വം​ശീ​യ അ​ധി​ക്ഷേ​പം നേ​രി​ട്ട​താ​യി ഇ​ന്ത്യ​ൻ വി​ദ്യാ​ർഥി​നി; യു​കെ​യി​ൽ നേ​രി​ടേ​ണ്ടി വ​രു​ന്ന സൂ​ക്ഷ്മ വി​വേ​ച​ന​ങ്ങ​ളു​ടെ അ​വ​സ്ഥ​യെ​ക്കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തി യു​വ​തി

ഓ​ക്സ്ഫോ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഇ​ന്ത്യ​ൻ ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​നി​ക്ക് ക​ട​യി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നി​ടെ അ​പ​രി​ചി​ത​യാ​യ സ്ത്രീ​യി​ൽ നി​ന്ന് വം​ശീ​യ അ​ധി​ക്ഷേ​പം നേ​രി​ട്ട​താ​യി പ​രാ​തി. ത​ന്‍റെ ശ​രീ​ര​ത്തി​ൽ നി​ന്ന് “വ​ള​രെ മോ​ശം ഗ​ന്ധം” വ​രു​ന്നു​വെ​ന്ന് അ​പ​രി​ചി​ത​യാ​യ സ്ത്രീ ​മു​ഖ​ത്ത് നോ​ക്കി പ​റ​ഞ്ഞ​താ​യാ​ണ് പി​എ​ച്ച്ഡി വി​ദ്യാ​ർ​ഥി​നി​യാ​യ കാ​മാ​ക്ഷി വെ​ളി​പ്പെ​ടു​ത്തി​യ​ത്. യു​കെ​യി​ൽ താ​ൻ നേ​രി​ടു​ന്ന നി​ര​ന്ത​ര​മാ​യ സൂ​ക്ഷ്മ വി​വേ​ച​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണി​തെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

ന​വം​ബ​ർ 21ന് ​ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് കാ​മാ​ക്ഷി ത​നി​ക്കു​ണ്ടാ​യ ദു​ര​നു​ഭ​വം വി​വ​രി​ച്ച​ത്. ക​ട​യി​ൽ സാ​ധ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നി​ടെ ഒ​രു വെ​ള്ള​ക്കാ​രി​യാ​യ സ്ത്രീ ​ത​ന്നെ​ത്ത​ന്നെ ചു​റ്റി​പ്പ​റ്റി നി​ൽ​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ എ​ന്തി​നാ​ണ് അ​വ​ർ ത​ന്നെ പി​ന്തു​ട​രു​ന്ന​തെ​ന്ന് മ​ന​സി​ലാ​കാ​ത്ത​തി​നാ​ൽ പ്ര​തി​ക​രി​ക്കാ​ൻ നി​ന്നി​ല്ല.

അ​ല്പ​സ​മ​യ​ത്തി​ന് ശേ​ഷം അ​ടു​ത്തേ​ക്ക് വ​ന്ന ആ ​സ്ത്രീ, “എ​നി​ക്കി​ത് ചെ​യ്യ​ണ​മെ​ന്നി​ല്ലാ​യി​രു​ന്നു, പ​ക്ഷേ പ​റ​യാ​തെ വ​യ്യ, നി​ങ്ങ​ളി​ൽ നി​ന്ന് വ​ള​രെ മോ​ശം ഗ​ന്ധ​മാ​ണ് വ​രു​ന്ന​ത്” എ​ന്ന് പ​റ​യു​ക​യാ​യി​രു​ന്നു. അ​പ്ര​തീ​ക്ഷി​ത​മാ​യ ഈ ​പ്ര​തി​ക​ര​ണ​ത്തി​ൽ താ​ൻ പൂ​ർ​ണ​മാ​യും സ്ത​ബ്ധ​യാ​യി പോ​യെ​ന്നും, തി​രി​ച്ചു പ്ര​തി​ക​രി​ക്കു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ ആ ​സ്ത്രീ അ​വി​ടെ നി​ന്നും ന​ട​ന്നു നീ​ങ്ങി​യെ​ന്നും കാ​മാ​ക്ഷി വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു.

