​റേ​റ്റ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ആ​വേ​ശ​ക​ര​മാ​യ അ​ധ്യാ​യ​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു.

Related posts

Leave a Comment