മുംബൈ: ബജറ്റിനു പിന്നാലെ ഇന്ത്യന്‍ കമ്പോളങ്ങള്‍ ചാഞ്ചാട്ടത്തില്‍. ഇന്നലെ രാവിലെ വിപണി ആരംഭിച്ചപ്പോള്‍ മുതല്‍ കമ്പോളങ്ങളില്‍ ചാഞ്ചാട്ടം പ്രകടമായിരുന്നു. പല ഘട്ടങ്ങളിലായി സെന്‍സെക്സ് 850 പോയിന്റോളം താഴ്ന്നു. വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ ഓഹരികള്‍ വിറ്റഴിക്കാന്‍ തുടങ്ങിയതാണ് തകര്‍ച്ചയ്ക്കു കാരണം. അതേസമയം ആഭ്യന്തര സ്ഥാപനങ്ങള്‍ വ്യാപകമായി ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ ശ്രമിച്ചത് സെന്‍സെക്സിനെ വന്‍ തകര്‍ച്ചയില്‍നിന്നു പിടിച്ചുകയറ്റി. സെന്‍സെക്സ് 152.30 പോയിന്റ് നഷ്ടത്തില്‍ 23,002ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റിയിലും ചാഞ്ചാട്ടം പ്രകടമായിരുന്നു. 200 പോയിന്റിന്റെ ഏറ്റക്കുറച്ചിലുകള്‍ക്കിടെ 7,000ലെ താങ്ങു തകര്‍ത്ത് 42.70 പോയന്റ് നഷ്ടത്തില്‍ 6,987.05ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 7,094.60 വരെ കയറുകയും 6,825.80 വരെ താഴുകയും ചെയ്തിരുന്നു.
കമ്പോളങ്ങള്‍ക്കു ചാഞ്ചാട്ടം