അ​ന്ന് ത​ന്‍റെ അ​ച്ഛ​ന് ഏ​റെ പ്രി​യ​പ്പെ​ട്ട പെ​ർ​ഫ്യൂം ആ​ണ് താ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത് എ​ന്ന​തി​നാ​ൽ ആ ​സ്ത്രീ​യു​ടെ പ​രാ​മ​ർ​ശം ത​ന്നെ കൂ​ടു​ത​ൽ വേ​ദ​നി​പ്പി​ക്കു​ക​യും ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കു​ക​യും ചെ​യ്തു​വെ​ന്ന് കാ​മാ​ക്ഷി കൂ​ട്ടി​ച്ചേ​ർ​ത്തു. ഈ ​സം​ഭ​വ​ത്തി​ന് ശേ​ഷം അ​ന്നേ ദി​വ​സം മു​ഴു​വ​ൻ പൊ​തു​സ്ഥ​ല​ത്ത് ആ​ളു​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടാ​തി​രി​ക്കാ​ൻ സ്വ​യം ഒ​തു​ങ്ങി​ക്കൂ​ടാ​നാ​ണ് താ​ൻ ശ്ര​മി​ച്ച​തെ​ന്നും അ​വ​ർ വേ​ദ​ന​യോ​ടെ പ​ങ്കു​വെ​ച്ചു. ചെ​റി​യ ഇ​ട​പെ​ട​ലു​ക​ൾ പോ​ലും ഒ​രാ​ളി​ൽ വ​ലി​യ മാ​ന​സി​ക ആ​ഘാ​ത​മു​ണ്ടാ​ക്കു​മെ​ന്നും യു​കെ​യി​ലെ ജീ​വി​ത​ത്തി​നി​ടെ നേ​രി​ടു​ന്ന ഇ​ത്ത​രം വി​വേ​ച​ന​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​ണി​തെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

അ​തേ​സ​മ​യം, “ന​മ്മ​ൾ എ​ല്ലാ ദി​വ​സ​വും പോ​രാ​ടു​ന്നു, തോ​ൽ​ക്കു​ന്നു, എ​ങ്കി​ലും ഈ ​ലോ​ക​ത്തെ കു​റ​ച്ചു​കൂ​ടി ന​മ്മു​ടേ​താ​ക്കി മാ​റ്റു​ന്നു” എ​ന്ന ഇ​ന്ത്യ​യി​ലെ ഒ​രു സു​ഹൃ​ത്തി​ന്‍റെ വാ​ക്കു​ക​ൾ ഉ​ദ്ധ​രി​ച്ചു​കൊ​ണ്ട് അ​തി​ജീ​വ​ന​ത്തി​ന്‍റെ സ​ന്ദേ​ശ​ത്തോ​ടെ​യാ​ണ് കാ​മാ​ക്ഷി വീ​ഡി​യോ അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ കാ​മാ​ക്ഷി​ക്ക് പി​ന്തു​ണ​യു​മാ​യി നി​ര​വ​ധി പേ​രാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ രം​ഗ​ത്തെ​ത്തി​യ​ത്. അ​പ​രി​ചി​ത​യാ​യ സ്ത്രീ​യു​ടെ പ്ര​വൃ​ത്തി​യെ അ​പ​ല​പി​ച്ച പ​ല​രും, കാ​മാ​ക്ഷി​യു​ടെ ഭാ​ഗ​ത്ത് തെ​റ്റൊ​ന്നു​മി​ല്ലെ​ന്നും ഇ​ത്ത​രം മോ​ശം പ​രാ​മ​ർ​ശ​ങ്ങ​ൾ ആ​ത്മ​വി​ശ്വാ​സ​ത്തെ ബാ​ധി​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നും ആ​ശ്വ​സി​പ്പി​ച്ചു. അ​പ​രി​ചി​ത​മാ​യ ഇ​ട​ങ്ങ​ളി​ൽ നേ​രി​ടേ​ണ്ടി വ​രു​ന്ന ഇ​ത്ത​രം വി​വേ​ച​ന​ങ്ങ​ളെ​ക്കു​റി​ച്ച് തു​റ​ന്നു​പ​റ​യാ​ൻ കാ​ണി​ച്ച ധൈ​ര്യ​ത്തെ​യും പ​ല​രും അ​ഭി​ന​ന്ദി​ച്ചു.

 

 

Related posts

Leave a Comment