ബി​സ്‌​ലെ​റി​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി പ്ര​ഖ്യാ​പി​ച്ച് ദി​വ​സ​ങ്ങ​ൾ​ക്ക​കം എ​ഫ്എ​സ്എ​സ്എ​ഐ യോ​ഗ​ത്തി​ൽ ബി​സ്‌​ലെ​റി കു​പ്പി​ക​ൾ; ചി​ത്ര​ങ്ങ​ൾ വൈ​റ​ലാ​യ​തോ​ടെ രൂ​ക്ഷ​വി​മ​ർ​ശ​നം

സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ചെ​ന്നാ​രോ​പി​ച്ച് കു​ടി​വെ​ള്ള ബ്രാ​ൻ​ഡാ​യ ബി​സ്‌​ലെ​റി​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി പ്ര​ഖ്യാ​പി​ച്ച് ദി​വ​സ​ങ്ങ​ൾ​ക്ക​കം, ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ ബി​സ്‌​ലെ​റി കു​പ്പി​വെ​ള്ളം ഉ​പ​യോ​ഗി​ച്ച​തി​നെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ രൂ​ക്ഷ​വി​മ​ർ​ശ​നം. ഭ​ക്ഷ്യ​സു​ര​ക്ഷാ അ​തോ​റി​റ്റി​യാ​യ എ​ഫ്എ​സ്എ​സ്എ​ഐ പ​ങ്കു​വെ​ച്ച ചി​ത്ര​ങ്ങ​ളാ​ണ് പു​തി​യ വി​വാ​ദ​ത്തി​ന് തി​രി​കൊ​ളു​ത്തി​യ​ത്.

ഗാ​സി​യാ​ബാ​ദി​ലെ നാ​ഷ​ണ​ൽ ട്രെ​യി​നിം​ഗ് സെ​ന്‍റ​ർ ഫോ​ർ ഫു​ഡ് സേ​ഫ്റ്റി ആ​ൻ​ഡ് സ്റ്റാ​ൻ​ഡേ​ർ​ഡ്സി​ൽ വെ​ച്ചാ​ണ് ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​ന്ത്ര​ണ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ഏ​ക​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള കേ​ന്ദ്ര-​സം​സ്ഥാ​ന ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗ​ങ്ങ​ളി​ലെ 1,155 ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​ത്.

പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ചി​ത്ര​ങ്ങ​ൾ എ​ഫ്എ​സ്എ​സ്എ​ഐ ത​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ പ​ങ്കു​വെ​ച്ചി​രു​ന്നു. കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ഇ​രി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മു​ന്നി​ലു​ള്ള മേ​ശ​ക​ളി​ൽ ബി​സ്‌​ലെ​റി കു​ടി​വെ​ള്ള കു​പ്പി​ക​ൾ വെ​ച്ചി​രി​ക്കു​ന്ന​താ​ണ് ചി​ത്ര​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന​ത്.

ന​ട​പ​ടി നേ​രി​ടു​ന്ന അ​തേ ക​മ്പ​നി​യു​ടെ കു​പ്പി​വെ​ള്ളം ത​ന്നെ റെ​ഗു​ലേ​റ്റ​റു​ടെ ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​യി​ൽ ഉ​പ​യോ​ഗി​ച്ച​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന ചോ​ദ്യ​വു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ രം​ഗ​ത്തെ​ത്തി. അ​തോ​റി​റ്റി​യു​ടെ വി​ശ്വാ​സ്യ​ത​യെ ചോ​ദ്യം ചെ​യ്തും, ഉ​ദ്യോ​ഗ​സ്ഥ​രേ​ക്കാ​ൾ വി​ശ്വാ​സം ബി​സ്‌​ലെ​റി​യെ​യാ​ണെ​ന്ന് പ​രി​ഹ​സി​ച്ചും നി​ര​വ​ധി പേ​രാ​ണ് ക​മ​ന്റു​ക​ളി​ട്ട​ത്. “എ​ഫ്എ​സ്എ​സ്എ​ഐ​യു​ടെ സ്വ​ന്തം മേ​ശ​പ്പു​റ​ത്ത് അ​ഭി​മാ​ന​ത്തോ​ടെ ഒ​രു പ്ലാ​സ്റ്റി​ക് ബി​സ്‌​ലെ​റി കു​പ്പി ഇ​രി​ക്കു​ന്നു” എ​ന്നും, “1,155 ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും മേ​ശ​പ്പു​റ​ത്ത് ബി​സ്‌​ലെ​റി​യും, ഇ​ത് പ​ല​തും വ്യ​ക്ത​മാ​ക്കു​ന്നു” എ​ന്നും ഉ​പ​യോ​ക്താ​ക്ക​ൾ കു​റി​ച്ചു.

ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ബി​സ്‌​ലെ​റി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​നെ​തി​രെ നി​യ​മ​ന​ട​പ​ടി​ക്ക് അ​നു​മ​തി ന​ൽ​കി​യ​താ​യി 2026 ന​വം​ബ​ർ 22നാ​ണ് എ​ഫ്എ​സ്എ​സ്എ​ഐ പ്ര​ഖ്യാ​പി​ച്ച​ത്. വെ​ള്ള​ത്തി​ന്‍റെ സാ​മ്പി​ളി​ൽ അ​നു​വ​ദ​നീ​യ​മാ​യ അ​ള​വി​ൽ കൂ​ടു​ത​ൽ ബ്രോ​മേ​റ്റും, റ​ഫ​റ​ൽ ലാ​ബ് പ​രി​ശോ​ധ​ന​യി​ൽ പോ​ളി​ന്യൂ​ക്ലി​യ​ർ ആ​രോ​മാ​റ്റി​ക് ഹൈ​ഡ്രോ​കാ​ർ​ബ​ണു​ക​ളും ക​ണ്ടെ​ത്തി​യെ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ട്.

എ​ന്നാ​ൽ, 2025 സെ​പ്റ്റം​ബ​റി​ൽ ഗോ​വ പ്ലാ​ന്‍റി​ൽ നി​ന്ന് പ​രി​ശോ​ധി​ച്ച ഒ​രു ബാ​ച്ചി​ൽ മാ​ത്ര​മാ​ണ് പ്ര​ശ്ന​മു​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് ബി​സ്‌​ലെ​റി​യു​ടെ വി​ശ​ദീ​ക​ര​ണം. പ​രി​ശോ​ധി​ച്ച ആ​റ് സാ​മ്പി​ളു​ക​ളി​ൽ അ​ഞ്ചും വി​ജ​യി​ച്ച​താ​യും, ത​ങ്ങ​ളു​ടെ ഉ​ത്പ്പ​ന്ന​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​ണെ​ന്നും, രാ​ജ്യ​വ്യാ​പ​ക​മാ​യി ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​ൻ നി​ർ​ദ്ദേ​ശി​ച്ചി​ട്ടി​ല്ലെ​ന്നും ക​മ്പ​നി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ലെ ചി​ത്ര​ങ്ങ​ൾ പു​തി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വെ​ച്ചി​രി​ക്കു​ന്ന​ത്.

 

Related posts

Leave a Comment