ന്യൂഡൽഹി: 2014 ജൂലൈക്കും 2015 ഓഗസ്റ്റിനുമിടയിൽ വിദേശ ഇടപാടുള്ള ബാങ്ക് അക്കൗണ്ടുകൾ തുടങ്ങിയ വ്യക്തികൾ അവയെ ആധാർ ബന്ധിതമാക്കാനുള്ള സമയം ഈ 30 വരെ മാത്രം. നേരത്തേ അനിശ്ചിതകാലത്തേക്കു സമയം നീട്ടി നല്കിയിരുന്നു. അതാണ് 30 വരെയാക്കി ചുരുക്കിയത്.അക്കൗണ്ടിനോടനുബന്ധിച്ച് ആവശ്യമായ കെവൈസി (നോ യുവർ കസ്റ്റമർ) വിവരങ്ങളും ആധാർ നന്പറും നല്കണം. ഇല്ലാത്തപക്ഷം അക്കൗണ്ടുകൾ മരവിപ്പിക്കും. അങ്ങനെ ചെയ്താൽ അക്കൗണ്ട് വഴി ഇടപാടൊന്നും നടത്താനാവില്ല. ഇൻഷ്വറൻസ്, ഓഹരി ഇടപാടുകൾക്കും കെവൈസി നിബന്ധനകൾ പാലിക്കണം. അമേരിക്കയുമായി ഉണ്ടാക്കിയ ഫാറ്റ്ക (ഫോറിൻ അക്കൗണ്ട് ടാക്സ് കംപ്ലയൻസ് ആക്ട്) അനുസരിച്ചാണ് ഇതു നിർബന്ധമാക്കിയത്. നികുതിവെട്ടിപ്പ് പിടികൂടാനും വിവരം കൈമാറാനുമുള്ളതാണ് ഫാറ്റ്ക.

